Wonder 4 [Nikila] 2478

“അതേ, ഒരു കാര്യറിഞ്ഞോ ? ജോ വൈറലായി”

 

ഇവനെന്തായീ പറയുന്നേ. ഞാൻ വൈറലായെന്നോ. ഇനി ഞാൻ പാടിയ പാട്ടെങ്ങാനുമാണോ വൈറലായെക്കുന്നേ?. അതിനു ഈയടുത്തായി ഞാൻ കുളിക്കുമ്പോ മാത്രമേ പാടാറുള്ളൂല്ലോ. ദൈവമേ…! ഇനിയെന്റെ കുളിസീനും കൂടി ചേർത്ത് ലീക്കായോ ?.

 

“നീയെന്താടാ പറയുന്നേ  ??”

 

“ദേ, ഞാൻ കാണിച്ചു തരാം”

 

അവൻ ഫോണില് ഫേസ്ബുക്ക് വീഡിയോ എടുത്തു എന്റെ മുൻപില് പ്ലേ ചെയ്തു കാണിച്ചു. ആ വീഡിയോ കണ്ടു ഞാൻ ഞെട്ടിപ്പോയി.

 

ദേ, ഞാനല്ലേ ഇത് ?. അതെ, ഞാൻ തന്നെ. ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ വച്ച് സി ഐ നീരജ മേഡത്തോട് നടത്തിയ പ്രസംഗമായിരുന്നു ആ വീഡിയോയില്. എന്റെ ഡയലോഗടി കേട്ട് നീരജ മേഡം വെരുകിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും എന്നിട്ടും ഞാൻ വിടാതെ അവരുടെ പിന്നാലെ നടന്ന് ഡയലോഗടിക്കുന്നതുമായിട്ട് ഇത്തിരി ലെങ്ത്തുള്ള വീഡിയോ. ആ വീഡിയോയില് മുഴുവൻ ഞാൻ ആണുങ്ങൾക്ക് വേണ്ടി സംസാരിച്ച സ്പീച്ചാണ് റെക്കോർഡ് ആയേക്കുന്നത്. എന്റെ പ്രസംഗം കേട്ട് കണ്ണും തള്ളിയിരിക്കുന്ന ആളുകളെയും ബാക്ക്ഗ്രൗണ്ടിൽ കാണാം.

 

എന്തായാലും ഈ വീഡിയോ പിടിച്ചത് നന്നായി. നീരജ മേഡത്തിന്റെ നാണം കെട്ടു നിൽക്കുന്ന മുഖം വീണ്ടും കാണാൻ പറ്റി?. അവർക്ക് ആണുങ്ങളോട് വൈരാഗ്യമല്ലായിരുന്നോ. പിന്നെ എന്നെയൊന്ന് കാണണം. ആ നേരത്ത് ഫുൾ ഡയലോഗടിയായതുക്കൊണ്ട് ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോഴാ ഞാൻ എന്നെയൊന്നു ശ്രദ്ധിക്കുന്നേ. ശ്ശോ! എന്നാ പവറാ എനിക്ക്?. സംസാരിക്കുന്ന രീതിയൊക്കെ കണ്ടാൽ വക്കീലാണെന്നേ തോന്നൂ. അമ്മാതിരി കത്തിക്കേറല്ലല്ലായിരുന്നോ ഞാനപ്പോൾ പോലീസ് സ്റ്റേഷനിൽ വച്ച്. എനിക്ക് വയ്യ.

 

പിന്നീടാണ് എനിക്ക് ബോധോദയമുണ്ടായത്. ദൈവമേ ഇത് എഫ്ബിയില് ലൈവായി പോയ വീഡിയോയല്ലേ. അതേ, ആ സമയത്ത് പോലീസ് സ്റ്റേഷനിലുണ്ടായ ആരോ ലൈവ് ഇട്ടതാണ്. ആരായിരിക്കും ?. ആ സമയത്തു അത്യാവശ്യം ആൾത്തിരക്ക് അവിടെയുണ്ടായിരുന്നു. വീഡിയോ ഇട്ട ആളുടെ എഫ്ബി ഐ ഡി നോക്കി. ‘സ്വാതി’ എന്നാണ് ആളുടെ പേര്. ഇതൊരു പെണ്ണല്ലേ. പോരാത്തതിന് ഇട്ടിരിക്കുന്നത് ഒരു തൊലിഞ്ഞ ക്യാപ്ഷൻ ‘സൂപ്പർമാന് പറയാനുള്ളത്’. ആണുങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് പെണ്ണുങ്ങള് സപ്പോർട്ട് ചെയ്യോ ?. മിക്കവാറും ഇതൊരു ഫേക്ക് ഐഡിയാവും. ആരാവും എന്നറിയാൻ വേണ്ടി വീണ്ടും ആ വീഡിയോ പ്ലേ ചെയ്തു നോക്കിയപ്പോഴാണ് ആളെ പിടിക്കിട്ടിയത്, അമ്പടാ തൊരപ്പൻ കൊച്ചുണ്ണി?.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.