Wonder 4 [Nikila] 2478

എന്നാലും അവിടെയുള്ള ആ ലേഡി കോൺസ്റ്റബിൾ എന്നെ തിരിച്ചറിഞ്ഞത്. പ്രശ്നമാണ്. എന്നാലും സാരമില്ല. സ്വന്തം വീട്ടുകാരെ എന്നായാലും നേരിടേണ്ടി വരും.

 

അപ്പോഴാണ് വേറൊരു കാര്യം ഓർത്തേ. ഇന്ന് നമ്മുടെ ചങ്ങാതി റോയ് നാട്ടിലെത്തുന്ന ദിവസമാണല്ലോ. ഇത്രയും നാള് ബിസിനസ്‌ ടൂറെന്ന് പറഞ്ഞ് മുങ്ങി നടക്കായിരുന്നു കള്ളൻ. ഇന്നാണ് അവൻ പൊങ്ങുന്നേ. അവനെയൊന്ന് രാവിലെ തന്നെ അവന്റെ ഓഫീസിൽ പോയി കാണണം. പക്ഷെ അവിടെ തന്നെ ജൂവലും ജൂവലും ചെയ്യുന്നതു കൊണ്ട് സീൻ ഡാർക്കാവാൻ വഴിയുണ്ട്. എന്നാലും കുഴപ്പമില്ല. വരുന്നിടത്തു വച്ചു കാണാം. എന്തായാലും പുറത്തേക്കിറങ്ങാൻ തീരുമാനിച്ചു.

 

ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ ഞാൻ അലമാര തുറന്നു മടക്കുകളുള്ള നീല ചെക്ക് ഷർട്ടും ആഷ് നിറമുള്ള സ്കിൻ ഫിറ്റ് പാന്റും എടുത്തിട്ടു. പൊതുവെ ഞാനൊരിക്കലും എസ്ക്യൂട്ടീവ് ലൂക്ക് തോന്നിക്കുന്ന ഡ്രെസ്സുകൾ ഇടാറില്ല. എത്ര വലിയ സ്ഥലത്തേക്ക് പോയാലും ക്യാഷ്വലായിട്ടുള്ള വസ്ത്രങ്ങളാണ് ധരിക്കാറ്. ചുരുക്കി പറഞ്ഞാൽ എനിക്ക് ആരെയും ഇമ്പ്രെസ്സ് ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷെ എന്റെ ഡ്രസ്സിങ്ങ് സെലക്ഷനൊക്കെ മിഖിയുടെ കയ്യിലാണ്. എനിക്കും അതു തന്നെയാണ് ഇഷ്ടം. മിഖി എനിക്കു വേണ്ടി എടുക്കുന്നത് ഏതു ഡ്രെസ്സായാലും അതിട്ട് നിൽക്കുന്ന എന്നെക്കാണാൻ സ്റ്റൈലിഷായിട്ടുണ്ടെന്ന് ചിലരൊക്കെ അടക്കം പറയാറുള്ളത് ഞാൻ കേട്ടിട്ടുണ്ട്?. എന്നെ അങ്ങനെതന്നെ കാണാനുമാണ് മിഖിക്കും ഇഷ്ടം. ഞാനും സാധാരണക്കാരെപ്പോലെയാണ്. സിക്സ് പാക്ക് ബോഡിയുന്നുമില്ല. എന്നാൽ എന്റെ ശരീരത്തിൽ ഒരുതരി കൊഴുപ്പു പോലുമില്ല. കുറേ നാളായി വ്യായാമം ചെയ്യുന്നതിന്റെ ഗുണമാ. ഞാനേത് ഷർട്ട് ഇട്ടാലും അതെന്റെ ദേഹത്തു പറ്റിച്ചേർന്ന് കിടക്കും.

 

മറ്റൊരു കാര്യമുള്ളത് എനിക്ക് മേക്കപ്പ് സാധങ്ങളുപയോഗിക്കുന്ന ശീലമില്ല. എനിക്ക് മേക്കപ്പ് എന്നു കേട്ടാലേ അലർജിയാണ്. മുടി ചീകാൻ ചീപ്പുപയോഗിക്കുന്ന ശീലമില്ല. നെറ്റിയിലേക്കിറങ്ങി നിൽക്കുന്ന മുടിയൊക്കെ കൈ കൊണ്ട് ഒരു വശത്തേക്ക് ഒതുക്കി വച്ചാണ് ശീലം. അതുക്കൊണ്ട് എന്റെ സൗന്ദര്യകാര്യമൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. എന്തിനേറെ പറയുന്നു, കണ്ണാടിയില് മുഖം നോക്കുന്നത് തന്നെ വെറുതെയൊരു ആചാരമായിട്ടാണ്. മിഖിയും എന്നെപ്പോലെയാണ്. വല്ലാണ്ടങ്ങ് അണിഞ്ഞൊരുങ്ങാറില്ല. പക്ഷെ അത് മടിക്കൊണ്ടാണെന്ന് മാത്രം ?.

 

ഞങ്ങള് കിടക്കുന്ന മുറിക്കും ഒരു പ്രത്യേകതയുണ്ട്. മുകൾ വശത്തെ ചുമരിലൊക്കെ തിളങ്ങുന്ന നക്ഷത്രങ്ങളുടെയും ചന്ദ്രന്റെയുമൊക്കെ സ്റ്റിക്കാറാണ് ഒട്ടിച്ചിരിക്കുന്നത്. രാത്രി കിടക്കുമ്പോൾ മുറിയിലെ ലൈറ്റൊക്കെ ഓഫാക്കിയാൽ അതൊക്കെ മിന്നിത്തിളങ്ങും. സൈഡിലെ ചുമരിലൊക്കെ മായാവിയും ലുട്ടാപ്പിയും, ഡോറ-ബുജി, ടോം ആൻഡ് ജെറി, വിന്നി ദ പൂ തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളുടെ ഫോട്ടോയാണ് സ്റ്റിക്കാറായി ഒട്ടിച്ചിരിക്കുന്നത്. അതും പോരാഞ്ഞിട്ട് ചുമരിലൊക്കെ കുന്ന്, പർവതം, പറവകൾ, ഓല വീട് തുടങ്ങിയ പെയിന്റ് കൊണ്ടുള്ള ചിത്രപണികള് വേറേ. ഇതൊക്കെ ഞാനും മിഖിയും കൂടി പറഞ്ഞു ചെയ്യിച്ചതാണ്. ഇതിനു പിന്നിലുള്ള കാരണം വേറൊന്നുമല്ല. ഇങ്ങനെയുള്ള ഒരു അന്തരീക്ഷം നമ്മളിലേക്ക് കുട്ടികളുടെ മനസ്സാണ് കൊണ്ടുവരുന്നത്. കുട്ടികളുടെ മനസ്സുള്ളവർക്ക് അധികം ടെൻഷനടിക്കേണ്ടി വരില്ല.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.