❤️സിന്ദൂരം❤️ [Jeevan] 234

 

വീട്ടിൽ എത്തിയ ഞാൻ കീ എടുത്തു ഡോർ തുറന്നു അകത്തു കയറി ലോക്ക് ചെയ്ത് പോയി . എനിക്ക് പ്രത്യേകിച്ച് ഒരു അപകട സൂചനയും അപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല .

 

വാങ്ങിയ സാധങ്ങൾ എല്ലാം ഹാളിൽ വെച്ച് ഞാൻ നേരെ റൂമിലേക്ക് പോയി . അപ്പോളും ഞാൻ മനമുരുകി പ്രാർത്ഥിക്കുക ആയിരുന്നു . ആ വിവാഹം മുടങ്ങാൻ .

 

എന്തോ,  എന്റെ മനസ്സിലും ഇത് മുടങ്ങും എന്ന് ആരോ പറഞ്ഞു കൊണ്ടിരുന്നു . എന്റെ അച്ഛൻ ആകും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു . അച്ഛൻ എന്നതിലും വലിയൊരു വിശ്വാസം എനിക്ക് മറ്റൊന്നുമില്ലായിരുന്നു .

 

യാത്രയുടെ ക്ഷീണം കൊണ്ട് ഒന്ന് കുളിച്ചു വന്നു കിടക്കാം എന്ന് വിചാരിച്ചു . കുളിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ പാട്ടും ബഹളവും ഒക്കെ കേൾക്കുന്നു . സത്യത്തിൽ പേടിച്ച് പോയി .

 

എന്താണ് എന്ന് അറിയാതെ . വേഗം കുളിച്ച് വന്നു റൂമിലെ ഡോർ തുറന്നു നോക്കുന്നതും കണ്ടത് എന്നെയും കാത്തുനിൽക്കുന്ന ജിത്തുവിനെയാണ് . ആള് അപ്പോളും പാതി ബോധത്തിൽ ആണെന്ന് കണ്ടാൽ അറിയാമായിരുന്നു .

 

മാത്രം അല്ല മദ്യത്തിന്റെ സ്മെല്ലും വരുന്നുണ്ട് . എന്റെ ഞെട്ടലിൽ നിന്നും വിട്ടുമാറുന്നതിന് മുൻപ് എന്നെ അകത്തേക്ക് തള്ളി മാറ്റി ജിത്തു റൂമിൽ കയറി ലോക്ക് ചെയ്തിരുന്നു . എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്ന് പോയി .

 

” എന്താടി ഇങ്ങനെ നോക്കുന്നെ. നീ എന്നെ ഇതിന് മുൻപ് കണ്ടിട്ടില്ലേ .. മോള് എന്നെ ഇവിടെ തീരെയും പ്രതീക്ഷിച്ചില്ല അല്ലേ …  ”

 

അവനോടു അതിനുള്ള മറുപടി പറയുന്നതിന് മുൻപ് എന്റെ മനസ്സ് എന്നോട് പറഞ്ഞു . ” നീ ഒരു പെണ്ണ് ആണ് . ഇവനെ പോലൊരുവന് മുൻപിൽ അടിയറവ് പറയേണ്ടതല്ല നിന്റെ ജീവിതം . അത് കൊണ്ട് പതറരുത് ” എന്ന് .

 

” ജിത്തു നീ എങ്ങനെയാ വീടിനുള്ളിൽ കയറിയത് . ഞാൻ ഡോർ ലോക്ക് ചെയ്തത് ആണല്ലോ . ”

 

” നീ എന്താടി എന്നെ കുറിച്ച് വിചാരിച്ച് വചേക്കുന്നത് . നിന്നെ പേടിച്ചിട്ടു ആണ് ഞാൻ മാറി നിന്നിരുന്നത് എന്നോ . ഈ ഒരു ദിവസത്തിന് വേണ്ടി ഞാൻ ഒരുപാട് മോഹിച്ചത് ആണ് .

 

അതിനു വേണ്ടിയാണ് കാത്തിരുന്നത് . അത് കൊണ്ട് നീ വരുന്നതിനു മുന്നേ ഞാൻ ഇവിടെ കയറിയിരുന്നു . ഞാൻ മാത്രം അല്ല . എന്റെ ഫ്രണ്ട്സും ഉണ്ട് . മര്യാദക്ക് ആണേൽ ഞാനും അങ്ങനെ .

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.