Wonder 4 [Nikila] 2478

അതു കേട്ടതും ഒരു നിമിഷം ജെയ്സൺ തരിച്ചു പോയി.

 

“അപ്പൊ….അപ്പൻ….. പ…. പറഞ്ഞു വരുന്നത് അവന് ആക്‌സിഡന്റിനു മുൻപുള്ളതെല്ലാം ഓർമ്മ വന്നെന്നാണോ ?”

 

“സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ അവൻ എളുപ്പത്തിലൊന്നും നമുക്ക് വഴങ്ങില്ല. ഉറപ്പായും അവൻ പഴയതു പോലെ നമ്മുടെ വരുതിക്ക് നിൽക്കില്ല. അതുക്കൊണ്ട് അവന്റെയടുത്തേക്ക് പോവുമ്പോൾ സൂക്ഷിക്കണം”

 

അപ്പൻ പറഞ്ഞത് ശരിയാണെന്നു ജെയ്സണിന്നും തോന്നി. അവൻ അപ്പന്റെ തീരുമാനം ശരി വച്ചു.

 

ഈ സമയം തോംസൺ അവിടേക്ക് കടന്നു വന്നു. അയാളുടെ മുഖത്തും പരവശമുണ്ടായിരുന്നു.

 

“എടാ ജേക്കബേ, നീയറിഞ്ഞോ ? നിന്റെ മകന്റെ ഒരു വീഡിയോ വന്നിട്ടുണ്ട്”

 

“ഞാൻ കണ്ടെടാ”

 

“ഇനിയെന്തിനാ കാത്തിരിക്കുന്നേ നമുക്കവനെ കൂട്ടിക്കൊണ്ട് വരാടാ”

 

“ടാ നിൽക്ക്, എടുത്തുചാട്ടം വേണ്ട”

 

തുടർന്ന് ജേക്കബ് അയാളുടെ ഊഹങ്ങൾ തോസണെ പറഞ്ഞു ബോധിപ്പിച്ചു. അതോടെ തോംസണും അയാളുടെ തീരുമാനത്തെ ശരി വച്ചു.

 

“എടാ, എനിക്കൊരു കാര്യം പറയാനുണ്ട്” തോംസൺ.

 

“എന്താടാ ?”

 

“എന്തായാലും ജോസഫിനെ കണ്ടുപ്പിടിച്ചല്ലോ. എന്നാപ്പിന്നെ നമുക്ക് ആ പഴയ കാര്യം ഒന്നുകൂടി ആലോചിച്ചാലോ”

 

“എന്ത് കാര്യം ?”

 

“വേറെന്ത് കാര്യം എന്റെ മോള് ട്രീസയും അവനും തമ്മിലുള്ള കല്യാണക്കാര്യം”

 

“ആദ്യം അവനെയൊന്ന് ഇവിടെ വരുത്തട്ടെടാ. കഴിഞ്ഞ തവണ അവൻ നമ്മുടെയടുത്തു നിന്ന് രക്ഷപ്പെടാൻ കാരണം ഈ കല്യാണമാ”

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.