ആ കണ്ണുകള്‍ നിറഞ്ഞു വന്നു. പക്ഷേ ഞാന്‍ അതും പറഞ്ഞ് തിരിഞ്ഞ് നടന്നു. പക്ഷേ അകന്നു പോകാന്‍ മനസ് വന്നില്ല… പൂമുഖത്ത് നിന്ന് ഹാളിലേക്കുള്ള വാതിന് പിറകില്‍ ചുമര്‍ ചാരി നിന്ന് പൊട്ടി കരഞ്ഞു….
കേട്ടിലെടാ…. അവള്‍ക്ക് ഇനി നിന്നെ വേണ്ട…. ഇനിയും നിന്ന് നാണം കെടാതെ ഇറങ്ങി പോടാ…. പൂമുഖത്ത് നിന്ന് അച്ഛന്‍ വിളിച്ചു പറഞ്ഞു….
അധികം വൈകാതെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന്‍റെയും അത് അകന്നുപോകുന്നതിന്‍റെയും ശബ്ദം ഹാളിലേക്ക് വന്നു….
അത് കണ്ണേട്ടന്‍റെ അവസാനത്തെ വരവായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. പിന്നെ കണ്ണേട്ടന്‍ വന്നില്ല…. ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല….
രമ്യയും കണ്ണേട്ടന്‍റെ കുട്ടുകാരികളും എന്തിന് സൗദിയില്‍ നിന്ന് പ്രിതേച്ചി വരെ വിളിച്ചു…. അവര്‍ കണ്ണേട്ടന്‍റെ കാര്യം പറഞ്ഞുതുടങ്ങുമ്പോള്‍ കണ്ണേട്ടനെ പറ്റി ഒന്നും കേള്‍ക്കണ്ട എന്ന് പറഞ്ഞ് കട്ടാക്കി…
രണ്ടു ദിവസം കഴിഞ്ഞപ്പോ കണ്ണേട്ടന്‍റെ കോളും വരാതെയായി…. ഞാന്‍ അമ്മയുടെ കുടെ ആ മുറിയില്‍ കഴിച്ചുകൂട്ടി…. രണ്ടുദിവസം കുടെ അങ്ങനെ കടന്നുപോയി…. മനസ് ഇപ്പോഴും മുറിഞ്ഞിരിക്കുകയാണ്… ചോര കണ്ണിരായി ഒഴുകുകയാണ്… അകള്‍ച്ച ഒരു നോവാണ് എന്ന് ഞാന്‍ അറിഞ്ഞു കഴിഞ്ഞു….
അന്ന് അച്ഛന്‍ ഒരു അഡ്വേക്കേറ്റിനെ കൊണ്ടാണ് വീട്ടില്‍ വന്നത്…. ആദ്യം വേണ്ട എന്നു പറഞ്ഞെങ്കിലും കണ്ണേട്ടനെ പറ്റി കുറ്റങ്ങള്‍ പറഞ്ഞ് പറഞ്ഞ് എന്നെ തളര്‍ത്തിയെടുത്തു….
ഇനിയും അതൊന്നും കേട്ട് നില്‍ക്കാന്‍ കഴിയാതെ ഞാന്‍ ഒപ്പിട്ടുകൊടുത്തു.
അത് നടന്നിട്ടും കണ്ണേട്ടനില്‍ നിന്ന് മറുപടിയൊന്നും വന്നില്ല…. ഒരു കോള്‍ പോലുമുണ്ടായില്ല…. നീ പോ എന്ന് പറയും വരെ ഞാന്‍ നിന്‍റെ കുടെ കാണും… പണ്ടേങ്ങോ കണ്ണേട്ടന്‍ പറഞ്ഞ വാക്കുകള്‍ മനസിലേക്ക് ഓടി വന്നു….
അവസാനമായി കണ്ട അന്ന് ഞാന്‍ പറഞ്ഞ വാക്കുകളില്‍ അതുമുണ്ടായിരുന്നു എന്ന് ഞാന്‍ മനസിലാക്കി…. ഒരു പക്ഷേ അതുകൊണ്ടാവും പിന്നെ വരാഞ്ഞതെന്ന് ഞാന്‍ വിശ്വസിച്ചു….
പിന്നെ ഞാന്‍ കണ്ണേട്ടനെ കാണുന്നത് കോടതി ഒരുക്കിയ കൗണ്‍സിലിഗിലാണ്…. ആദ്യം ഒരു ഡേറ്റ് പറഞ്ഞെങ്ങിലും അത് മാറ്റിയെന്ന് പറഞ്ഞിരുന്നു. പിന്നെ ഒരാഴ്ച കഴിഞ്ഞാണ് അടുത്ത ഡേറ്റ് വന്നത്…. അത്രയും ദിവസം കരയാന്‍ മാത്രമായിരുന്നു ഞാന്‍ ജീവിച്ചത്….
അതിനിടയില്‍ അമ്മയുടെ പ്ലസ്റ്റര്‍ വെട്ടി… അതോടെ വീട്ടില്‍ എനിക്ക് വേറെ പണിയൊന്നുമില്ലതെയായി. എന്‍റെ വിഷമം കണ്ടത് കൊണ്ടാവും അമ്മ ഒന്നും ചോദിച്ചില്ല…..
കൗണ്‍സിലിംഗിന്‍റെ അന്ന് ഞാന്‍ നേരത്തെ കുടുംബകോടതിയിലെത്തി. അഡ്വേ. അതിര നന്ദന്‍ അവരായിരുന്നു കൗണ്‍സിലിംഗ് ചെയ്യുന്നത്…ഞാന്‍ അവരുടെ മേശയുടെ മുന്നിലുള്ള രണ്ടു കസേരകളില്‍ ഒന്നില്‍ ഇരുന്നു. അവര്‍ കുറച്ച് നേരം കാത്തിരിക്കാന്‍ പറഞ്ഞു…..
Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
I didn’t give any comments in between
മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️
പറയണമെന്നുണ്ട്…
പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?
?????
????
മുത്തേ
ആശാനെ ?❤️?
ഇവിടേ like കുറവാണല്ലോ…
Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???
എല്ലാം വിധി അല്ലാതെ എന്താ പറയുക ???
എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺