കൊച്ചി, ചിറ്റിലപ്പറമ്പിൽ ഹൗസ്
ഈ സമയം വീടിന്റെ സിറ്റൗട്ടിൽ ആകുലതയോടെയിരിക്കുകയായിന്നു ജേക്കബ്. ഇത്രയും നാൾ ജോസഫ് എവിടെ പോയി എന്നതിനെ പറ്റി അയാൾക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അന്ന് അവനെ കാണാതായ ദിവസം ഒരുപാട് തവണ അവനെ അന്വേഷിച്ചു. ഉന്നതരുമായുള്ള പല ബന്ധങ്ങളും അതിനായി ഉപയോഗിച്ചു. സംസ്ഥാന അതിർത്തി കടന്നു പോലും അവനെ തിരഞ്ഞു. അപ്പോഴൊന്നും അയാൾ അറിഞ്ഞിരുന്നില്ല ജോസഫ് അവരുടെ കയ്യെത്തും ദൂരത്തു തന്നെയുണ്ടായിരുന്നെന്ന്. അവൻ കാരണം വലിയ ആഘോഷമായി നടക്കേണ്ട വിവാഹം മുടങ്ങി. പോരാത്തതിന് അവന്റെ കല്യാണപ്പെണ്ണായി തീരുമാനിച്ച ട്രീസ കല്യാണം നടക്കാൻ വേണ്ടി കുരുട്ടുബുദ്ധിയൊക്കെ ബന്ധുക്കളുടെയെല്ലാം മുന്നിൽ വച്ചു പിടിക്കപ്പെട്ടു. അതോടെ എവിടെയും തോൽക്കാൻ തയ്യാറല്ലാത്ത അയാൾ ബന്ധുക്കളുടെ മുൻപിൽ വച്ചു നാണം കെട്ടു. ശരിക്കും മരിച്ചാൽ മതിയായിരുന്നെന്ന് തോന്നിപ്പോയി അയാൾക്ക് ആ സമയത്ത്. ഈ കല്യാണത്തിന് എതിർത്താൽ തന്റെ ശവം കാണേണ്ടി വരുമെന്ന് തന്റെ ഭാര്യയെക്കൊണ്ട് മകനോട് പറയിപ്പിച്ച ആ ഭീഷണി ശരിക്കും പ്രവർത്തികമാക്കാനാണ് അയാൾക്ക് അപ്പോൾ തോന്നിയത്. ഒരുപക്ഷെ ആ കല്യാണം നടന്നിരുന്നെങ്കിൽ തനിക്കും അതുക്കൊണ്ട് ഗുണമുണ്ടായേനെ. ഇനി പറഞ്ഞിട്ടെന്ത് കാര്യം. അഹങ്കാരമായിരുന്നു തനിക്ക്. തന്റെ വാക്കിനെ എതിർത്ത് മകൻ ജോസഫ് ഒന്നും ചെയ്യില്ലെന്ന അഹങ്കാരം. അതുക്കൊണ്ട് തന്നെയായിരുന്നു കൗമാരം മുതലേ അവനെ ഒരു അടിമയെപ്പോലെ വളർത്തിയത്. അതുക്കൊണ്ട് തന്നെയായിരുന്നു അവൻ കരഞ്ഞു പറഞ്ഞിട്ട് പോലും അവനെ കല്യാണത്തിന് ഒരുക്കി നിർത്തിയതും.
ഇതെല്ലാം ആലോചിച്ചു ജേക്കബ് വീടിന്റെ സിറ്റൗട്ടിൽ കസേരയിൽ ചാരിയിരുന്നു. അപ്പോഴാണ് ഒരു കാർ വീടിന്റെ പാർക്കിങ് ഏരിയയിൽ വന്നു നിന്നത്. കാറിൽ നിന്നും പുറത്തിറങ്ങിയത് ജേക്കബിന്റെ മൂത്ത മകൻ ജെയ്സൺ. കാറിൽ നിന്നിറങ്ങിയതും ജെയ്സൺ വല്ലാത്തൊരു പരവശത്തോടെ അപ്പന്റെയടുത്തേക്ക് ഫോണുമായി വേഗത്തിൽ നടന്നു നീങ്ങി.
“അപ്പനൊരു കാര്യമറിഞ്ഞോ ?”
“എന്താടാ ?” ജേക്കബ്.
“അവനുള്ള സ്ഥലം സ്ഥലം കണ്ടു പിടിച്ചു. ജോസഫിനെ കണ്ടുപിടിച്ചു”
“എന്ത് ?”
അതു കേട്ടതും ജേക്കബ് കസേരയിൽ നിന്നും ചാടിയെണീറ്റു.
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്