Wonder 4 [Nikila] 2478

പിന്നെ അവിടെയൊരു കൂട്ടച്ചിരിയായിരുന്നു.

 

“അങ്കിളേ, പറഞ്ഞു വന്ന വിഷയത്തീന്ന് മാറിപ്പോയി. ഈ ഇഡലി ആരു കഴിക്കും ?”

 

“മോനെ, നീയൊന്ന് മനസ്സു വച്ചാൽ….?” ശാരദ.

 

“എന്റെ പൊന്നോ എനിക്കൊന്നും വേണ്ടായേ, കഴിഞ്ഞ തവണ കുടിച്ച ചുക്കുക്കാപ്പിയുടെ ക്ഷീണം മാറിയിട്ടില്ല ?”

 

“പിന്നാര് കഴിക്കും”

 

അതും ആലോചിച്ചു താഴേക്ക് നോക്കിയ ശാരദയുടെ കണ്ണ് ചെന്ന് പെട്ടത് അത്രയും നേരം അവിടെയുണ്ടായിരുന്ന ഡഗ്ഗിനെയാണ്. ഡഗ്ഗ് ആണെങ്കിൽ കാര്യമെന്താണെന്നറിയാതെ മൂന്നെണ്ണത്തിനെയും മിഴിച്ചു നോക്കി നിൽക്കായിരുന്നു. ശാരദയുടെ കണ്ണില് പെട്ടന്നൊരു തിളക്കം വന്നു. മിഖിയും ഫിലിപ്പും ദയനീയതയോടെ ഡഗ്ഗിനെ നോക്കി.

 

“ആന്റീ…. വേണ്ടാട്ടാ” മിഖി.

 

“ഒന്നു പോയെടാ, ദൈവമായിട്ട് കാണിച്ചു തന്ന വഴിയാ”

 

“മിക്കവാറും അത് ദൈവത്തിലേക്കുള്ള വഴിയാവും. രാവിലെ അതിന്റെടുത്തുന്ന് ഒന്ന് കിട്ടിയതേയുള്ളൂ” ഫിലിപ്പ്.

 

അതും പറഞ്ഞ് ഫിലിപ്പ് നെറ്റിയിലെ ബാൻഡ് എയ്ഡിൽ വിരലൊന്നമർത്തി. ശാരദയാണെങ്കിൽ ഇതൊന്നും മൈൻഡ് ചെയ്യാതെ ഡഗ്ഗിന്റെയടുത്തേക്ക് നീങ്ങി.

 

“ആന്റി, വെറുതെ വേണ്ടാത്ത പണിക്കു പോവണ്ട. അതു കടിക്കും” മിഖി.

 

“മോനെ മിഖേലേ, അത് ഈ ഇഡലി ഒരു കഷ്ണമെങ്കിലും തിന്നു കഴിഞ്ഞാൽ പിന്നെ പേടിക്കണ്ട. പിന്നെയതിനു കടിക്കാൻ പല്ലുണ്ടാവില്ലാല്ലോ?” ഫിലിപ്പ്.

 

അതു കേട്ടപ്പോൾ ശാരദ രണ്ടു പേരെയും തുറിപ്പിച്ചൊന്ന് നോക്കി. രണ്ടാളും ഇതു നേരെത്തെ പ്രതീക്ഷിച്ചതുക്കൊണ്ട് അതു മൈൻഡ് ചെയ്തില്ല.

 

“നിങ്ങള് നോക്കിക്കൊ എന്റെ ഡഗ്ഗ് മോൻ ഇതു തിന്നുന്നത്. അല്ലേ കുട്ടാ”

 

അതു കേട്ടതും ഡഗ്ഗ് കാര്യമെന്തോ ചെറുതായി പിടിക്കിട്ടിയതു പോയി പുറകിലേക്ക് നീങ്ങി.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.