പക്ഷെ, ഓരോ നാളുകൾ കഴിയുന്തോറും ഞാൻ വീണ്ടും വീണ്ടും വിഷാദരോഗത്തിന് അടിമപ്പെട്ടുക്കൊണ്ടിരുന്നു. എനിക്ക് മനസ്സു തുറന്നു സംസാരിക്കാൻ പോലും ആരുമില്ലാത്ത ജീവിതം. എന്നോട് സംസാരിക്കാനും ആരുമില്ല. കൂടെ ജോലി ചെയ്യുന്നവർ പോലും ഞാൻ ആരാ, എന്താ എന്നൊന്നും മനസിലാക്കാൻ ശ്രമിച്ചില്ല. പണ്ടൊക്കെ എന്നെ തല്ലാനും ചീത്ത വിളിക്കാനുമെങ്കിലും ആരെങ്കിലുമുണ്ടായിരുന്നു എന്നാശ്വസിച്ചിരുന്നു. ഇപ്പോൾ എനിക്കു വേണ്ടി കാത്തിരിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ. രാത്രിയുള്ള ജോലിയൊക്കെ കഴിഞ്ഞ് ക്വാട്ടേഴ്സിലേക്ക് പോയാൽ അവിടെ ഞാനും എനിക്കു കൂട്ടായി നാലു ഭിത്തികളും മാത്രം. ഞാൻ ജീവിക്കുന്നതും അങ്ങനെയാണ്. നാലു ചുമരുകൾക്കുള്ളിൽ കഴിയുന്ന കാരഗൃഹ വാസം പോലെ. ഇതുപോലൊരു ജീവിതത്തിന്റെ അർത്ഥമെന്താണെന്ന് പോലും എനിക്ക് മനസിലായില്ല. ഇങ്ങനെ രണ്ടാഴ്ചയോളം എന്റെ ജീവിതം മുന്നോട്ടു പോയി. അങ്ങനെ ഞാനൊരു കാര്യം മനസിലാക്കി. മരണത്തേക്കാൾ വലിയ ശിക്ഷയാണ് ചിലപ്പോൾ ഏകാന്തത. ഒരു തുള്ളി ചോര പോലും പൊടിയിക്കാതെ നമ്മളെ ഇഞ്ചിഞ്ചായി കൊല്ലാൻ അതിനു കഴിയും. എന്നാൽ പിന്നെ മരണം തന്നെ ഏറ്റേടുക്കുന്നതല്ലേ നല്ലത്.
എന്റെ ജീവിതത്തിന് ഒരു അർത്ഥവുമില്ലാത്തതു പോലെ തോന്നി പോയി. എന്തിനായിരുന്നു ദൈവമേ എന്നെ രക്ഷപ്പെടുത്തിയത് എന്നു ചോദിച്ചു ഒരിക്കൽ ഞാൻ മുഖം പൊത്തി കരഞ്ഞിട്ടുണ്ട്. ഇപ്പോൾ എന്നെ സ്നേഹിക്കുന്നവരും ഇവിടെയില്ല ഞാൻ സ്നേഹിക്കുന്നവരും ഇവിടെയില്ല. പിന്നെ എനിക്കെങ്ങനെ അന്നദ്ദേഹം പറഞ്ഞതു പോലെ സന്തോഷതോടെയിരിക്കാൻ കഴിയും ? വയ്യ. എനിക്കിങ്ങനെ നീറിപുകഞ്ഞു ജീവിക്കാൻ വയ്യ. ആർക്കും വേണ്ടാത്ത എന്റെയീ ജീവിതം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.
അന്നൊരു ഞായറാഴ്ച ദിവസം ജോലിയിൽ നിന്നും ലീവും പറഞ്ഞ് ഞാൻ നേരത്തെയിറങ്ങി. രാത്രി ഞാൻ റെയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്നു. ഉദ്ദേശം വേറൊന്നുമായിരുന്നില്ല. ഏതെങ്കിലുമൊരു ട്രെയിൻ മുന്നിലോട്ട് വന്നാൽ അതു തട്ടിയിട്ട് ഈ ജീവിതമങ്ങ് അവസാനിപ്പിക്കണമെന്ന് മാത്രം. അങ്ങനെ രാത്രി റെയിൽവേ ട്രാക്കിലൂടെ നടന്ന് വിജനമായ സ്ഥലത്തെത്തി. റെയിൽവേ ട്രാക്കിന് ഇരുവശങ്ങളിലുമായി ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ. മുൻപിൽ സ്ട്രീറ്റ് ലാംപുണ്ടെങ്കിലും അതൊന്നും കത്തുന്നില്ലായിരുന്നു. ഞാനൊന്ന് മുകളിലോട്ട് നോക്കി. ചുറ്റും ഇരുട്ടായതുക്കൊണ്ടാണെന്ന് തോന്നുന്നു. ആകാശത്തെ നക്ഷത്രങ്ങളെയും ചന്ദ്രനെയും കൂടുതൽ തെളിച്ചത്തോടെ കാണാം. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. നക്ഷത്രക്കൂട്ടങ്ങളിൽ നിന്നും രണ്ടു നക്ഷത്രങ്ങൾ മാത്രം കൂടുതൽ തെളിച്ചത്തോടെ ഇത്തിരി വലിപ്പത്തിൽ കണ്ടു. ആ രണ്ടു നക്ഷത്രങ്ങളെ കണ്ടതും എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരുതരം ആശ്വാസമുണ്ടായി. അതിനു എന്താണ് കാരണമെന്ന് എനിക്കുമറിയില്ല. എന്നാൽ ഈ രണ്ടു നക്ഷത്രങ്ങളെ ഞാൻ ജീവിതത്തിൽ പലപ്പോഴും കണ്ടിട്ടുണ്ട്. പണ്ടൊക്കെ രാത്രിയിൽ വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ എനിക്കു കൂട്ടായി ഇവർ ഉണ്ടായിരുന്നു. ഞാൻ നോക്കിയപ്പോൾ ആ രണ്ടു നക്ഷത്രങ്ങളും എന്നെ നോക്കി കണ്ണു ചിമ്മി. അവര് എന്നോട് എന്തോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഞാൻ മനസിലാക്കി. പക്ഷെ അതു എന്താണെന്ന് അറിയുന്നില്ല.
പെട്ടന്നാണ് ഞാനതു കണ്ടത്. എനിക്കു കുറച്ചു മുൻപിലായി റെയിൽവേ ട്രാക്കിൽ ഒരു കൊച്ചു പയ്യൻ മയങ്ങി കിടക്കുന്നു. അവന്റെ തോളിൽ ചെറിയൊരു കറുത്ത ഷോൾഡർ ബാഗുണ്ട്. പക്ഷെ അതു കണ്ടാൽ സ്കൂൾ കുട്ടിയുടേതാണെന്ന് തോന്നിക്കില്ല. പെട്ടന്നാണ് ഒരു ട്രെയിൻ പാഞ്ഞു വരുന്ന ശബ്ദം കേട്ടത്. പിന്നെയൊന്നും ആലോചിച്ചില്ല. മരിക്കണം എന്ന വിചാരമൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് ഞാൻ വേഗം മുൻപോട്ടു കുതിച്ചുക്കൊണ്ട് ട്രാക്കിൽ കിടന്നിരുന്ന അവനെയെടുത്തുക്കൊണ്ട് സൈഡിലോട്ട് മാറി. അൽപ്പം കഴിഞ്ഞപ്പോൾ ആ ട്രെയിൻ അതിലെ ഞങ്ങളെ കടന്നു പോയി. അടുത്ത നിമിഷം ഞങ്ങളുടെ അടുത്തുള്ള സ്ട്രീറ്റ് ലാംപിൽ നിന്നും വെളിച്ചം വന്നു. ആ വെളിച്ചത്തിലാണ് അവന്റെ മുഖം ഞാൻ ശരിക്കും കണ്ടത്.
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്