വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 368

എന്നാല്‍ ഞാന്‍ ഡ്രോപ്പ് ചെയ്തൊള്ളാം… താന്‍ അഞ്ചു മണിക്ക് റെഡിയായി വിളിച്ചാല്‍ ഞാന്‍ വന്ന് പിക്ക് ചെയ്തൊള്ളാം….

 

ശരി സര്‍…. സാറിന്‍റെ ഇഷ്ടം….. ഇപ്പോ ഞാന്‍ പോട്ടെ…. പാക്ക് ചെയ്യാന്‍ കുറച്ചുണ്ട്…. ശരി സര്‍…. ഇവനിംഗ് കാണാം….. ചിന്നു ഇത്രയും പറഞ്ഞ് റൂമിന് പുറത്തിറങ്ങി….

 

പുറത്തിറങ്ങിയപ്പോള്‍ അവള്‍ വീണ്ടും ചിന്തിച്ചു…. നിരഞ്ജന്‍ സാറിന്‍റെ സംസാരത്തില്‍ എവിടെയൊക്കെ കണ്ണേട്ടന്‍റെ ഒരു ഫില്‍…. ചില നേരത്തെ ചിരിയിലും സംസാരശൈലിയിലും ഒക്കെ…. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ താന്‍ എത്ര മറക്കാന്‍ ശ്രമിച്ചാലും കണ്ണേട്ടന്‍റെ ഓര്‍മകള്‍ തന്നെ തേടി വരുന്നു….

 

പലരുടെ സംസാരത്തിലും ചിരികളിലും നോട്ടങ്ങളിലും താന്‍ കണ്ണേട്ടന്‍റെ പ്രസന്‍സ് കാണുന്നു.

ഓരോന്ന് ചിന്തിച്ച് തന്‍റെ ചെയറിനടുത്തെത്തി…. നേരെ മായേച്ചിയുടെ അടുത്തെത്തി കാര്യങ്ങളെല്ലാം പറഞ്ഞു…. അടുത്ത ദിവസം തൊട്ട് തന്‍റെ ജോലികുടെ ചെയ്യാനുള്ള കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു….

 

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തനിക്ക് കിട്ടിയ എറ്റവും അടുത്ത ഫ്രെണ്ടാണ് മായേച്ചി…. ഇവിടെ തന്‍റെ എതാവശ്യത്തിനും മായേച്ചിയുണ്ടാവറുണ്ട്…. നാട്ടില്‍ കണ്ണേട്ടന്‍റെ നാടിനടുത്താണ് മായേച്ചിയുടെ വീട്…. തന്നെക്കാള്‍ ഒരു വയസ്സ് കുടുതലുണ്ട്…. കല്യാണം കഴിഞ്ഞിട്ടില്ല….

 

ഇവിടെ ഈ ഓഫിസിലും പുറത്തും ചിന്നുവിന്‍റെ കുടെ എപ്പോഴും മായയുണ്ടാവും… സൗഹൃദത്തിനപ്പുറം സ്വന്തം ചേച്ചിയെപ്പോലെയാണ് ചിന്നുവിന് മായ. ഓണത്തിനും വിഷുവിനും പിറന്നാളിനും ചിന്നുവിനായി വില കുടിയ വസ്ത്രങ്ങളാണ് മായ കൊടുക്കുന്നത്. മായ എടുക്കുന്നതിലും വില കുടുതലാണ് അവള്‍ ചിന്നുവിന് നല്‍ക്കുന്ന ഡ്രെസ്സുകളിലേക്ക്…. അതും ചിന്നുവിന്‍റെ ഇഷ്ടപ്പെട്ട നിറത്തിലുള്ളവ….

 

അങ്ങിനെ എല്ലാരോടും യാത്ര പറഞ്ഞ് തിരിച്ചു ഫ്ളാറ്റിലേക്ക് പോന്നു…. ഓഫിസില് നിന്ന് നടക്കാനുള്ള ദൂരമേയുള്ളു… പുതിയ ശീലത്തില്‍ വന്ന ഒന്നാണ് ഈ നടത്തം…. രാവിലെ ജോഗിംഗിനയി നടക്കുന്നതില്‍ നടത്തം ഇപ്പോ ഒരു പ്രശ്നമേയല്ല…..

 

അവള്‍ നടന്ന് ഫ്ളാറ്റിലെത്തി…. കോളിംഗ് ബെല്ലടിച്ചു….

 

ഒരു സ്ത്രി വന്ന് വാതില്‍ തുറന്നു…. പ്രിതേച്ചിയാണ്….. അവള്‍ ഇവിടെ നിധിന്‍റെയും പ്രിതയുടെയും കുടെയാണ്….

 

എന്താ ചിന്നു ഇത്ര നേരത്തെ…. എന്തുപറ്റി…. മുഖത്താകെ ഒരു വിഷമം…. ഒരു ഒഴിവു തരാതെ പ്രിതേച്ചി ചോദ്യങ്ങളുടെ കെട്ടഴിച്ചു…. ചിന്നു ഉള്ളിലേക്ക് ചെന്നു…

 

ചിന്നു പ്രിതേച്ചിയോട് കാര്യങ്ങളെല്ലാം പറഞ്ഞു… യാത്രയുടെ കാര്യവും…. കേട്ടപ്പോള്‍ അവള്‍ക്കും ചെറിയ വിഷമമായി…. ഡ്രെസും മറ്റും പാക്ക് ചെയ്യാന്‍ പ്രിതയും ചിന്നുവിന്‍റെ കുടെ കുടി. അങ്ങിനെ ഒരു മണിക്കുറുകൊണ്ട് പാക്കിംങ് കഴിഞ്ഞു….

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.