Wonder 4 [Nikila] 2478

“നിയെങ്ങനെ കണ്ടു പിടിച്ചു ?”

 

അയാൾക്ക് മകൻ പറഞ്ഞത് വിശ്വസിക്കാനായില്ല.

 

“അപ്പനീ വീഡിയോ ഒന്ന് കാണ്”

 

ജെയ്സൺ ആ വീഡിയോ ജേക്കബിനെ കാണിച്ചു. ആ വീഡിയോ കണ്ടതും അയാൾക്ക് അയാളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. തന്റെ മകൻ ആ വീഡിയോയിൽ. അവനിട്ടിരിക്കുന്ന വസ്ത്രമൊന്നും അയാളുടെ കണ്ണിൽ പതിഞ്ഞില്ല (ഭാഗ്യം ?). ആകെ ശ്രദ്ധിച്ചത് സ്വന്തം മകന്റെ മുഖം മാത്രം. ഒരു നിമിഷത്തേക്ക് അയാൾക്ക് ഇത് തന്റെ മകനാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു മിണ്ടാപൂച്ചയെപ്പോലെ ഒതുങ്ങി കഴിഞ്ഞിരുന്ന അവൻ ഒരു പോലീസുക്കാരിയോട് ചീറിക്കൊണ്ട് സംസാരിക്കുന്നു. പോരാത്തതിന് ഇരുണ്ട നിറമായിരുന്ന അവനിപ്പോൾ കാണാൻ സുന്ദരനായിരിക്കുന്നു. ഇപ്പോൾ ആർക്കായാലും അവനിൽ ആകർഷണം തോന്നും. വീഡിയോ കണ്ടതിനു ശേഷം അയാൾ അത്ഭുതത്തോടെ മകൻ ജെയ്സണിനെ നോക്കി.

 

“അപ്പാ, ഈ വീഡിയോയിലെ സ്ഥലം തൃശ്ശൂരിലെ പോലീസ് സ്റ്റേഷനാണ്. അതിനർത്ഥം അവൻ തൃശ്ശൂരുണ്ടെന്നാ”

 

“അതു ഞാനറിഞ്ഞു”

 

“അപ്പൻ നേരത്തെ ഈ വീഡിയോ കണ്ടിരുന്നോ ?”

 

“ഇന്ന് രാവിലെ ആ സ്റ്റേഷനിലെ എസ് ഐ സജീവ് എന്നെ വിളിച്ചു പറഞ്ഞിരുന്നു”

 

“ഇനിയെന്തിനാ കാത്തിരിക്കുന്നേ നമുക്ക് പോയവനെ കൂട്ടിക്കൊണ്ട് വരാം” ജെയ്സൺ അപ്പന്റെ കൈ പിടിച്ചു വലിച്ചു.

 

“ധൃതി പിടിക്കേണ്ട” അയാൾ സൗമ്യമായി പറഞ്ഞു.

 

“ഇത്രയും നാള് അവനെവിടെയായിരുന്നു എന്നല്ലേ അറിയാത്തതായി ഉണ്ടായിരുന്നുള്ളൂ. ഇപ്പോ അതും അറിഞ്ഞില്ലേ. ഇനിയെന്തിനാ കാത്തിരിക്കുന്നേ” ജെയ്സൺ ക്ഷമയില്ലാതെ ചോദിച്ചു.

 

“നീയീ വീഡിയോ ശ്രദ്ധിച്ചു കണ്ടില്ലേ, അവനിപ്പോ പഴയതുപോലെ പാവത്താനൊന്നുമല്ല. നല്ല വീറും വാശിയുമുള്ള ചെറുക്കാനാ. ഇതു കണ്ടിട്ട് എനിക്കു ഓർമ്മ വരുന്നത് പന്ത്രണ്ടു വയസ്സുള്ള പഴയ ജോ എന്ന പയ്യനെയാ”

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.