“ദത്തെടുത്തേനേ, പക്ഷെ അതിനവര് ഈ വീടിന്റെ ബേസ്മെന്റില് ഒളിച്ചിരിക്കണ്ടേ”
അതു കേട്ടപ്പോൾ ഫിലിപ്പും ശാരദയും തല കുനിച്ചു. ഒരു നിമിഷത്തേക്ക് അവര് രണ്ടു പേരും പഴയ കാര്യങ്ങൾ ഓർത്തു പോയി. പോലീസുക്കാരെ പേടിച്ചു ഈ വീടിന്റെ ബേസ്മെന്റിൽ ഒളിച്ചിരുന്ന ദിവസവും പിന്നീട് തങ്ങളെ മിഖേലും ജോസഫും കണ്ടു പിടിച്ചതുമായ അങ്ങനത്തെ ചില കാര്യങ്ങള്. അന്ന് ഇവരെ പോലീസുക്കാരുടെ കയ്യിൽ നിന്നും നിയമത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെടുത്തിയത് ജോസഫാണ്. അവർക്കിപ്പോഴും കഴിഞ്ഞു പോയ കാര്യങ്ങൾ ഓർക്കാൻ തന്നെ പ്രയാസമാണ്. അവരുടെ ഈ മൗനം കണ്ടപ്പോഴാണ് മിഖിക്ക് പറഞ്ഞതൽപ്പം കൂടിപ്പോയെന്നു തോന്നിയത്.
“സോറി അങ്കിളേ, ഞാൻ ചുമ്മാ പറഞ്ഞതാ. അല്ലെങ്കിലും അങ്കിളെന്തിനാ പഴയതൊക്കെ ഓർക്കുന്നെ. ഇന്ന് രാവിലെ കൂടി സ്റ്റേഷനിലെത്തിയപ്പോ അങ്കിള് കണ്ടില്ലേ. പോലീസുകാർക്ക് വരെ നിങ്ങളുടെ കാര്യത്തില് ചെയ്തതോർത്തു കുറ്റബോധമുണ്ട്”
“അവർക്ക് കുറ്റബോധമുണ്ടായിട്ട് എന്താ കാര്യം, ഞങ്ങൾക്ക് ഞങ്ങളുടെ മോനെ നഷ്ടപ്പെട്ടില്ലേ”
അതും പറഞ്ഞ് ഫിലിപ്പ് തേങ്ങി കരയാൻ തുടങ്ങി. ശാരദ സാരി കൊണ്ട് മുഖം പൊത്തി സ്വന്തം കണ്ണീര് മറച്ചു. മിഖിയുടെ കണ്ണ് അറിയാതെ നിറഞ്ഞു. മിഖി ഫിലിപ്പിന്റെ മുഖം പിടിച്ചു നേരെ നിർത്തി ചോദിച്ചു.
“ആരാ പറഞ്ഞേ അങ്കിളിന് മോനെ നഷ്ടപ്പെട്ടന്ന്. അപ്പൊ ഞാനും ജോയുമൊന്നും അങ്കിളിന്റെ മക്കളല്ലേ. എന്താ ആന്റി അങ്ങനെയല്ലേ ?”
അതു കേട്ടപ്പോൾ ഫിലിപ്പ് മിഖിയെ കെട്ടിപ്പിടിച്ചു. ശാരദ ഇതു കണ്ട് കണ്ണീര് തുടച്ചു. അൽപ്പനേരം കഴിഞ്ഞപ്പോൾ മൂന്നു കൂട്ടർക്കും ആശ്വാസമായി. ഫിലിപ്പ് മെല്ലെ മെല്ലെ മിഖിയെ വിട്ടകന്നു.
“പക്ഷെ അങ്കിളേ, ഒരു കുഴപ്പമുണ്ട്. ഈ മക്കൾക്ക് അനുസരണക്കേടിത്തിരി കൂടുതലാ. പിന്നെ എന്നെക്കുറിച്ചറിയാലോ ഞാനൊരു റിട്ടേയേഡ് കള്ളന” മിഖി കുസൃതിയോടെ പറഞ്ഞു.
“അതു സാരല്ല്യ, അലെങ്കിലും എനിക്കും ഏട്ടനും കുരുത്തക്കേട് കാണിക്കുന്ന പിള്ളേരെയാ ഇഷ്ടം” ശാരദ കള്ളച്ചിരിയോടെ പറഞ്ഞു.
“ഞങ്ങളോട് ഒന്നും പറയണ്ടാണ് പാതിരാത്രി രണ്ടെണ്ണവും കൂടി വീടു വീട്ടിറങ്ങിയേ. ഇപ്പോ ഞങ്ങളത് ക്ഷമിച്ചു. ഇനീം ഇതാവർത്തിച്ചാൽ…..”ഫിലിപ്പ്
“ആവർത്തിച്ചാൽ ?” മിഖി.
“വീണ്ടും ക്ഷമിക്കും?”
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്