ശരിക്കും അവിടെ ഞാൻ ആരായിരുന്നു എന്ന് ചോദിച്ചാൽ , ഒരു ജോലിക്ക് നിൽക്കുന്ന കുട്ടി എന്നതിന് അപ്പുറം ഒന്നും എനിക്ക് തോന്നിയിരുന്നില്ല . അത്ര മാത്രം എന്നെ അവിടെ കഷ്ടപ്പെടുത്തിയിരുന്നു .
ആ വീട്ടിലെ എല്ലാ ജോലികളും എന്നെ കൊണ്ട് ചെയ്യിച്ചു . പക്ഷേ അപ്പോളും അവരുടെ മനസ്സിൽ എന്നെ അവരുടെ മകന്റെ ഭാര്യയാകാൻ ഉദ്ദേശം ഉണ്ടെന്ന് എനിക്ക് മനസ്സിലായി . എന്നെ പോലൊരു അനാഥയെ എന്തിന് രണ്ടു കൈയും നീട്ടി സ്വീകരിക്കണം എന്ന് പലപ്പോളും ഞാൻ ചിന്തിച്ചിട്ടുണ്ട് .
മകന്റെ ആർഭാട ജീവിതവും നേർവഴിയിൽ അല്ലാതെയുള്ള നടപ്പും ആ കുടുംബത്തെ എത്തിച്ചിരുന്നത് വലിയൊരു കടത്തിലേക്ക് ആയിരുന്നു . മകൻ മാത്രം അല്ല അച്ഛനും അങ്ങനെയായിരുന്നു .
പിന്നെ വഴി തെറ്റി നടക്കുന്ന മകന് അറിയുന്ന ആരാണ് സ്വന്തം മകളെ കൈ പിടിച്ചു കൊടുക്കുക . ഒരിക്കലും ഇല്ല . ആരും അത് ചെയ്യില്ല . പണം കിട്ടും എന്ന് അറിഞ്ഞാൽ സ്വന്തം സഹോദരിയെയും , ഭാര്യയെയും പോലും മറ്റുള്ളവർക്ക് ചൂഷണം ചെയ്യാൻ വിട്ടു കൊടുക്കുന്ന ഒരുവൻ .
ഇതൊക്കെ ആകാം എന്നെ അവിടെ ജീവിക്കാൻ അനുവദിച്ചതിനുള്ള കാരണങ്ങൾ എന്ന് ഞാൻ സ്വയം ആലോചിച്ചു എടുത്തു . നഷ്ട്ടങ്ങളുമായി സ്വയം പെരുത്തപ്പെടുന്നതിന് കുറച്ചു അധികം സമയം വേണ്ടി വന്നു .
എങ്കിലും തോറ്റു കൊടുക്കാൻ ഞാൻ തയ്യാർ അല്ലായിരുന്നു . മനസ്സിനെ പറഞ്ഞു പാകമാക്കി ഞാൻ എന്റെ പഠനം തുടരാൻ തീരുമാനിച്ചു . പക്ഷേ അവിടെയും എനിക്ക് എതിരായി നിന്നത് ജിത്തുവിന്റെ വീട്ടുകാർ ആയിരുന്നു . പിന്നെ കരഞ്ഞു കാലുപിടിച്ചു എങ്ങനെയോ പ്ലസ് ടു പൂർത്തിയാക്കാൻ സമ്മതം നേടി എടുത്തു .
പക്ഷേ അവർ അവിടെ ഒരു കണ്ടീഷൻ പറഞ്ഞത് പഠനം കഴിഞ്ഞു ഞാനും ജിത്തിവും ആയുള്ള വിവാഹം നടത്തണം എന്നത് ആയിരുന്നു . ഒരിക്കലും എനിക്ക് അംഗീകരിക്കാൻ ആകാത്തൊരു ബന്ധം .
എങ്കിലും എന്റെ വിദ്യാഭ്യാസം എന്ന അച്ഛന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ മനസ്സില്ലാണ്ട് ആണേലും വിവാഹത്തിന് ഞാൻ സമ്മതം കൊടുത്തു . ജീവിതം ആകെ കൈ വിട്ടു പോയി എന്ന് ഉറപ്പിച്ചു . എങ്കിലും കഴിയുന്നത് വേറെയും പൊരുതി നിൽക്കാൻ തീരുമാനിച്ചു .
അങ്ങനെ വീട്ടിലുള്ള ജോലികൾക്ക് ഇടയിലും ഞാൻ എന്റെ പഠനത്തെ കൈ വിട്ടില്ല . രാത്രികാലങ്ങളിൽ ഉറക്കം ഇല്ലാണ്ട് കഷ്ടപ്പെട്ട് ഇരുന്നു പഠിച്ചു . എക്സാം അടുത്ത ദിവസങ്ങളിൽ പോലും എന്നെ ആ വീട്ടുകാർ സമാധാനം ആയി പഠിക്കാൻ അനുവദിച്ചിട്ടില്ല .
❤️❤️❤️ ഇഷ്ട്ടം ബ്രോ
Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️
Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???
നിന്റെ എല്ല കഥയും പോലെ പൊളിച്ചു
Thanks daa???
മനോഹരം ❤️
സയ്ദ് ? നന്ദി മുത്തേ ❤️
Super!!!!
നന്ദി സുജിത് ബ്രോ ?❤️
♥️♥️♥️♥️♥️♥️
?❤️❤️