“എടാ, പെട്ടന്ന് വേണമെന്ന് പറഞ്ഞില്ല. അവനെ ഇവിടെ കൊണ്ട് വന്നിട്ട് സാവകാശം നടത്തിയാൽ മതി. വേറൊന്നുമെല്ലെടാ, എന്റെ മോള് ട്രീസക്ക് അവനെന്നു വച്ചാ ജീവനാടാ. അവനെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാടാ അന്നവള് അവനോട് അങ്ങനെയൊക്കെ കാണിച്ചത്. അതൊരു അറിവില്ലായ്മയായി കരുതി ക്ഷമിക്കെടാ. ട്രീസയിപ്പോഴും കല്യാണം കഴിക്കാതെ നിൽക്കുന്നത് അവന് വേണ്ടിയാ. അവൾക്കിപ്പോഴും അവനെ മതിയെന്നാ പറയുന്നേ”
ജേക്കബ് അപ്പോൾ മറുപടിയൊന്നും പറയാതെ മൗനമായി നിന്നു. കാരണം അയാളുടെ മനസ്സിലും അതു തന്നെയായിരുന്നു ആഗ്രഹം. ഈ കല്യാണം നടന്നാൽ അതുവഴി അയാൾക്കും നേട്ടമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഇപ്പോൾ ഒരു കാര്യത്തിനും എടുത്തു ചാടാൻ അയാൾ തയ്യാറായിരുന്നില്ല.
“അപ്പാ, ഒന്നിങ്ങു വന്നേ”
ജെയ്സൺ അപ്പനെ തോംസണിൽ നിന്നും അകറ്റി മാറ്റി.
“എന്താടാ കാര്യം ?”
“അപ്പൻ തൽക്കാലം അങ്കിള് പറയുന്ന കാര്യത്തിന് സമ്മതിച്ചേക്ക്”
“നീയെന്താടാ പറയുന്നേ, ഒരിക്കൽ ഈ കല്യാണം കാരണമാ അവൻ നാട് വിട്ടു പോയത്”
“അങ്ങനെയാണല്ലേ. അല്ലാതെ അപ്പന്റെ സ്നേഹത്തിന്റെ ഗുണം കൊണ്ടല്ലായിരിക്കും”
“ടാ”
“അപ്പനിങ്ങനെ ചൂടായിട്ട് കാര്യമില്ല. അപ്പന്റെ ഭാഗത്തു നിന്നും ഇതില് പങ്കുണ്ട്. അല്ലെന്ന് പറയാൻ അപ്പന് പറ്റില്ല”
അയാൾ തല കുനിച്ചു പോയി.
“ഞാൻ തോംസണങ്കിൾ പറയുന്ന കാര്യം സമ്മതിക്കാൻ പറഞ്ഞത് വേറൊന്നും കൊണ്ടല്ല. ഇപ്പോ അപ്പൻ അങ്കിളുമായി ഉടക്കാൻ പോയാൽ അതു പ്രശ്നമാവും. പോരാത്തതിന് ട്രീസയെ അറിയാലോ. അവളൊന്ന് ഒരുമ്പെട്ടിറങ്ങിയാൽ നമുക്കൊന്നും ചെയ്യാൻ പറ്റിയെന്നു വരില്ല. അവൾക്ക് കാഞ്ഞ ബുദ്ധിയാ. മാത്രമല്ല, അച്ഛനല്ലേ പറഞ്ഞേ ജോസഫ് പഴയ പോലെയല്ലാന്ന്. അങ്ങനെയാണെങ്കിൽ ഈ കേസ് നമുക്ക് ഒറ്റയ്ക്ക് പൊങ്ങിയെന്ന് വരില്ല. ഇപ്പോ അവനെ പിടിക്കാൻ അങ്കിളിനെയും കൂടി കൂടെ കൂട്ടാം. ബാക്കി നമുക്ക് പിന്നീട് തീരുമാനിക്കാം”
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്