Wonder 4 [Nikila] 2478

“അതേല്ലോ, പിന്നെ വേറൊരു ട്വിസ്റ്റ്‌ കൂടിയുണ്ട്. ആ യുവാവ് ഇരുന്ന സീറ്റ് ജനറൽ സീറ്റാണ്. ആർക്കും അങ്ങനെ സംവരണം എഴുതി വച്ചതല്ല. അതില് കാലിനു വയ്യാത്ത ഇയാള് ഇരുന്ന് യാത്ര ചെയ്യായിരുന്നു. മൂന്നു മാസം ഗർഭമുള്ള ആ പെണ്ണിന് എണീറ്റ് സീറ്റ് കൊടുത്തില്ലെന്ന് പറഞ്ഞാ ഈ പുകിലൊക്കെ ഉണ്ടാക്കിയെ ?”

 

“അതു കൊള്ളാലോ. മോനേ ജോസഫേ, ഈ അങ്കിള് പറഞ്ഞതൊക്കെ തിരിച്ചെടുത്തിരിക്കുന്നു. മോൻ ചെയ്തതില് ഒരു തെറ്റുല്ല ?” ഫിലിപ്പ് അങ്കിൾ.

 

“പക്ഷെ അവർക്ക് എങ്ങനെയാ എക്സാറ്റായി സസ്പെൻഷൻ കിട്ടിയേ ? അതായത് അവര് വിചാരിച്ചാൽ ഈ കേസ് ഒതുക്കിത്തീർക്കാൻ പറ്റില്ലേ ?” ഞാൻ.

 

“അവിടെയാണ് ഞാൻ വിട്ട വീഡിയോ പണി ഏറ്റത്. എഫ്ബി ലൈവ് വീഡിയോ കണ്ട് നമ്മള് പോയതിനു പുറകേ ഐജി അവിടേക്ക് വന്നിരുന്നു. ആ സമയത്തു അവര് ഡ്യൂട്ടി നോക്കാതെ ഭയങ്കര പൊട്ടിച്ചിരിയായിരുന്നെന്നാ കേട്ടത്. പിന്നെയവരുടെ ഈ തല്ലും കൂടി നേരിട്ടു ഐ ജി കണ്ടപ്പോൾ കിട്ടി സ്പോട്ടില് സസ്‌പെൻഷൻ?. അതും പോരാഞ്ഞിട്ട് ഒരു വികലാംഗനെ ഉപദ്രവിക്കാൻ കൂട്ടു നിന്നെന്നും പറഞ്ഞ് ആ ബസ്സിലെ ബാക്കി യാത്രക്കാരെയൊക്കെ പോലീസ് കസ്റ്റഡിയിലെടുത്തു. അയാളെ പോലീസുകാര് തല്ലുന്നത് കാണാൻ വേണ്ടി കാത്തു നിന്നവരായിരുന്നു ആ യാത്രക്കാരൊക്കെ. ആ ഗർഭിണിയെപ്പോലും വെറുതെ വിട്ടിട്ടില്ല. ഇതിന്റെയെല്ലാം ക്രെഡിറ്റ്‌ നമ്മൾക്കാണ് ജോ.” മിഖി.

 

“നന്നായി. വല്ലാണ്ടങ്ങ് സചാദാരം കളിക്കാൻ നിന്ന ആ നാട്ടുക്കാരുടെ കഴപ്പൊക്കെ ഇതോടെ തീർന്നോളും” ഫിലിപ്പ് അങ്കിൾ.

 

“ഈ കേസ് അതോണ്ടൊന്നും തീർന്നില്ല. ഒരു കാര്യവുമില്ലാതെ നിരപരാധിയായ ഒരു പിച്ചക്കാരനെ പോലീസ് കസ്റ്റഡിയിലിട്ടെന്ന് പറഞ്ഞ് ആ സ്റ്റേഷനിലുള്ള ബാക്കി പോലീസുക്കാരുടെ മൂന്നു ദിവസത്തെ സാലറി കട്ട്‌ ചെയ്തു” മിഖി.

 

ഈ കളി കൊള്ളാലോ, ആ പിച്ചക്കാരൻ പെട്ടന്ന് നിരപരാധിയായാ. എങ്ങനെയാവാതിരിക്കും. അയാളുടെ തൊണ്ടി മുതലും കൊണ്ടല്ലേ ഞാൻ സ്റ്റേഷനീന്ന് ഇറങ്ങിയേ. ചുരുക്കി പറഞ്ഞാൽ ഈ പിച്ചക്കാരനൊഴികെ പോലീസ് സ്റ്റേഷനിലുണ്ടായ എല്ലാവർക്കും ഞാനും മിഖിയും കൂടി ആപ്പ് വച്ചെന്ന് സാരം. പക്ഷെ ഇതൊക്കെ ഇവനെങ്ങനെ അറിഞ്ഞു.

 

“മിഖി, ഒരു സംശയം. നീ ഇത്രയും കാര്യങ്ങള് എങ്ങനെയാ ഡീറ്റെയിൽഡ് ആയിട്ട് അറിഞ്ഞേ ? ?” ഞാൻ.

 

“മാധവൻ അങ്കിള് പറഞ്ഞു. ആ പോലീസുകാരി നേരത്തെ എന്നെ റൂമിനു പുറത്തേക്ക് വിട്ടപ്പോൾ ഞാൻ അങ്കിളിന്റെ കയ്യീന്ന് ഫോൺ നമ്പറ് വാങ്ങി എന്റെ നമ്പറ് കൊടുത്തിരുന്നു. സി ഐ മേഡത്തിന് സസ്‌പെൻഷൻ കിട്ടിയപ്പോഴേ അങ്കിള് ഫോൺ വിളിച്ചു എന്നോടെല്ലാം പറഞ്ഞു” മിഖി.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.