“ഒന്നുല്ലാ, ജോ”
“ആന്റി ഞാനിന്ന് ബ്രേക്ക് ഫാസ്റ്റ് പുറത്തുന്ന് കഴിച്ചോളാം. എനിക്കൊരു ഫ്രണ്ടിനെയൊന്ന് കാണാൻ പോണം”
അതു കേട്ടപ്പോ ഫിലിപ്പ് അങ്കിളൊന്ന് ആശ്വസിച്ചത് ഞാനൊന്ന് ശ്രദ്ധിച്ചു. അതോടെ കാര്യം പിടിക്കിട്ടി. അപ്പോൾ ഇന്നത്തെ പാചകം ആന്റിയുടെ വകയാണ്. പണ്ടൊരിക്കല് ഈ വീട് മോഷ്ടിക്കാൻ കേറിയ ഒരു കള്ളൻ അടുക്കളയില് വച്ചു ആന്റിയുണ്ടാക്കിയ ഇലയട അബദ്ധത്തില് കഴിച്ചു രായ്ക്കു രാമാനം നിലവിളിച്ച് വീട്ടീന്ന് ഇറങ്ങിയോടിയത് നല്ല ഓർമ്മയുണ്ട്. അതിനു ശേഷം പിന്നീയീ വീട്ടീന്ന് മോഷണ ശ്രമമുണ്ടായിട്ടില്ല.
സത്യത്തില് ആന്റിക്ക് പാചകത്തിന്റെ എബിസിഡി പോലും അറിയില്ല. എന്നാലും ഇടയ്ക്കൊക്കെ ഞങ്ങളുടെ കണ്ണു വെട്ടിച്ചു അടുക്കളയില് കേറും. അതിനു എത്ര വഴക്ക് പറഞ്ഞാലും ഇവര് പഠിക്കില്ല. പിന്നെ ഞാനും ഫിലിപ്പങ്കിളുമാണ് ഇവിടുത്തെ ആസ്ഥാന പാചകക്കാര്. മിഖിക്കും നന്നായി പാചകം ചെയ്യാനറിയാം. എന്നാലും ഞങ്ങൾക്ക് പെണ്ണിന്റെ കൈ കൊണ്ടുണ്ടാക്കിയ ആഹാരം വീട്ടിലിരുന്നു കഴിക്കാൻ യോഗമില്ല. ഒരുപക്ഷെ ഞാൻ കല്യാണം കഴിച്ചാൽ നടന്നേക്കും. പക്ഷെ എനിക്ക് പ്രേമത്തോട് ഒരു പേടിയുള്ളതുക്കൊണ്ട് അതു നടക്കില്ല. അല്ലെങ്കിൽ പിന്നെ ഫിലിപ്പങ്കിള് ഒരു കൈ നോക്കണം. പക്ഷെ അങ്കിളതിന് മുതിർന്നാൽ ശാരദാന്റി ഇനി വിധവയാവാനും മടി കാണിച്ചെന്നു വരില്ല.
“എന്താ മോൻ ആലോചിക്കുന്നേ ?” ഫിലിപ്പ് അങ്കിൾ.
“എന്താ അങ്കിളേ രാവിലെ ഉണ്ടാക്കിയേക്കുന്നേ ?”
“ഇഡലി”
“നന്നായി. അപ്പോ മിഖി, വൈകീട്ട് ബാറ്റൊക്കെയെടുത്ത് റെഡിയായിക്കോ. നമുക്ക് ക്രിക്കറ്റ് കളിക്കാനുള്ള പന്തായിട്ടുണ്ട്”
“സത്യം, ഞാനത് പറയാനിരിക്കയിരുന്നു” മിഖി.
“എനിക്ക് തോന്നി”
അതു കേട്ടപ്പോൾ ശാരദാന്റിയുടെ മുഖം ചൂളി പോയി. ഞാൻ പുറത്തേക്കിറങ്ങാൻ പോയപ്പോഴാണ് മിഖിയെന്നെ വീണ്ടും വിളിച്ചു.
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്