ദേ, പിന്നെയും പെണ്ണെന്നു. ആ പയ്യൻ ബ്ലോഗില് എഴുതിയത് ഇത്തിരി കൂടി ബാലൻസുണ്ട്. അതും കൂടി കാച്ചിയേക്കാം.
“ആ മര്യാദ അവരും കാണിക്കണായിരുന്നു. എല്ലാ കാര്യത്തിലും ആൺ-പെൺ വേർതിരിവ് കാണിക്കുന്ന സ്വഭാവമാ അവർക്ക്. അവരെന്നോട് സംസാരിച്ച രീതി വച്ചു തന്നെ എനിക്കു മനസിലായതാ അവർക്ക് ആണുങ്ങളോടുള്ള അയിത്തം.
അല്ലെങ്കിലും ആണുങ്ങളെ ആർക്കു വേണമെങ്കിലും തല്ലാം കളിയാക്കാം വഴക്കു പറയാം തെറി വിളിക്കാം. കാരണം അവര് ധീരന്മാരാണ്. എന്തും നിന്ന് സഹിച്ചോളുമല്ലോ. പക്ഷെ പെണ്ണുങ്ങളോട് ഇതൊന്നും പാടില്ല. അവരോട് ഇതൊക്കെ ചെയ്താൽ സ്ത്രീത്തിൽ കളങ്കമേൽപ്പിക്കലായി. അതെന്താ ഈ ആണുങ്ങൾക്കും ഇമോഷൻ എന്ന സാധനം ഇല്ലാന്ന് കരുതിയോ”
ആ ഡയലോഗിൽ ശാരദാന്റി വീണു. അവർക്ക് തിരിച്ചു മറുപടി പറയാൻ പറ്റാതെ പരുങ്ങി.
“മോനേ സമ്മതിച്ചു, ആണുങ്ങളോടും മോശമായി പെരുമാറുന്നത് ശരിയല്ല. എന്ന് വച്ച് നീയവരോട് കാണിച്ചത് ശരിയല്ലാന്ന് വരുമോ ?” ഫിലിപ്പ് അങ്കിൾ.
“വരും അങ്കിളേ, അങ്കിള് ഈ വീഡിയോയുടെ കമെന്റ് സെക്ഷൻ ഒന്ന് നോക്കിയേ” മിഖി.
അപ്പോഴാണ് ആ വീഡിയോയുടെ താഴെയുള്ള കമെന്റുകൾ ശ്രദ്ധിക്കുന്നത്. ഞാൻ അമ്പരന്നു. ഒരുപാട് പേര് എന്നെ അനുകൂലിച്ചു മറുപടിയിട്ടേക്കുന്നു. കാരണം വേറൊന്നുമല്ല. ഞാൻ സംസാരിച്ചതത്രയും ആണുങ്ങൾക്ക് വേണ്ടിയായിരുന്നു. ആരും മനസിലാക്കാൻ ശ്രമിക്കാതെ പോയ ആണുങ്ങളുടെ വികാരങ്ങളെക്കുറിച്ചായിരുന്നു ആ സംഭാഷണം (അതായത് കോപ്പിയടിച്ച് പറഞ്ഞത്).
ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനും സ്ത്രീകളുടെ പ്രശ്നങ്ങളെ പറ്റി ചർച്ച ചെയ്യാനും ഒരുപാട് ചിന്തകന്മാരും എഴുത്തുക്കാരും തത്വജ്ഞാനികളുമുണ്ട്. എന്തിനേറെ പറയുന്നു പ്രശസ്ത എഴുതുക്കാരി കമല സുരയ്യ വരെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് തടസം നിൽക്കുന്നത് പുരുഷന്മാരാണെന്ന്. പക്ഷെ സാമൂഹിക പ്രതിബന്ധതയുണ്ടെന്ന് പറയപ്പെടുന്ന മനുഷ്യർ പോലും ആണുങ്ങളുടെ ജീവിതത്തിലേക്കോ അവരനുഭവിക്കുന്ന പ്രശ്നങ്ങളിലേക്കോ വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല. ഇല്ല എന്നു പൂർണമായും പറയാൻ പറ്റില്ല. ചിലപ്പോൾ ഉണ്ടാവാം. പക്ഷെയത് വിഷാദ രോഗമനുഭവിക്കുന്ന ആണുങ്ങളെ വ്യക്തിപരമായി കൗൺസിലിംഗ് ചെയ്യുമ്പോഴണെന്ന് മാത്രം. ആണുങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ ചില ചിന്താഗതികളും മാറേണ്ടതുണ്ട്. കാരണം സ്ത്രീകളെപ്പോലെ തന്നെ അവർക്കും വികാരങ്ങളും പ്രശ്നങ്ങളുമുണ്ട്. ഒരു പരിധി വരെ ആണുങ്ങളും ഇതിനു കാരണക്കാരാണ്. മറ്റുള്ളവരുടെ മുൻപിൽ തങ്ങൾ തന്റേടമുള്ളവരാണെന്ന് ബോധ്യപ്പെടുത്താനുള്ള അവരുടെ വ്യഗ്രതയും ഒരുപാട് പൊല്ലാപ്പുകൾക്ക് കാരണമാകാറുണ്ട്.
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്