Wonder 4 [Nikila] 2478

“മുറിയിലേക്ക് കേറുന്നത് കൊള്ളാം, നിങ്ങളുടെ ചങ്ങാതി അകത്ത് പേ ഇളകിയിരിപ്പുണ്ട്”

 

“ആന്റി ആരുടെ കാര്യമാ പറയുന്നേ?, ഡഗ്ഗ് ആണോ ?”

 

“ആ അതു തന്നെ, എന്നെയും ഏട്ടനെയും അത് നേരത്തെയൊന്ന് പെരുമാറിയതാ. അതിന്റെ പാടാണ് ഞങ്ങളുടെ മുഖത്തു കാണുന്നേ”

 

ഓ! അപ്പൊ അതാണ് കാര്യം. ഡഗ്ഗിനെ കുറ്റം പറയാൻ പറ്റില്ല. ഇവര് അതിന്റെയുടുത്തേക്ക് എന്തെങ്കിലും കോക്രി കാട്ടി ചെന്നിട്ടുണ്ടാകും. അല്ലെങ്കിൽ തന്നെ അതൊരു പാവമാണ് (ആഹാരം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും).

 

“ആന്റി, ശരിക്കും എന്താ ഉണ്ടായേ ?”

 

ശാരദാന്റി രാവിലെ നടന്ന സംഭവം പറഞ്ഞു. അതു കേട്ട് എനിക്കും മിഖിക്കും ചെറുതായി ചിരി. ഇവർക്ക് വല്ല കാര്യമുണ്ടായിരുന്നോ അതിനെ കേറി ചൊറിയാനായിട്ട്.

 

“ടാ മിഖി, നീയും കൂടി വന്നോ. ഇനി ഇവര് പറഞ്ഞപോലെ അവൻ വയലന്റാണെങ്കിലോ”

 

അങ്ങനെ ഞാനും മിഖിയും കൂടി മുകളിലുള്ള ഞങ്ങളുടെ റൂമിലേക്ക് കേറി. എന്നിട്ട് മെല്ലെ വാതില് തുറന്നു. വാതില് തുറന്നപ്പോൾ തന്നെ കുറേ പഞ്ഞി കഷ്ണങ്ങൾ മുഖത്തേക്ക് പറന്നു വന്നു. അപ്പൊ തലയിണയുടെ കാര്യത്തിൽ തീരുമാനമായി. വാതില് തുറന്നു അകത്തേക്ക് നോക്കിയ ഞാനും മിഖിയും കണ്ടത് തലയിണയൊക്കെ കീറി പറിച്ചിട്ട് കട്ടിലിന്റെ മേലെ ഒരു പുസ്തകവും കടിച്ചു പിടിച്ചു രാജാവിനെ പോലെ ഞെളിഞ്ഞു നിൽക്കുന്ന ഞങ്ങളുടെ പുന്നാര വളർത്തുനായ ഡഗ്ഗിനെയാണ്. മുറി ആകെ അലങ്കോലമായി കിടക്കുന്നുണ്ട്. ഭാഗ്യത്തിന് മിഖിയുടെ ഗിറ്റാറടക്കമുള്ള സാധന സാമഗ്രഹികൾക്ക് വലിയ കുഴപ്പമൊന്നും പറ്റിയിട്ടില്ല എന്നു കരുതിയപ്പോഴാണ്…..

 

“അയ്യോ! എന്റെ നോട്ട് ബുക്ക്‌” മിഖി തലയില് കൈ വച്ചു?‍♂️.

 

അവന്റെ നോട്ടബുക്കും കടിച്ചുപ്പിടിച്ചാണ് ഡഗ്ഗിന്റെ നിൽക്ക്. ഭാഗ്യത്തിന് അതു കടിച്ചു കീറിയിട്ടില്ല.

 

“മിഖി, നീ ടെൻഷനടിക്കല്ലേ”

 

“പിന്നെന്താ ചെയ്യേണ്ടേ, ആ സാധനം എന്റെ ബുക്കൊക്കെ നശിപ്പിക്കുന്നത് നോക്കി ഞാനിവിടെ സൂംബാ ഡാൻസ് കളിക്കണോ?”

 

“മിഖി, നീ ചൂടാവല്ലേ. ഇതു ഞാൻ ഡീലീയാം”

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.