“ഇല്ലാ ആന്റി, ഞാൻ വരാൻ വൈകും” ഞാൻ.
“അപ്പൊ ശരി മോനേ, എന്നെയിനി കക്കൂസില് നോക്കിയാ മതി” ഫിലിപ്പ് അങ്കിൾ ?.
“അങ്കിളേ, ആന്റിയെ സൂക്ഷിക്കണേ” ഞാൻ.
“തിരിച്ചു വരുമ്പോ ജീവനുണ്ടെങ്കിൽ കാണാം” മിഖി.
എനിക്ക് ചിരി വന്നപ്പോൾ ഞാൻ വീടിനു പുറത്തേക്കിറങ്ങി കാറെടുത്ത് യാത്രയായി. എല്ലാവരും ഇന്ന് നല്ല ഫോമിലാണല്ലോന്ന് ഞാനാലോചിച്ചു.
………………………………………………………
ഈ സമയം പോലീസ് സ്റ്റേഷനിൽ
സി ഐ നീരജ ഓഫീസ് റൂമിലിരുന്ന് പല്ലും നഖവും കടിച്ചുക്കൊണ്ടിരിക്കുകയാണ്. ഐ ജി യുടെ മുൻപിൽ വച്ചു തന്നെ ആ വികലാംഗനെ തല്ലി ചതക്കാൻ തോന്നിയ പൊട്ടബുദ്ധിയെ അവര് സ്വയം ശപിച്ചു. സസ്പെൻഷൻ ഓർഡർ വന്നെങ്കിലും ഔദ്യോഗികമായി രണ്ടു മണിക്കൂർ കൂടി ഡ്യൂട്ടിയിലിരിക്കാൻ അവർക്ക് അനുവാദം കിട്ടിയിട്ടുണ്ട്.
ഈ സമയം മറ്റുള്ളവരും ആകെ അസ്വസ്ഥരാണ്. എല്ലാവർക്കും ഇനി മൂന്നു ദിവസത്തേക്ക് ശമ്പളമില്ല. ആ രണ്ടു പേരെയും സ്റ്റേഷനിൽ വിളിച്ചു കയറ്റാൻ തോന്നിയ നിമിഷത്തെയോർത്ത് എസ് ഐ സജീവ് സ്വയം പഴിച്ചു. മറ്റുള്ളവരുടെ അവസ്ഥയും ഇതുപോലെ തന്നെ. എന്നാൽ ഹെഡ് കോൺസ്റ്റബിൾ മാധവന് മാത്രം ഇതൊന്നും പ്രശ്നമായി തോന്നിയില്ല. അല്ലെങ്കിലും ഒറ്റത്തടിയായി ജീവിക്കുന്നവർക്ക് എന്തോന്ന് പ്രാരാബ്ദം. പോലീസ് കസ്റ്റഡിയിലായിരിക്കുന്ന ആ ബസ്സിലെ യാത്രക്കാർ തലയിൽ കയ്യും വച്ചിരിപ്പുണ്ട്. തിരിച്ചു പോവാൻ അനുവാദം കിട്ടിയിട്ടും അതിനു ശ്രമിക്കാതെ സ്ത്രീയെ ശല്യം ചെയ്ത ആ മഹാനെ ശിക്ഷിക്കുന്നത് കാണാൻ വേണ്ടി കാത്തു നിന്നതായിരുന്നു. ഇപ്പോൾ അങ്ങനെ നിന്നവരെല്ലാം കസ്റ്റഡിയിൽ?. ആ ഗർഭിണിക്ക് വരെ തോന്നി എനിക്ക് എന്തിന്റെ കേടായിരുന്നെന്ന്. ഇനി വീട്ടീന്ന് ആരും വരാതെ ആ സ്ത്രീക്ക് സ്റ്റേഷൻ വിട്ടു പോവാൻ പറ്റില്ല.
ഈ സമയം കോൺസ്റ്റബിൾ രാജൻ രാത്രി കുടിച്ച ചായയുടെ ക്ഷീണം കാരണം ;
“എനിക്കിട്ട് പണി തന്ന ആ ചെക്കനെ ഇനിയും എന്റെ കയ്യില് കിട്ടും. അന്ന് ഞാനവനെക്കൊണ്ട് കുടിച്ച മുലപ്പാല് ശർദിപ്പിക്കും”
“ഡോ, തനിക്ക് കിട്ടിയതൊന്നും പോരേ. ഇനിയും അവരെ എന്തെങ്കിലും ചെയ്യാൻ നോക്കിയാൽ അടുത്ത തവണ തന്റെ മലം മാത്രമല്ല, രക്തം വരെ അവര് ഊറ്റിയെടുക്കും” റോസി.
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്