“അല്ല, എനിക്കൊരു സംശയം. റോസിക്ക് ആ രണ്ടു പേരെയും പേടിയുണ്ടോ ? ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, റോസിക്ക് അവരെ കാണുമ്പോൾ പേടിയുള്ള പോലെ” മാധവൻ.
“എനിക്ക് ആ ജോസഫ് എന്നയാളെ മാത്രമാ പേടി. അതാരാണെന്ന് സാറിനറിയോ ?”
“ഇല്ല”
“ചിറ്റിലപ്പറമ്പിൽ ജേക്കബ് സാറിന്റെ മോൻ. ഇപ്പോഴത്തെ CJ ഇൻഡസ്ട്രീസിന്റെ ഉടമസ്ഥനായ ജേക്കബിന്റെ രണ്ടാമത്തെ മകൻ”
തുടർന്ന് റോസി മറ്റുള്ള പോലീസുക്കാരോടും നേരത്തെ സി ഐ സജീവിനോട് പറഞ്ഞ അതേ കാര്യങ്ങൾ ആവർത്തിച്ചു. സജീവ് ചോദിച്ച സംശയങ്ങളും അവരും ചോദിച്ചു. അതിനും റോസി മറുപടി പറഞ്ഞു. ജോസഫ് ആരാണെന്ന തിരിച്ചറിവ് അവരിലുണ്ടാക്കിയ നടുക്കം ചെറുതൊന്നുമായിരുന്നില്ല. എല്ലാം കേട്ടു കഴിഞ്ഞതും.
“അപ്പൊ ഈ ജോസഫ് ആളൊരു നിസാരക്കാരനല്ല” മാധവൻ.
“അല്ല സാറേ”
“എന്തായാലും മിടുക്കൻ പയ്യനാ. വീട്ടുക്കാര് നിർബന്ധിച്ച പെണ്ണിനെ കെട്ടാതെ തലയൂരി പോന്നല്ലോ. സാധാരണ ഇത്തരം കേസില് പെണ്ണും കെട്ടി പിന്നെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്ന ആളികളെയാ കണ്ടിട്ടുള്ളത്”
“അവിടെയാണ് സാറേ എനിക്ക് സംശയം. അന്ന് ഞാൻ കേട്ടിട്ടുള്ള അറിവ് വച്ച് ഈ ജോസഫ് ഒരു പഞ്ചപാവമായിരുന്നു. വീട്ടുക്കാര് പറയുന്നതിന് മറുവാക്ക് പോലും പറയാത്ത പാവം ചെക്കനായിരുന്നെന്നാ കേട്ടിട്ടുള്ളത്. എന്നിട്ട് ഇപ്പോ കണ്ടില്ലേ, ഡിപ്പാർട്ട്മെന്റിനെ പോലും വിറപ്പിച്ചു നിർത്തിയിരുന്ന നീരജ മേഡത്തെ വീട്ടിലിരുത്തിച്ചത്” റോസി.
“എന്തായാലും ഞാനൊരു തീരുമാനമെടുത്തു. ഇനി പാസ്പോർട്ട് വെരിഫിക്കേഷന്റെ ആവശ്യത്തിനു പോലും ഞാനവരുടെ മുൻപില് ചെന്നു പെടില്ല. പിന്നെ ജോസഫിന്റെ കാര്യം അവന്റെ വീട്ടുക്കാരെ അറിയിച്ചിട്ടുണ്ട്. ബാക്കിയിനി അവര് നോക്കിക്കോളും” സജീവ്.
അന്നത്തെ ദിവസം അവരുടെ ചർച്ചാ വിഷയം ആ രണ്ടു പെരുമായിരുന്നു.
സി ഐ മേഡത്തിന് ആകെ ഇരിക്കപൊറുതിയുണ്ടായില്ല. ഒരു ചെറുപ്പക്കാരനും ഇത്തിരി പോന്ന പയ്യനും കൂടി ഇവിടെക്ക് കേറി വന്നിട്ട് തന്നെ എല്ലാവരുടെയും മുൻപില് വച്ച് നാണം കെടുത്തി. എന്നിട്ടത് റെക്കോർഡ് ചെയ്തു നാട്ടുക്കാരെ കാണിച്ചു. ഇപ്പോൾ തന്റെ കഞ്ഞിയില് മണ്ണു വാരിയിട്ടതു പോലൊരു പണിയും തന്നിരിക്കുന്നു. എന്നാലും തനിക്കെന്താ അന്നേരം അവനോട് തിരിച്ചും മറുപടി പറയാൻ പറ്റാത്തിരുന്നത്? അവർ അതിനെക്കുറിച്ച് കാര്യമായി ആലോചിച്ചു. അവന്റെ വാദങ്ങളെ പൊളിച്ചെഴുതാനുള്ള മറുപടിയും തന്റെ കയ്യിലുണ്ടായിരുന്നതായിരുന്നു. എന്നാൽ ആ നേരത്ത് അതൊന്നും ഓർമ്മയിൽ വന്നില്ല. പക്ഷെ അവൻ ഇങ്ങനെ തന്നോട് തുറന്നടിച്ചതു പോലെ മറുപടി പറയുമെന്ന് താനും കരുതിയോ ?.
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്