അതും പറഞ്ഞു മിഖി ആ വീഡിയോ ഒന്നുകൂടി അവർക്ക് പ്ലേ ചെയ്തു കാണിച്ചു. വീഡിയോ കണ്ടു തുടങ്ങിപ്പോൾ മുതൽ അവര് കണ്ണും തള്ളി നിൽപ്പായിരുന്നു. അതില് ഫിലിപ്പ് അങ്കിളിനാണെങ്കിൽ എന്റെ ഡയലോഗും കേട്ട് ഇടയ്ക്കൊക്കെ രോമാഞ്ചം കേറുന്നുണ്ടായിരുന്നു. ഒന്നുല്ലെങ്കിലും അങ്കിളും ഒരു ആണല്ലേ. എന്തായാലും വീഡിയോ കണ്ടിട്ട് രണ്ടിന്റെയും കിളി പോയിട്ടുണ്ട്. വീഡിയോ പ്ലേ ചെയ്തു കഴിഞ്ഞതും അവരെന്നെ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ തുറിച്ചു നോക്കുന്നു. ഇതൊക്കെ കണ്ട് മിഖി അടക്കിപ്പിടിച്ചു ചിരിക്കുന്നു. ചിരിക്കെടാ, ചിരിക്ക്. നീയെനിക്ക് കോംപ്ലിമെന്റായി ചെയ്ത സഹായം എപ്പോഴാ എനിക്ക് ഏണിയാവാന്ന് പറയാൻ പറ്റില്ല. എന്തു കാര്യമുണ്ടായിട്ടാണാവോ എനിക്ക് ഏതോ ഒരുത്തൻ ബ്ലോഗായി എഴുതിയ ലേഖനമെടുത്ത് സ്പീച്ചാൻ തോന്നിയേ ?.
കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ശേഷം ;
“എടീ ശാരൂ, നീയെപ്പോഴെങ്കിലും ഷാജി കൈലാസിന്റെ പടത്തിലെ ഹീറോയെ നേരിട്ടു കണ്ടിട്ടുണ്ടോ ?” ഫിലിപ്പ് അങ്കിൾ.
“ഈ….” ഞാൻ ഇളിച്ചു കാണിച്ചു.
“ഇപ്പോ ഞാൻ ശരിക്കും കണ്ടു. ദേ, മുൻപില് ഇളിച്ചോണ്ട് നിൽക്കല്ലേ. ഇവൻ ശരിക്കും സാധാ ജോസഫാണോ അതോ മമ്മൂട്ടിയുടെ ദി കിങ് സിനിമയിലെ ജോസഫ് അലക്സാണോ. ഒരു മയവുമില്ലാത്ത പഞ്ച് ഡയലോഗല്ലേ പോലീസുക്കാരോട് പറഞ്ഞേക്കുന്നേ” ശാരദ ആന്റി.
ഇതൊക്കെ കണ്ട് മിഖി സൈലന്റ് ആയി ചിരിക്കുകയായിരുന്നു.
“എന്നാലും എന്റെ കുട്ടീ, നീയിത്ര വലിയ പണ്ഡിതനാണെന്ന് അറിഞ്ഞില്ല” ഫിലിപ്പ് അങ്കിൾ.
“അറിഞ്ഞില്ല, ആരും പറഞ്ഞുമില്ല” ശാരദാന്റി.
ഹിസ് ഹൈനസ് അബ്ദുള്ള കളിക്കാണല്ലേ ആന്റി. ഇങ്ങനെ വിട്ടാൽ പറ്റില്ല. കമോൺ ജോസഫ്, തിരിച്ചു പ്രതികരിക്കൂ.
“ആന്റി, ഞാൻ പറഞ്ഞതില് എനിക്ക് ഒരു കുറ്റബോധവും തോന്നണില്ല. അവര് എന്റെ ആണത്തതില് കേറി ചൊറിഞ്ഞപ്പോഴാ ഞാനീ ഡയലോഗടിച്ചേ”
“എവിടെ ചൊറിഞ്ഞെന്ന് ?” ഫിലിപ്പ് അങ്കിൾ.
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്