Wonder 4 [Nikila] 2478

“നിങ്ങളൊന്ന് മിണ്ടാണ്ടിരിക്കുന്നുണ്ടോ മനുഷ്യാ, ആൾക്കാരെല്ലാം ഇങ്ങനെ തുടങ്ങിയാ പിന്നെ ബാക്കിയുള്ളവർക്ക് നാവനക്കാൻ പോലും പറ്റില്ല” ശാരദ.

 

“അല്ല അങ്കിളേ, ഇവിടുത്തെ പ്രശ്നമെന്താ ?”

 

“പ്രശ്നം ഗുരുതരമാണ് മിഖേലേ, ഇന്ന് രാവിലെ ഇഡലിയാണ് ബ്രേക്ക് ഫാസ്റ്റിന്” ഫിലിപ്പ്.

 

“ഇഡലിയെന്താ അത്രയ്ക്ക് പ്രശ്നാണോ, ഇഡലിയുണ്ടാക്കിയത് നല്ലതല്ലേ”

 

“നല്ലതാ, പക്ഷെ ഉണ്ടാക്കിയത് ഇവളാണെന്ന് മാത്രം”

 

“അയ്യോ….”

 

“അതെ, അയ്യോ തന്നെ. ആ ഇഡലിയൊന്ന് നീ കയ്യീ പിടിച്ചു നോക്കിയേ”

 

എന്നും പറഞ്ഞ് ഫിലിപ്പ് ഒരു ഇഡലിയെടുത്ത് മിഖിയുടെ കയ്യില് കൊടുത്തു. മിഖി അതു ബലം പിടിച്ചു അമർത്തി നോക്കി.

 

“എന്താ ആന്റി ഇത്, സ്റ്റിച്ച് ബോളാണോ ഉണ്ടാക്കിയേണെ”

 

“അതു പിന്നെ മോനെ, ഒരു പരീക്ഷണം നടത്തിയിട്ട്….?”

 

“ആന്റി…. ഇതടുക്കളയാ, ലാബല്ല. ജോ വരുമ്പോ ഇതെങ്ങനെ കഴിക്കുമോ ആവോ ?”

 

“ചോദിക്കാൻ മറന്നു. ഇന്നലെ രാത്രി ഒൻപതു മണി വരെ വീട്ടിലുണ്ടായ നിങ്ങള് പിന്നെ എങ്ങോട്ടാ മുങ്ങിയേ” ഫിലിപ്പ്.

 

“ശരി, എന്നാ പിന്നെ എല്ലാമങ്ങ് പറഞ്ഞേക്കാം”

 

മിഖി അവരോട് എല്ലാം തുറന്നു പറഞ്ഞു. പോലീസ് സ്റ്റേഷനിൽ സംഭവിച്ച കാര്യങ്ങള് മാത്രം പറഞ്ഞില്ല?. എല്ലാം കേട്ടു കഴിഞ്ഞതും ഫിലിപ്പും ശാരദയും അന്തം വിട്ട് മിഖിയെ നോക്കി.

 

“എന്നാലും നിങ്ങള് കൊള്ളാലോ. എന്താ മക്കളുടെ ഉദ്ദേശം ? ഇനി ആ സ്ത്രീയേയും ഞങ്ങളെപ്പോലെ തന്നെ ദത്തെടുക്കാൻ പ്ലാനുണ്ടോ ?” ഫിലിപ്പ്.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.