Wonder 4 [Nikila] 2478

ഈ സമയമെല്ലാം ഇതെല്ലാം കേട്ട് പകച്ചു പോയ വാർദ്ധക്യവുമായി രണ്ടു പേര് നിൽക്കുന്നുണ്ടായിരുന്നു. ഫിലിപ്പങ്കിളും ശാരദാന്റിയും. അവര് ശരിക്കും അതിശയത്തോടെ ഞങ്ങളെ നോക്കി. കാര്യം മനസ്സിലായ ഞാനും മിഖിയും അവരെ നോക്കി പല്ലിളിച്ചു കാണിച്ചു?.

 

“അപ്പൊ മക്കള് രാവിലെ തന്നെ ഒരു പോലീസ് സ്റ്റേഷൻ മൊത്തത്തിലങ്ങ് കുളം തൊണ്ടിയല്ലേ?” ഫിലിപ്പ് അങ്കിള്.

 

“അതു മാത്രമാണോ, ആ ബസ്സ് യാത്രക്കാരെ പോലും വെറുതെ വീട്ടില്ല. ഈ മിഖേൽ മോൻ പറഞ്ഞ ബട്ടർഫ്‌ളൈ എഫക്ട് വച്ച് അവർക്കും കിട്ടി എട്ടിന്റെ പണി” ശാരദാന്റി.

 

“പക്ഷെ ഈ പണിയൊക്കെ അവര് ചോദിച്ചു വാങ്ങിയതാ ആന്റി. നോട്ട് ദി പോയിന്റ്” ഞാൻ.

 

“ശരി, നിങ്ങളായിട്ട് ആർക്കെങ്കിലും നേരിട്ട് പണി കൊടുത്തിരുന്നോ” ഫിലിപ്പ് അങ്കിൾ.

 

“ഏയ്, ഒരിക്കലും ഇല്ലാ?” മിഖി.

 

“ഇല്ലാ ആന്റി, ഇവൻ നുണ പറയുന്നതാ. ഇവൻ പോലീസുക്കർക്കിട്ട് നല്ലോണം പണിഞ്ഞട്ടുണ്ട്?” ഞാൻ

 

“ജോ……” മിഖിയെന്ന പറയല്ലേ എന്നർത്ഥത്തിൽ ദയനീയതയോടെ എന്നെ നോക്കി.

 

“ഇവനെന്തു പണിയാ ചെയ്തേ  ?” ശാരദാന്റി.

 

“ഞാൻ ഒന്നൊന്നായിട്ട് പറയാം. ആദ്യം ഇവൻ രണ്ടു പോലീസുക്കാരെ പട്ടിയെ വിട്ടു ഓടിപ്പിച്ചു. പിന്നെ പോലീസ് സ്റ്റേഷനില് വച്ച് ഫൈൻ അടക്കേണ്ടവരുടെ ലിസ്റ്റില് തിരുമറി കാട്ടി സിനിമാ നടൻ മോഹൻലാലിനെ വരെ അതില് കേറ്റിയിട്ടു. അവിടെയും നിർത്താണ്ട് ഒരു കോൺസ്റ്റബിൾ കുടിച്ച ചായയില് ഹാൻഡ് വാഷ് ഒഴിച്ച് അയാളെ രാത്രി മുഴുവൻ കക്കൂസിലിരുത്തി. ഇത്രയും ചെറിയ കാര്യങ്ങളെ ഇവൻ ചെയ്തുള്ളൂ”

 

ഞാൻ കള്ളചിരിയോടെ മിഖിയെ നോക്കിയപ്പോൾ അവൻ കലിപ്പിലെന്നെ നോക്കി.

 

“ഓ, ചെറിയ കാര്യങ്ങളായിരുന്നോ ??” ഫിലിപ്പ് അങ്കിൾ.

 

“അത് പിന്നെ അങ്കിൾ ഒരു തമാശയ്ക്ക് ?”

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.