വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 368

കണ്ണേട്ടന്‍ തന്നെയും കൊണ്ട് ആദ്യം ഐ.സി.യു വിന് മുന്നിലേക്കാണ് പോയത്… അവിടെ പുറത്ത് ചെയറില്‍ അച്ഛനിരുപ്പുണ്ടായിരുന്നു. ഞാന്‍ ഐ.സി.യു വിന്‍റെ വാതിലിലേക്ക് ഓടി ചെന്നു.

 

ചില്ലുവാതിലിന്‍റെ ഉള്ളിലുടെ അകത്ത് കിടക്കുന്ന തന്‍റെ അമ്മയെ ഞാന്‍ കണ്ടു… ഓടിചെന്ന് കെട്ടിപിടിക്കണമെന്ന് മനസ് അതിയായി ആഗ്രഹിച്ചു…

 

പക്ഷേ അനുവാദമില്ലാത്തെ അകത്തേക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് കണ്ട് അവിടെ നിന്നു. അപ്പോഴെക്കും കണ്ണേട്ടന്‍ തന്‍റെ അടുത്തെത്തിയിരുന്നു. എന്‍റെ തോളില്‍ പിരിച്ച് തിരിച്ചു നിര്‍ത്തി. നനഞ്ഞു തുടങ്ങിയ കണ്ണുകളെ തഴുകി…

 

ഞാന്‍ നേരത്തെ പറഞ്ഞത് മറന്നോ…. കരയരുത്…. പിന്നെ ലക്ഷ്മിയമ്മേയെ കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും…. ഇപ്പോ ക്ഷീണത്തിലാണ് ഉറങ്ങിക്കോട്ടെ…. കണ്ണേട്ടന്‍ പറഞ്ഞു….

 

എന്നെ കൊണ്ടുപോയി അച്ഛനടുത്തുള്ള ചെയറില്‍ കൊണ്ടുപോയി ഇരുത്തി… കുറച്ച് കഴിഞ്ഞപ്പോ അമ്മയെ റൂമിലേക്ക് മാറ്റി. കണ്ണേട്ടന്‍ തന്ന ധൈര്യത്തില്‍ ഞാന്‍ അധികം കരയാതെ അമ്മയെ സമാധാനിപ്പിച്ചു….

 

കുറച്ച് കഴിഞ്ഞപ്പോ കണ്ണേട്ടന്‍റെ അച്ഛനും അമ്മയും വന്നു. അവരുടെ കൈയില്‍ ഒരു ബാഗില്‍ എന്‍റെ ഡ്രെസുണ്ടായിരുന്നു. ലക്ഷ്മിയമ്മയുമായി അവര്‍ കുറച്ച് നേരം സംസാരിച്ചു. പിന്നെ അവര്‍ കൊണ്ടുവന്ന ബാഗ് എന്നെ എല്‍പിച്ചു. കുറച്ച് ദിവസം അമ്മയോടൊപ്പം നില്‍ക്കാന്‍ പറഞ്ഞു.

 

അമ്മയുടെ കാലിന് പ്ലസ്റ്റര്‍ ഇട്ടിരുന്നു. അതുകൊണ്ട് നടക്കാനും മറ്റും നല്ല ബുദ്ധിമുട്ടായിരുന്നു. അച്ഛനാണെല്‍ ഒഴുവാക്കാന്‍ സാധിക്കാത്ത ബിസിനസ് എന്നും പറഞ്ഞ് നടക്കുകയായിരുന്നു.

 

ഒരിക്കല്‍ ഞാന്‍ ചോദിച്ചപ്പോഴാണ അച്ഛന്‍ പറഞ്ഞ് ഏകദേശം ഒരു കോടിയോളം രൂപയുമായി അച്ഛന്‍റെയൊരു പാര്‍ട്ട്ണര്‍ മുങ്ങിയെന്നും ആ കടം ചിലപ്പോള്‍ അച്ഛന്‍റെ ബിസിനസ്സും വീടും തന്നെ തകര്‍ക്കാന്‍ കെല്‍പുള്ളതാണെന്നും. അത് കേട്ടതോടെ പിന്നെ അമ്മയുടെ കുടെ സമയം ചിലവഴിക്കാന്‍ ഞാന്‍ അച്ഛനെ നിര്‍ബന്ധിച്ചില്ല….

 

ഒരാഴ്ചയോളാം ഞങ്ങള്‍ ഹോസ്പിറ്റലിലുണ്ടായിരുന്നു. ഞാനും കണ്ണേട്ടനും അമ്മയെ നല്ല രീതിയില്‍ നോക്കി. എന്നെക്കാള്‍ കുടുതല്‍ അമ്മയെ കണ്ണേട്ടനായിരുന്നു പരിചരിച്ചത്…. ഭക്ഷണം കൊടുക്കുന്നതിനും മരുന്ന് കൃത്യസമയത്ത് നല്‍ക്കുന്നതിലും കണ്ണേട്ടന്‍ ശ്രദ്ധ പുലര്‍ത്തി.

 

ഒരാഴ്ചയ്ക്ക് ശേഷം ഞങ്ങള്‍ എന്‍റെ വീട്ടിലേക്കെത്തി. ലക്ഷ്മിയമ്മ മുറിയില്‍ റെസ്റ്റ് തന്നെയായിരുന്നു. അടുക്കള എന്‍റെ കൈയിലും…. കണ്ണേട്ടന്‍റെ അമ്മയില്‍ നിന്നും പഠിച്ച പാചകവിദ്യ ഞാന്‍ അവിടെ ശരിക്കും പ്രയോഗിച്ചു. അമ്മ പോലും എന്‍റെ കൈപുണ്യത്തെ പ്രശംസിച്ചു….

 

എന്നോടും അമ്മയോടുമുള്ള കണ്ണേട്ടന്‍റെ സ്നേഹം കണ്ടപ്പോ അത് ഒരിക്കാലും മറ്റാര്‍ക്കും കിട്ടരുതെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയായി മാത്രമല്ല… അത് മനസില്‍ കുറിച്ചിട്ടു…. കണ്ണേട്ടന്‍റെ മനസിലും ശരീരത്തിലും മറ്റൊരു പെണ്ണ് അടുക്കില്ല എന്ന് അടിവരയിട്ട് ഉറപ്പിച്ചു…. ഒരു പക്ഷേ അതാവാം ഇന്നത്തെ എന്‍റെയീ അവസ്ഥയ്ക്ക് കാരണം….

9 Comments

  1. Ithu vare oru shaanthamaaya nadi pole ozhukiya kadhayude tone pettennu maaryathupole thudakkam…
    I didn’t give any comments in between

  2. മോനൂസേ ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തരാമോ ❤️

    1. പറയണമെന്നുണ്ട്…

      പക്ഷേ നീ പറഞ്ഞപ്പോ ഇത്തിരി ജാഡ ?

  3. മുത്തേ

  4. മേനോൻ കുട്ടി

    ഇവിടേ like കുറവാണല്ലോ…

    Kk യിൽ എന്തോരം like കിട്ടിയ സ്റ്റോറി ആർന്നു ???

    1. എല്ലാം വിധി അല്ലാതെ എന്താ പറയുക ???

      എല്ലാം മാറും… നല്ല കാലം തിരിച്ച് വരും… ☺

Comments are closed.