❤️സിന്ദൂരം❤️ [Jeevan] 234

 

അപ്പോൾ ആണ് ആ വിവാഹം അവർ നടത്താൻ തീരുമാനിച്ചതിന് പിന്നിൽ ഇങ്ങനൊരു ഉദ്ദേശം ഉണ്ടായിരുന്നു എന്നും,  ജിത്തു അന്ന് പറഞ്ഞ വാക്കുകളുടെ അർത്ഥവും എനിക്ക് മനസ്സിലായത് .

 

മാസങ്ങളോളം അനാഥത്വം പേറി നടന്ന എനിക്ക് അച്ഛൻ “ലക്ഷാധിപതിയായ അനാഥ” എന്ന പേര് ഒളിപ്പിച്ചു വെച്ചാണ് എന്നെ വിട്ടു പോയത് എന്ന സത്യം എന്നെ കൂടുതൽ വിഷമത്തിലാക്കുകയാണ് ചെയ്തത് .  എന്തായാലും ആ ഒരു അറിവ് എനിക്ക് വലിയൊരു സഹായം ആയിരുന്നു. കാര്യങ്ങൾ ഒക്കെ സംസാരിച്ചു അങ്കിൽ പോകുകയും ചെയ്തു .

 

സാന്ത്വനത്തിൽ എത്തി അമ്മയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. അമ്മക്കും ഒരുപാട് സന്തോഷം തോന്നിയിരുന്നു. പിന്നെ അമ്മ തന്നെയാണ് പറഞ്ഞത് അത് മോളുടെ അച്ഛൻ മോൾക്കായി നീക്കി വെച്ചത് തന്നെയാണ് . അത് മോൾക്ക് ഉപകരിക്കുമ്പോൾ ആണ് ആ അച്ഛന് സന്തോഷം ഉണ്ടാകുന്നത് .

 

അത് കൊണ്ട് ഇനിമുതൽ മോള് ജോലിക്ക് പോകണ്ട. അതിൽ നിന്ന് മോളുടെ പഠിത്തത്തിന് എത്രയാ ആവശ്യം ഉള്ളത് എന്ന് വെച്ചാൽ അത് മാത്രം എടുക്കുക. ബാക്കി ഭാവി സുരക്ഷിതമാക്കാൻ മാറ്റി വെക്കുക.

 

പിന്നെ മോളു അവിടെ ജോലി ചെയ്യണം എന്നത് മറ്റെന്തെങ്കിലും നടക്കാൻ വേണ്ടിയുള്ള ഒരു വഴിയായി കരുതിയാൽ മതി . അമ്മ നേരിട്ട് തന്നെ ഷോപ്പിൽ വിളിച്ചു പറഞ്ഞു ജോലിയും അങ്ങനെ അവസാനിച്ചു. പിന്നെ എന്റെ മനസ്സിൽ പഠിത്തം എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

അപ്പോളും ഹൃദയത്തിൽ പതിഞ്ഞൊരു പേരും മുഖവും ഉണ്ടായിരുന്നു . അത് പിന്നെ കാണാൻ സാധിച്ചതുമില്ല. എന്ത് കൊണ്ടോ അമ്മക്ക് എല്ലാം അറിയാമായിരുന്നിട്ടും എന്നോട് അതേക്കുറിച്ച് ഒന്നും ചോദിച്ചതുമില്ല. ഞാനും ഒന്നും പറയാൻ പോയില്ല.

 

ഒരിക്കൽ ജിത്തുവിനെ പോലൊരുവന് മുമ്പിൽ എന്തിന്റെ പേരിൽ ആണെങ്കിലും ഒരു വിവാഹത്തിന് സമ്മതം മൂളിയവൾ ആണ് ഞാൻ. ആ ഞാൻ എന്തിന് വേണ്ടിയാണ് ഇത്രയും നല്ലൊരു മനുഷ്യന്റെ ഹൃദയത്തെ നോവിച്ചു വിട്ടത്. ഞാൻ എന്നെ സ്വയം കുറ്റപ്പെടുത്തി. ശരിക്കും പറഞ്ഞാൽ കാണത്തിരുന്നപ്പോൾ ഉറക്കം പോലും നഷ്ടപ്പെട്ടു.

 

ഡിഗ്രിക്ക് കോളജിൽ ക്ലാസ്സ് തുടങ്ങാറായിരുന്നു. എങ്കിലും അമ്മ എന്തൊക്കെയോ പരിചയം കൊണ്ട് ഒരു അഡ്മിഷൻ നേടി തന്നു. ഞാൻ അവിടെ നിന്ന് തന്നെ പഠിക്കാനും തീരുമാനിച്ചു .

 

ക്ലാസ്സ് തുടങ്ങുന്നതിനു മുൻപുള്ള ദിവസം നന്ദു ഏട്ടനും അമ്മയും പിന്നെയും വന്നിരുന്നു . അന്ന് അമ്മയാണ് എന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു എന്നെയും കൂട്ടി പോയത് .

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.