❤️സിന്ദൂരം❤️ [Jeevan] 234

 

ഞാൻ ഡിഗ്രി കഴിഞ്ഞു,  എന്റെ അച്ഛൻ ആഗ്രഹിച്ച ഒരു നിലയിൽ എത്തുന്നത് വരെയും എന്റെ മനസ്സിൽ മറ്റൊരു ചിന്തയും വേണ്ട എന്നാണ് ഞാൻ വിചാരിച്ചിരുന്നത് .

 

ഇത് എനിക്ക് ഞാൻ അറിയാതെ വന്നു ചേർന്നൊരു ഭാഗ്യം ആണ്. അത് കൊണ്ട് എന്റെ ഈ ഒരു പഠനം കമ്പ്ലീറ്റ് ചെയ്യുന്നത് വരെയും എനിക്ക് കുറച്ചു സമയം വേണം. അതിനുള്ള ഒരു ക്ഷമ എല്ലാവരോടും എന്നോട് കാണിക്കണം. പ്ലീസ്.. ”

 

” കാവ്യ ..അതിനു എനിക്ക് സമ്മതം ആണ് . ഇയാൾക്ക് വേണ്ടി എത്ര നാൾ വേണേലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ് . തന്നെ എന്റെ ജീവിതത്തിന്റെ ഭാഗം ആക്കാൻ.. എന്റെ സങ്കൽപ്പങ്ങൾക്ക് ഒപ്പം നിൽക്കാൻ ഇതിലും മികച്ചൊരു കുട്ടി മറ്റാരും ഇല്ല.

 

അത് കൊണ്ട് തന്റെ പഠനം കഴിഞ്ഞ് മതി . പിന്നെ.. തന്റെ സ്വപ്നങ്ങളെക്കാൾ അച്ഛൻ തന്നെക്കുറിച്ച് മനസ്സിൽ കണ്ട സ്വപ്നങ്ങളെ പ്രാവർത്തികമാക്കാൻ , ഈ അനാഥത്വത്തിലും താൻ കാണിച്ച ധൈര്യം.. അതിനു കൂടുതൽ കരുത്തേകാൻ ഈ നിമിഷം ഇയാളോട് ഒപ്പം ഞാനും ഉണ്ടാകും. അമ്മയും ഉണ്ടാകും. എന്തേ .. സന്തോഷം ആയോ..”

 

” മോളെ .. നിന്നെ എന്റെ മരുമകൾ ആയിട്ടല്ല. മകൾ ആയി കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് പിറക്കാതെ പോയ എന്റെ മകൾ.

 

മരിച്ചു കഴിഞ്ഞിട്ടും മാതാപിതാക്കൾക്ക് ഇന്നും മനസ്സിൽ പഴയതിനേക്കാൾ സ്ഥാനം നൽകി സ്നേഹിക്കുന്ന നിന്നെ പോലൊരു കുട്ടിയെ എന്റെ വീട്ടിലേക്ക് എന്റെ മകന്റെ ഭാര്യ ആയി കൈപിടിച്ച് കയറ്റുന്നതിൽ എനിക്ക് അഭിമാനമേയുള്ളു. ”

 

അങ്ങനെ എല്ലാം സന്തോഷം ആയി പറഞ്ഞു അവസാനിച്ചു . ഒരുനാൾ എന്നെ അനാഥയാക്കിയ അതേ വിധി മറ്റൊരു രൂപത്തിൽ മൂല്യമേറിയ ഒരു നിധി നൽകി എന്നെ   അനുഗ്രഹിച്ചു.

 

★★★★★★★

 

അടുത്ത ദിവസം മുതൽ ഞാൻ കോളേജിലേക്ക്. ജീവിതം ആകെ മാറി തുടങ്ങിയിരുന്നു. അതിലുപരി ഞങ്ങളുടെ പ്രണത്തിന്റെ നവ്യമായ അനുഭൂതി അനുഭവിച്ചു തുടങ്ങിയ നാളുകൾ. പ്രതീക്ഷിക്കാതെ കടന്നു വന്ന പ്രണയം. അതിന്റെ നൈർമല്യം അത് എന്നും ആരംഭത്തിലുള്ള അതെ മനസ്സോടു കൂടെ മുന്നോട്ട് കൊണ്ട് പോകാൻ ഞങ്ങൾക്ക് സാധിച്ചു .

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.