ഞാനും അതിനെ കൈ നീട്ടി വിളിച്ചതും അത് മിഖിയുടെ കയ്യീന്ന് ചാടിയിറങ്ങി എന്റെ നെഞ്ചിലേക്ക് കേറി വന്നു. പിന്നെയെന്റെ മുഖം മുഴുവനും നക്കി തുടയ്ക്കുകയായിരുന്നു പുള്ളി. ഇപ്പോഴാണ് ഇവന്റെ ദേഷ്യത്തിന്റെ കാരണം പിടി കിട്ടിയേ. രാവിലെ തൊട്ടേ കക്ഷിക്ക് ഞങ്ങളെ ശരിക്കും മിസ്സ് ചെയ്തു. അതിന്റെയൊരു പിണക്കമായിരുന്നു ഇവന്. പിന്നെ ഞാനും മിഖിയും ഇതിനെ തലോടിയും ഉമ്മ വച്ചുമിരുന്നു.
ഇനി ഈ പുള്ളിയെയൊന്ന് പരിചയപ്പെടുത്താം. കക്ഷിയുടെ പേരാണ് ഡഗ്ഗ്. തവിട്ടു നിറവും രോമാവൃതമായ നീണ്ട ചെവിയും രോമത്തോടു കൂടിയുള്ള ഉടലും വാലുമുള്ള ഞങ്ങളുടെ പുന്നാര വളർത്തു നായ. ഉണ്ടക്കണ്ണുകളാണ് അവന്. ഞങ്ങൾക്ക് ഫിലിപ്പ് അങ്കിളിനെക്കാളും ശാരദാന്റിയേക്കാളും കൂടുതൽ നാൾ പരിചയമുള്ളത് ഇവനോടാണ്. ഒരിക്കൽ ഷോപ്പിംങ്ങനായി പുറത്തേക്കിറങ്ങി കാറിലേക്ക് തിരിച്ചു കേറിയപ്പോഴാണ് ഇവനെ കണ്ടത്, അതും വണ്ടിക്കകത്ത് ശ്വാസം കിട്ടാതെ മരിക്കാറായ അവസ്ഥയില്. അപ്പോൾ ഞങ്ങളുടെ കാറിനുള്ളിലേക്ക് ഇവൻ പതുങ്ങി കേറിയിട്ട് ഒരുപാട് നേരമായിട്ടുണ്ടാവുമെന്ന് തോന്നുന്നു. ഡോറൊക്കെ ലോക്ക് ചെയ്ത് വിൻഡോ ഗ്ലാസ്സും താഴ്ത്തി വച്ച കാരണം പാവത്തിന് ശ്വാസം കിട്ടിയിട്ടുണ്ടാവില്ല. പിന്നെ ഞങ്ങള് ഇതിനെ വെറ്റിനറി ഡോക്ടറെ കാണിച്ചു. ആ സമയത്തു ഇവന് ഒരു കുഴപ്പവും പറ്റാതിരിക്കാൻ ഞാനും മിഖിയും തമ്മിൽ ദൈവത്തെ വിളിച്ചു മനസ്സുരുകി പ്രാർത്ഥിച്ചു മത്സരിക്കായിരുന്നു. പിന്നെ അതിനു കുഴപ്പമില്ലെന്ന് ഡോക്ടർ ഉറപ്പ് പറഞ്ഞപ്പോളാണ് ഞങ്ങൾക്കൊന്ന് സമാധാനമായത്.
ലക്ഷണം കണ്ടിട്ട് ഇതൊരു വളർത്തു നായായാണെന്ന് അറിയായിരുന്നെങ്കിലും പിന്നെ ഇതിനെ അന്വേഷിച്ച് ആരും വന്നില്ല. അവസാനം ഞങ്ങള് തന്നെ ഇവന്റെ ഉത്തരവാദിത്ത്വം ഏറ്റുടെത്തു. ആദ്യമൊന്നും ഇവൻ എന്നെയും മിഖിയേയും അവന്റെ പരിസരത്തേക്കടുപ്പിച്ചിരുന്നില്ല. നേരിൽ കണ്ടാൽ കടിച്ചു കീറാൻ വരും. പക്ഷെ ഇപ്പോൾ അങ്ങനെയല്ല, എന്നോടും മിഖിയോടും ഇവൻ കട്ട കമ്പനിയാണ്. സത്യത്തിൽ ഞങ്ങളൊരു മൂവർ സംഘമാണ്. കുഴപ്പങ്ങളിൽ ചെന്നു ചാടാൻ ഞങ്ങള് ഭയങ്കര കേമന്മാരാണ്. അതുപോലെ തന്നെ ഭംഗിയായി ഊരിപോരുകയും ചെയ്യും. പൊതുവെ ഡഗ്ഗിനെ ഞങ്ങള് അങ്ങനെ എല്ലാ പരിപാടിക്കും കൂട്ടാറില്ല. അതിനു കാരണമുണ്ട്. ഒരിക്കൽ ഇവനെയും കൊണ്ട് മൗന ജാഥയ്ക്ക് ഒന്ന് പോയതാ. അവിടെയെത്തിയതും നിർത്താണ്ട് അങ്ങനെ കുരച്ചു കൊണ്ട് ആ ജാഥ കൊളമാക്കി. എന്തൊക്കെ പറഞ്ഞാലും ഇവനാളൊരു സംഭവമാ.
പിന്നൊരു കാര്യം കൂടിയുണ്ട്. ഇവന് ഞങ്ങള് ഡഗ്ഗ് എന്ന് പേരിടാൻ ഇൻസ്പിരേഷൻ കിട്ടിയത് 2009ൽ ഇറങ്ങിയ Up എന്ന അനിമേഷൻ സിനിമയിൽ നിന്നാണ്. ആ പടത്തിലുമുണ്ട് ഇതിനെപോലൊരു ക്യൂട്ട് ഡോഗ്. രണ്ടും കാണാൻ ഒരേപോലെയാണ്.
“ടാ മിഖി, നീ ഇതിനേയും കൊണ്ട് താഴേക്ക് പോയേ. ഞാനൊന്ന് ഫ്രഷാവട്ടെ”
മിഖിയും ഡഗ്ഗും താഴേക്ക് പോയപ്പോൾ ഞാൻ വാതില് പൂട്ടി ബാഗ് തുറന്നു ഒരു ഫോട്ടോയെടുത്തു. നമ്മുടെ ലില്ലിയാന്റി രാത്രി കേക്ക് കിട്ടിയതിന്റെ സന്തോഷത്തിൽ നിന്നപ്പോൾ നേരത്ത് നൈസ് ആയിട്ട് എടുത്ത ഫോട്ടോയായിരുന്നു. സ്റ്റേഷനിൽ നിന്ന് സ്റ്റുഡിയോയിലേക്ക് പോയപ്പോൾ ഇതിന്റെ ഒരു നെഗറ്റീവ് എടുത്തു വച്ചിട്ടുണ്ടായിരുന്നു. അലമാര തുറന്നു അതിന്റെ പുറകു വശത്തു ഈ ഫോട്ടോ ഒട്ടിച്ചു വച്ചു. ഇതുപോലെ വേറെയും പല ആളുകളുടെയും പല സാഹചര്യങ്ങളിലും മുൻപെടുത്ത ഫോട്ടോസ് അലമാരയിൽ ഉണ്ടായിരുന്നു. ഞങ്ങള് ഈ പണിയൊക്കെ തുടങ്ങിയിട്ട് കുറേ നാളായി. അതിന്റെയൊക്കെ കളക്ഷനാണ് ഇവിടെ നിറയെ. ആ കൂട്ടത്തിൽ എന്റെ കണ്ണ് ഒരു ഫോട്ടോയിലുടക്കി.
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്