❤️സിന്ദൂരം❤️ [Jeevan] 234

 

എങ്കിലും ആ അകലം എന്നും ഒരു കുറവ് തന്നെയാണെന്ന് ഇന്ന് തിരിച്ചറിയുന്നുണ്ട് . കാരണം 3 വർഷം ആയുള്ള ഇടവേളയിൽ ഇന്നലെ ഒരു രാത്രി കൊണ്ട് ഞാൻ അനുഭവിച്ച സന്തോഷം , സമാധാനം , സുഖം … ഇതൊന്നും മറ്റൊന്നിനോടും ഉപമിക്കാൻ കഴിയുന്നത് ആയിരുന്നില്ല .

 

എന്തായാലും കുറച്ചു നേരം കൂടെ ആ നെഞ്ചിൽ ചേർന്ന് കിടക്കാൻ കൊതിച്ചുപോയി . അത് എന്നെ നമ്മുടെ ഭൂതകാലത്തിലേക്ക് എത്തിച്ചു.

 

★★★★★★★★★★★★★★

 

നഷ്ടങ്ങളുടെ മാത്രം ഒരു ലോകം ആയിരുന്നു എന്റെ ഭൂതകാലത്തിൽ ഏറിയ ഭാഗവും . കാരണം എന്റെ അച്ഛൻ , അമ്മ , അനുജൻ എല്ലാവരെയും ഈശ്വരൻ എന്നിൽ നിന്നും തട്ടി എടുത്തു.

 

അതും ഒരിക്കലും മടങ്ങി വരാത്തൊരിടത്തേക്ക് എന്നെ മാത്രം ബാക്കി വെച്ച് , ” ഇനി നീ ജീവിച്ചു കാണിക്കൂ ” എന്ന രൂപത്തിൽ വിധി എന്റെ മുന്നിൽ ചിരിച്ചു നിന്നിരുന്നു .

 

ഒരു സമയം വരേയും ഞാനും അതിനു മുന്നിൽ പതറി പോയി എന്നത് സത്യം ആണ് . പക്ഷേ അതിൽ നിന്നും കരകയറാൻ , അങ്ങനെ തോറ്റു കൊടുക്കില്ല എന്ന വാശി എന്നിൽ ഉണ്ടാകാൻ , എന്റെ കൺകണ്ട ദൈവങ്ങൾ ആയ അച്ഛനമ്മമാർ പകർന്നു തന്നിരുന്ന ധൈര്യം ഒന്നു മാത്രം മതിയായിരുന്നു. അത് കൊണ്ട് ഞാൻ ഇന്ന് ഇവിടെ എത്തിപ്പെട്ടു .

 

എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ചു ജീവിച്ചു. ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല . ഞങ്ങളെ അച്ഛൻ അത് അറിയിച്ചിട്ടും ഇല്ലായിരുന്നു . അച്ഛന്റെ കുടുംബത്തിൽ നിന്നും കിട്ടിയിട്ടുള്ള ബിസിനസ്സുകൾ എല്ലാം അച്ഛൻ നല്ല രീതിയിൽ തന്നെയായിരുന്നു മുന്നോട്ട് കൊണ്ടു പോയിരുന്നത് .

 

എന്തും ചോദിച്ചാലും , അല്ലേൽ ചോദിക്കുന്നതിനു മുൻപ് സ്വയം അറിഞ്ഞും മനസ്സിലാക്കിയും കൺമുന്നിൽ എത്തിച്ചു തന്നിരുന്നു അച്ഛൻ . അങ്ങനെ സന്തോഷം നിറഞ്ഞൊരു കുടുംബം ആയിരുന്നു ഞങ്ങളുടേത് . എങ്കിലും അച്ഛന് മനസ്സിന് സന്തോഷം നൽകുന്ന മറ്റൊരു കാര്യം ഉണ്ടായിരുന്നു .

 

അതിനു അച്ഛന്റെ കൂടെ നിൽക്കുന്നത് ഞാൻ ആണ്. മറ്റൊന്നുമല്ല, ചെറിയൊരു മനുഷ്യ സ്നേഹി ആയതിനാൽ ഞങ്ങളുടെ വീട്ടിൽ നിന്നും കുറച്ചു അകലെയായുള്ള ഒരു അനാഥാലയം ” സാന്ത്വനം ” . അവിടെ എല്ലാ മാസവും അച്ഛൻ ഒരു തുക ഏൽപ്പിക്കും .

 

പോകുമ്പോൾ എന്നേയും കൂടെ കൊണ്ടു പോകാറുണ്ട് . അത് അങ്ങനെയാണ് എന്റെ ഏറ്റവും നല്ലൊരു ഫ്രണ്ട് ആയിരുന്നു എന്റെ അച്ഛൻ . ഞങ്ങൾ തമ്മിൽ എല്ലാം പറയും . ഒന്നും മറച്ചു വേക്കാറില്ല . അമ്മയേക്കാൾ , അനുജനേക്കാൾ ഏറ്റവും കൂടുതൽ അച്ഛനെ മനസ്സിലാക്കിയതും ഞാൻ തന്നെയായിരുന്നു .

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.