വേറെവിടുന്നോ ശബ്ദം കേട്ട അവര് ആ ഭാഗത്തേക്ക് നോക്കി. അവിടെ മിഖി ചിരിച്ചുക്കൊണ്ട് ആശീർവദിക്കുന്ന രീതിയില് കയ്യും പൊക്കി നിൽക്കുന്നു.
“പറയൂ, എന്താ ഭവതിയുടെ ഉൽക്കഷ്ണ… ഛെ… ഉൽക്കണ്ഡ” മിഖി.
“നീയാണോടാ ദേവൻ ?” ശാരദ വിത്ത് പുച്ഛം
“എന്താ ഭവതി സന്ദേഹം ?” മിഖി.
“നീന്റെ വിളിപ്പേര് തന്നെ പെണ്ണിന്റെയല്ലേ. ഒരു മിഖി….
അമ്മേ…. ആാാാ……”
ഒരു ആവേശത്തിന്റെ പുറത്ത് അറിയാതെ ശാരദ ആ പേര് വിളിച്ചു പോയി.
“അങ്കിളേ, ആന്റിയുടെ നാവ് ബുൾസൈ ആയിട്ടാ”
“കൺഗ്രാജുലേഷൻ സൺ, ഞാൻ ശ്രമിച്ചിട്ടു നടക്കാത്ത ഒരു കാര്യമാണ് ഇപ്പോ ഇവിടെ നടന്നത്” ഫിലിപ്പ് മിഖിയുടെ തോളിൽ തട്ടി അഭിനന്ദിച്ചുക്കൊണ്ട് പറഞ്ഞു.
അപ്പോഴേക്കും ശാരദ ഒരു കുപ്പി വെള്ളം അകത്താക്കിയിരുന്നു.
“നിന്റെയൊക്കെ കൂടോത്തരം കാരണം മനുഷ്യന്റെ നാവിനു സമാധാനമില്ലാണ്ടായി. അമ്മേ…. എന്റെ നാവ്”
“മിഖി, ഈ ട്രിക്ക് എനിക്കും കൂടി പറഞ്ഞു തരണേ. മിക്കവാറും ആവശ്യം വരും”
“അതൊന്നും ഇനി നടക്കില്ല അങ്കിളേ, ഇതൊക്കെ ജോയുടെ ഏർപ്പാടാ”
“ഓഹ്, അപ്പൊ അവനാണോ ഈ കൂടോത്രത്തിന്റെ ആള് ?. ആട്ടെ, അവനെന്താ ചെയ്തേ ?”
“എനിക്കൊരു ബോക്സ് ഗിഫ്റ്റായി തന്നു. ഏതാണ്ട് മഞ്ഞ നിറത്തിലുള്ള നക്ഷത്രത്തിന്റെ ചിഹ്നമുള്ള ചെറിയൊരു ബോക്സ്. അതു തുറന്നു നോക്കിയപ്പോ തൊട്ടാ ഇങ്ങനെയൊക്കെ”
“മോന്റെ കയ്യില് ഇനീം ഇതുപോലത്തെ ബോക്സുണ്ടോ ?”
ഫിലിപ്പ് ചെറിയൊരു പ്രതീക്ഷയോടെ ചോദിച്ചു. അതോടെ ശാരദ പകച്ചു പോയി.
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്