ഒരു നിമിഷം ഞാനൊന്ന് ശരിക്കും ഞെട്ടിപ്പോയി. ഇതു ഞാൻ തന്നെയല്ലേ. അതെ, എന്റെ അതേപോലുള്ള മുഖം. കുട്ടിക്കാലത്ത് എന്നെ കണ്ടാൽ എങ്ങനെയിരിക്കുമോ അങ്ങനെ തന്നെയാണ് ഇവനും. ഒരു കടുകുമണിക്ക് പോലും വ്യത്യാസമില്ല. ഇനി വല്ല ടൈം ട്രാവൽ വല്ലതുമായിരിക്കുമോ?. പതിമൂന്നു വയസ്സുള്ളപ്പോൾ എന്നെയൊരു വണ്ടിയിടിച്ചു ഞാൻ കോമ സ്റ്റേജിൽ കിടന്നത് അറിയാം. ഇനി ആ സമയത്തെങ്ങാനും….. ഇവനോട് തന്നെ ചോദിക്കാം. ഞാനവനെ തോണ്ടി വിളിച്ചു.
“ടാ, എണീക്ക്.
ഹലോ, എണീക്ക്.
എണീക്കാൻ”
എത്ര വിളിച്ചിട്ടും അവൻ എണീറ്റില്ല. അവസാനം ഒരു മാർഗ്ഗവുമില്ലാതെ അവന്റെ കരണത്തടിച്ചു. അതോടെ അവൻ കണ്ണു തുറന്നു. എന്നെപ്പോലെത്തന്നെ ആരെയും ആകർഷിക്കുന്ന ഇരുണ്ട കൃഷ്ണമണിയാണ് അവനുമുള്ളത്. അവൻ എന്നെ നോക്കി മെല്ലെ പുഞ്ചിരിച്ചു. സത്യം പറഞ്ഞാൽ അവന്റെ ആ പുഞ്ചിരി കണ്ടതും എന്റെ മനസ്സ് എന്തെന്നില്ലാത്ത വണ്ണം സന്തോഷിച്ചു. ഇത്രയും നാൾ എന്നെ നോക്കിയിരുന്ന മുഖങ്ങളിൽ കോപം, പ്രതികാരം, സഹതാപം, പുച്ഛം ഇതൊക്കെയാണ് കണ്ടത്. ആദ്യമായിട്ടുള്ള അനുഭവം പോലെ തോന്നി എനിക്ക് അവന്റെ ആ പുഞ്ചിരി. അടുത്ത നിമിഷം ഞാൻ സ്വബോധത്തിലേക്ക് വന്നു.
“ടാ, നീ എണീക്കുന്നുണ്ടോ ?”
“എണീക്കാൻ വയ്യ” എന്നും പറഞ്ഞ് അവൻ മെല്ലെ പൊങ്ങി നിലത്തു കൈ കുത്തിയിരുന്നു. എന്നിട്ട് നീട്ടിയൊരു കോട്ടുവായിട്ടു. അവന്റെ പെരുമാറ്റം കണ്ടാൽ തോന്നും അവൻ കിടന്നുറങ്ങുന്നത് സ്വന്തം വീട്ടിലെ മെത്തയിലാണെന്ന്.
“ആരാടാ നീ ?”
“കണ്ടിട്ട് മനസിലായില്ലേ, ഒരു കുട്ടി” അവൻ യാതൊരു കൂസലുമില്ലാതെ പറഞ്ഞു.
“അതെനിക്കും മനസിലായി. നിന്റെ പേരെന്താ ?”
“മിഖേൽ”
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്