Wonder 4 [Nikila] 2478

“എങ്ങനെണ്ട് ജോ ?” മിഖി.

 

ഞാനവനെ ചൂഴ്ന്ന് നോക്കി.

 

“ജോയെന്താ എന്നെയിങ്ങനെ നോക്കുന്നേ ??”

 

“നീയല്ലേ ഈ വീഡിയോ എഫ്ബിയില് ലൈവ് വിട്ടത്  ?”

 

“ഞാനോ ?, ജോയെന്താ ഈ പറയണേ ?”

 

അവൻ നിന്നു പരുങ്ങി.

 

“ടാ കളിക്കല്ലേ, ഈ വീഡിയോയില് എന്റെയും പോലീസുക്കാരുടെയും അടക്കം ആ സ്റ്റേഷനിലുണ്ടായിരുന്ന എല്ലാവരും മുഖം കാണിക്കുന്നുണ്ട്. പക്ഷെ നീ മാത്രം ഈ വീഡിയോയില് ഇല്ലാ. അതിന്റെ അർത്ഥം ഇത് ഷൂട്ട് ചെയ്തത് നീയാണെന്നാ”

 

“കണ്ടു പിടിച്ചല്ലേ ?”

 

“ആ പിടിച്ചു, എന്തിനാടാ നീയീ പണി ചെയ്തേ ?”

 

“അതു പിന്നെ ജോയ്ക്കറിയാഞ്ഞിട്ടാ, ജോ ഈ ഡയലോഗടിച്ചത് വനിതാ പോലീസിനോടാ. പിന്നെപ്പോഴെങ്കിലും ആ പോലീസുകാരി ജോയ്‌ക്കെതിരെ കേസു കൊടുക്കാൻ വഴിയുണ്ട്. ജോ അവരെ അസഭ്യം പറഞ്ഞെന്ന് കാണിച്ചിട്ട്. ഇതാവുമ്പോ പിന്നെ എല്ലാവരും സത്യമറിയൂല്ലോ?”

 

“നല്ല ബെസ്റ്റ് ഐഡിയ, നിന്റെ വക്ര ബുദ്ധി കാരണം അവര് നാട് മൊത്തം നാറി. ഇനിയത് കാണാത്തവരായി ആരെങ്കിലും ബാക്കിയുണ്ടോടാ”

 

അതിനുത്തരമായി മിഖി എന്നോട് പുറകിലോട്ട് നോക്കാൻ കണ്ണുക്കൊണ്ട് ആംഗ്യം കാണിച്ചു. നോക്കിയപ്പോൾ അവിടെ ദേ ഫിലിപ്പ് അങ്കിളും ശാരദാന്റിയും കഥകളി കാണാൻ പോയവരേപ്പോലെ നിൽക്കുന്നു. അവർക്ക് എന്താ സംഭവിച്ചേന്ന് ഇതുവരെ മനസിലായിട്ടില്ല.

 

“എന്താടാ നിങ്ങളീ സംസാരിക്കുന്നേ ? ഒന്നും മനസിലായില്ല” ഫിലിപ്പ് അങ്കിൾ.

 

“അതന്നെ, നിങ്ങള് ഏതു പോലീസുകാരിയുടെ കാര്യമാ പറയുന്നേ ?” ശാരദാന്റി.

 

“മിഖി, നീയിവർക്കു കൂടി കാണിച്ചു കൊടുക്ക്. ഇനി ഇവരായിട്ട് കാണണ്ടിരിക്കണ്ട” ഞാൻ.

 

“അങ്കിളാദ്യം ഈ വീഡിയോ ഒന്ന് കണ്ടേ” മിഖി.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.