വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 368

ജോലിയില്‍ അധികം ആരോടും അടുക്കാതിരുന്ന എനിക്ക് ഇങ്ങോട്ട് തട്ടികയറി വന്ന് കുടെ കുടിയതായിരുന്നു മായേച്ചി. അതോടെ ഞങ്ങള്‍ ഒന്നിച്ചായി അവിടെ…. ജോലിയും കളിയും ചിരിയും ഷോപ്പിംഗും അങ്ങിനെ സന്തോഷം തരുന്ന ഒരുപാട് നിമിഷങ്ങള്‍….

 

പോയകാലം ഓര്‍ത്തിരിക്കെ പുറത്തെ കാഴ്ചകളില്‍ റിയാദിലെ ലൈറ്റിറ്റിനാല്‍ നിറഞ്ഞ കുറ്റന്‍ കെട്ടിടങ്ങള്‍ മാറഞ്ഞിരുന്നു. രാവിലെ നാലുമണിയോടെയാണ് കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയത്…. ഇടയ്ക്ക് ഒന്ന് മയങ്ങിയെന്നു മാത്രം….

 

ചിന്നു എയര്‍പോര്‍ട്ട് പ്രോസിച്ചര്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴെക്കും സൂര്യന്‍ കിഴക്കേ ചക്രവാളത്തിലെത്തിയിരുന്നു. അവള്‍ നേരെ ഒരു ടാക്സിയില്‍ ഹോസ്പിറ്റലിലേക്ക് വെച്ച് പിടിച്ചു.

 

രണ്ടുവര്‍ഷത്തിന് ശേഷം അതേ ഹോസ്പിറ്റലിലേക്ക്…. അതേ ഐ. സി. യു വില്‍ ലക്ഷ്മി. ശേഖരന്‍ അതെ ഇരുമ്പ് ചെയറില്‍…. ആകെ ഒരു മാറ്റം, കണ്ണേട്ടനില്ല. അവള്‍ ഐ. സി. യു വിലെ ഡോറിലുടെ അകത്തേക്ക് നോക്കി. ചുറ്റും മെഷനിലേക്ക് പല കളറിലുള്ള വയറുകളില്‍ ബന്ധിപ്പിച്ച് കിടക്കുന്ന ലക്ഷ്മി…. മയക്കത്തിലാണ്….

കരഞ്ഞ് തീര്‍ത്ത രണ്ടു കൊല്ലത്തിനായ് ബാക്കിയായി ആ കണ്ണില്‍ ഒന്നുമില്ലാത്തത് കൊണ്ടാവാം അപ്പോള്‍ ചിന്നുവിന്‍റെ കണ്ണ് നിറഞ്ഞില്ല…. തന്‍റെ വിഷമത്തെ നിയന്ത്രിക്കാന്‍ അവള്‍ പഠിച്ചിരുന്നു. ആ രണ്ടു വര്‍ഷം അവളെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം അതായിരുന്നു. അവള്‍ ശേഖരന്‍റെ അടുത്തെത്തി കുടെയിരുന്നു. ശേഖരന്‍ നടന്ന സംഭവങ്ങള്‍ വിശദികരിച്ചു.

 

രാവിലെ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് വന്നതാണ്…. ഇവിടെ വന്നപ്പോഴാണ് മൈനര്‍ അറ്റക്കാണെന്ന് അറിഞ്ഞത്…. കൃത്യസമയത്ത് എത്തിയതിനാല്‍ രക്ഷപ്പെട്ടു. കുടെ അന്‍ജിയോഗ്രമും ചെയ്തു…. ഇനി വിശ്രമം….

 

ഒമ്പതുമണിയായപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ വന്നു. അയാള്‍ ലക്ഷ്മിയെ പരിശോധിക്കാനായി ഐ.സി.യു വിലേക്ക് കയറി… തിരിച്ചുവന്ന അയാള്‍ ലക്ഷ്മി ഉണര്‍ന്നു എന്നും ചിന്നുവിനെ കാണാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു. കയറി കാണാനുള്ള അനുവാദവും നല്‍കി.

 

അവള്‍ അച്ഛനും അമ്മയ്ക്കും ധൈര്യം പകര്‍ന്നു. രണ്ടാഴ്ച അവിടെ ചിലവഴിച്ചു. പിന്നെ വീട്ടിലേക്ക് പോന്നു. മരുന്നുകള്‍ ലക്ഷ്മിയെ ക്ഷിണം നല്‍കിയിരുന്നു. ചിന്നു പഴയ പോലെ അടുക്കളഭരണം ഏറ്റെടുത്തു. ഇടയ്ക്ക് സി.ഇ.ഒ വിളിച്ച് ക്ഷേമം അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സ്നേഹത്തിലും കരുതലിലും ചിന്നു കുടുതല്‍ സന്തോഷിച്ചു. വിളിക്കുമ്പോള്‍ എല്ലാം പോകും മുന്‍പ് കൊച്ചിയില്‍ ചെന്ന് കാണാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു.

 

വിട്ടിലെത്തിയതിന് പിറ്റേന്ന് തൊട്ട് ചിന്നു വാക്കിംഗ് ആരംഭിച്ചു. തനിച്ചും കണ്ണേട്ടനോടൊപ്പവും പണ്ട് നടന്നിരുന്ന ഗ്രാമവിധിയിലുടെയായിരുന്നു അവളുടെ യാത്ര…. മാറ്റങ്ങള്‍ വന്നിരിക്കുന്നു. പുതിയ വീടുകള്‍ ഉയരുന്നു.

 

അങ്ങിനെ ഓരേ പാതയിലല്ലാതെ ഓരോ ദിവസവും ഓരോ വഴിയിലിലുടെ അവള്‍ വാക്കിംഗ് നടത്തി…. പരിചിതമായ ഒരുപാട് മുഖങ്ങളെ കണ്ടു.

 

അന്നൊരു ഞായറാഴ്ചയായിരുന്നു. അവള്‍ പതിവ് പോലെ വാക്കിംഗിനിറങ്ങി. ഈപ്രവിശ്യം അവള്‍ നടന്നത് ആ പാര്‍ക്കിലേക്കായിരുന്നു. അവിടെ വെച്ചാണ് തനിക്ക് എല്ലാം നഷ്ടമായി എന്ന ചിന്ത വന്നത്. അതിന്‍റെ ഓര്‍മ്മകളിലേക്ക് ഒന്നുടെ ചെല്ലാനായാണ് അവള്‍ അങ്ങോട്ട് പോയത്…. അത്യാവശ്യം ദൂരമുണ്ട് അങ്ങോട്ട്….

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.