Wonder 4 [Nikila] 2478

“തമാശയ്ക്ക് തന്നെ നീയിതൊക്കെയാണ് ചെയ്തതെങ്കിൽ സീരിയസ്സായിരുന്നെങ്കില് നീയാ പോലീസ് സ്റ്റേഷനില് തീയിട്ടേനായിരുന്നല്ലോ”

 

“അതിനി നാട്ടുക്കാര് ചെയ്‌തോളും. ആ സ്റ്റേഷനിന് ഇപ്പോഴേ നല്ല പേരായി?” മിഖി പിറുപിറുത്തു.

 

എനിക്കാണെങ്കിൽ ചിരിക്കാതിരിക്കാൻ വയ്യാത്ത അവസ്ഥയിലായി.

 

“എന്നാലും എന്റെ പിള്ളേരെ, നിങ്ങള് ഒറ്റ രാത്രിയല്ലേ ആ സ്റ്റേഷനില് ഇരുന്നുള്ളൂ. അപ്പോഴേക്കും ഇമ്മാതിരി കാര്യങ്ങള് ഒപ്പിച്ചു വച്ചു. ഒരു ദിവസം മുഴുവൻ നിന്നിരുന്നെങ്കിൽ അവിടെയുള്ളവര് ജീവനും കൊണ്ടോടിയേനെ” ശാരദാന്റി.

 

“അതു തന്നെയാ മാധവൻ അങ്കിളും പറഞ്ഞേ. ഇനി എന്തു കേസുണ്ടാക്കിയാലും ആ സ്റ്റേഷനിന്റെ പടി ചവിട്ടരുതെന്ന്” മിഖി.

 

“അല്ലെങ്കിലും പറഞ്ഞിട്ട് കാര്യമില്ല ശാരൂ, ഇവരെവിടെ പോയാലും അവിടെ എന്തെങ്കിലും പൊല്ലാപ്പുണ്ടാക്കിയാ ശീലം. മുൻപ് പാരീസിലേക്ക് ടൂറ് പോയിട്ട് അവിടെത്തെ ഈഫൽ ടവറ് ഒരാഴ്ച്ചത്തേക്ക് പൂട്ടിച്ചവരാണ് ഈ രണ്ടു ധീരന്മാർ” ഫിലിപ്പ് അങ്കിൾ.

 

ശ്ശോ! എനിക്കു വയ്യ. ഞങ്ങളെ ഇങ്ങനെ പൊക്കിയടിക്കല്ലേ അങ്കിളേ.

 

“അങ്കിളേ, അസൂയപ്പെട്ടിട്ട് കാര്യമില്ലാ. എവിടെ അക്രമമുണ്ടായാലും അവിടെ ഞങ്ങള് കേറി ഇടപെടും” ഞാൻ ഷർട്ടിന്റെ കോളറ് പൊക്കി ഗമയിലങ്ങ് പറഞ്ഞു.

 

“അങ്ങനെയല്ല , നിങ്ങള് രണ്ടെണ്ണം ഇടപെട്ടാൽ അക്രമം മാറി അത് കലാപമാവും” ഫിലിപ്പ് അങ്കിൾ.

 

പുല്ല്, പറഞ്ഞു വന്ന ആ ഫ്ലോയങ്ങ് പോയി.

 

“മോനൊന്ന് സൂക്ഷിച്ചോ, നിങ്ങള് ആ സി ഐ യെ ഇത്രയും ചെയ്ത സ്ഥിതിക്ക് അവരിനി വെറുതെയിരിക്കുമെന്ന് തോന്നണില്ലാ” ശാരദാന്റി.

 

“സസ്‌പെൻഷൻ കിട്ടിയെന്നും വച്ച് വെറുതെയിരിക്കണ്ട ഒരു ആവശ്യവുമില്ല ആന്റി. വേണമെങ്കില് അവര് കൃഷിപണിക്കു പൊയ്ക്കോട്ടേ. അല്ലേ, മിഖി” ഞാൻ.

 

ഞാൻ മിഖിയുടെ നേരെ കൈപത്തി നീട്ടി. അവനെനിക്ക് ഹൈ ഫൈവ് തന്നു.

“മോനേ, തമാശ വിട്. ഞാൻ കാര്യമായിട്ട് പറഞ്ഞതാ. നിങ്ങൾക്കെന്തെങ്കിലും പറ്റിയാൽ ഞങ്ങൾക്ക് പിന്നെ ആരാ ഉള്ളത്”

 

അതു പറയുമ്പോൾ ഞാൻ ആന്റിയുടെ കണ്ണിൽ കണ്ടത് ഒരു അമ്മയുടെ ആകുലതയാണ്. എന്റെ അമ്മയ്ക്ക് പോലും എന്നോട് തോന്നാത്ത വികാരം.

 

“ആന്റി പേടിക്കണ്ട. അവരെന്നെ ഒന്നും ചെയ്യില്ല. ഞാനവരോട് കയർത്തതൊക്കെ ഇപ്പോ നാട് മൊത്തം കണ്ടിട്ടുണ്ടാകും. അതുക്കൊണ്ട് എനിക്കിനി എന്തു പറ്റിയാലും ആ കേസ് അവരുടെ തലയിലേ വരൂ. അതുക്കൊണ്ട് അവര് അടങ്ങിയിരുന്നോളും” ഞാൻ.

 

“അങ്ങനെ പറഞ്ഞു കൊടുക്ക് മോനേ. ശാരൂ, നിനക്കിവരെ അറിയാഞ്ഞിട്ടാ. ഇവർക്കിട്ട് ആരെങ്കിലും പണിയാൻ നോക്കിയാൽ അതിനു നോക്കിയവർക്ക് തന്നെ കറങ്ങിത്തിരിഞ്ഞു പണി കിട്ടികയാണ് പതിവ്. രാവിലെ നടന്നത് ഓർമ്മയില്ലേ”

 

എന്നും പറഞ്ഞ് അങ്കിള് നെറ്റിയിലെ ബാൻഡ്എയ്ഡിൽ കൈ വച്ചു.

 

“ശ്ശോ! സംസാരിച്ചു നേരം പോയതറിഞ്ഞില്ല. അപ്പോൾ ഞാൻ പോട്ടെ അങ്കിളെ, ബാക്കി ചർച്ച വൈകീട്ടാവാം”

 

“അല്ല, മിഖേല് മോൻ ഇന്ന് സ്കൂളിൽ പോണില്ലേ ?” അങ്കിൾ.

 

“ഇല്ല അങ്കിളേ, അവനിന്ന് ലീവാ”

 

ഞാൻ മിഖിയെ നോക്കി കണ്ണിറുക്കി. അവന് ഭയങ്കര സന്തോഷമായി.

 

പിന്നെ പുറത്തേക്ക് പോകുന്നതിനു മുൻപായി അങ്കിളിനെയും ആന്റിയെയും ഒന്ന് ഹഗ്ഗ് ചെയ്തു. കൂടെ കവിളത്തൊരു മുത്തവും കൊടുത്തു. അവരെന്നെ സ്നേഹപൂർവ്വം തിരിച്ചു തലോടി. ഞാനങ്ങനെ വീടിനു പുറത്തേക്ക് നടക്കാൻ പോയപ്പോൾ.

 

“മോൻ ഉച്ചക്ക് വീട്ടിലേക്ക് വരുമോ ? ചോറ് ഞാൻ വെക്കണോന്നറിയാനാ” ആന്റി.

 

ദൈവമമേ പെട്ട്?.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.