പിന്നെ അമ്മയും എനിക്കൊരു ജീവിതം ഉണ്ടായി കാണാൻ ആഗ്രഹിക്കുന്നു. അത് കൊണ്ടാണ് താൽപര്യം ഇല്ല എങ്കിൽ കൂടി ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതും. ഒരുപാട് ശ്രമിച്ചു. പെണ്ണ് കാണൽ തകൃതിയായി നടന്നു.
പക്ഷേ എനിക്ക് എന്തോ ആരെയും ഉൾകൊള്ളാൻ ആയില്ല. എന്റെ സങ്കൽപ്പങ്ങൾക്ക് ആരും ചേർന്നില്ല. അങ്ങനെയാണ് തന്നെ കാണുന്നതും , ഇയാളെ കുറിച്ച് കൂടുതൽ അറിഞ്ഞതും, ഇത് വരെയും ആരോടും തോന്നാതിരുന്ന ഒരു ഇഷ്ടം ഇയാളോട് ഉണ്ടായത്.
മാത്രം അല്ല തന്നെപ്പോലുള്ള പെൺകുട്ടികൾ വളരെ കുറവാണ്. ഇവിടെയുള്ള അമ്മ കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ എന്റെ സ്വഭാവത്തിന് എന്തുകൊണ്ടും ചേരുന്നൊരു കുട്ടിയാണ് താനെന്ന് തോന്നുന്നു.
എനിക്ക് ഇപ്പൊ തന്നെ കുറിച്ച് എല്ലാം അറിയാം. താൻ കുറച്ചു മുന്നേ പറഞ്ഞത് പോലെ എല്ലാം നഷ്ടമായി പരാജയം ഏറ്റു വാങ്ങേണ്ടതായി വന്ന തന്റെ ഭൂതകാലവും അത് തിരികെ പിടിക്കാൻ ശ്രമിക്കുന്ന വർത്തമാന കാലവും . പക്ഷേ ഞാൻ ഇപ്പൊ തന്നോട് പറയാൻ ആഗ്രഹിക്കുന്നത് ഭാവിയുടെ കാര്യമാണ് .
ഇയാളെ ഞാൻ ഇവിടെ ഒരു വട്ടം കണ്ടിട്ടുണ്ട് . പക്ഷേ അന്ന് ഞാൻ തന്നെ കൂടുതൽ ശ്രദ്ധിച്ചില്ല . പിന്നെ ഒരു ദിവസം ഷോപ്പിൽ വന്നപ്പോൾ ആണ് കാണുന്നത് , ഇയാൾ അവിടെ വരുന്നതിനും മുൻപ് തന്നെ ഞാൻ അവിടെ സ്ഥിരം വരാറുണ്ടാരിയുന്നു.
എനിക്ക് അവിടെ എല്ലാരേയും പരിചയം ഉണ്ട്. അവരൊക്കെ ജോലിക്ക് വരുന്നത് വിവാഹങ്ങൾ കഴിഞ്ഞു വീട്ടിൽ ഉണ്ടാകുന്ന പ്രാരാബ്ധങ്ങൾ മാറ്റാൻ വേണ്ടിയാണ് .
പക്ഷേ ഇയാളോ.. അപ്പോ ഞാൻ മനസ്സിൽ വിചാരിച്ചത് എന്താണെന്നോ , വീടും വീട്ടുകാരെയും ഉപേക്ഷിച്ച് ചിലപ്പോൾ ഒരു കാമുകന് ഒപ്പം ഇറങ്ങി പോയി സ്വയം ഒരു പരാജയം ഏറ്റു വാങ്ങിയതിന്റെ തുടർച്ച ആകാം ഈ ജോലി എന്നാണ് , ആ ചിന്ത ഒരു വേദന മനസ്സിൽ ഉണ്ടാക്കി.
അതും അല്ലെങ്കിൽ വീട്ടിലെ കഷ്ടപ്പാടുകൾ. അത് കൊണ്ട് തന്നെ ഞാൻ ഇയാളെ ശ്രദ്ധിച്ചു തുടങ്ങാനുള്ള കാരണം ഇവിടെ കണ്ടിട്ടുണ്ട് എന്നത് ആയിരുന്നില്ല, അത് എന്റെ മനസ്സിൽ പോലും ഇല്ലായിരുന്നു .
മറിച്ച് അവിടെയുള്ള സ്റ്റാഫുകളിൽ ഏറ്റവും പ്രായം കുറവ് തനിക്ക് ആണ് . പഠിച്ചു നടക്കേണ്ട പ്രായത്തിൽ ഇങ്ങനൊരു ജോലിക്ക് വരുന്നു . പിന്നെ ഇയാളെ ശ്രദ്ധിച്ചു നോക്കിയപ്പോൾ ആണ് വിവാഹിത അല്ല എന്നുള്ള കാര്യം മനസ്സിലാക്കിയത് .
കാരണം ഈ നെറുകയിൽ ഒരു സിന്ദൂരമോ കഴുത്തിൽ ഒരു താലിയോ കണ്ടില്ല . ഇതൊക്കെയാണ് അവിടെയുള്ളവരിൽ നിന്നും തന്നെ വ്യത്യസ്ത ആകിയത് . ശരിക്കും അവസാനം പറഞ്ഞ ആ തിരിച്ചറിവ് എന്റെ മനസ്സിൽ എന്ത് കൊണ്ടോ ഒരു സന്തോഷം ഉണ്ടാക്കിയിരുന്നു .
❤️❤️❤️ ഇഷ്ട്ടം ബ്രോ
Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️
Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???
നിന്റെ എല്ല കഥയും പോലെ പൊളിച്ചു
Thanks daa???
മനോഹരം ❤️
സയ്ദ് ? നന്ദി മുത്തേ ❤️
Super!!!!
നന്ദി സുജിത് ബ്രോ ?❤️
♥️♥️♥️♥️♥️♥️
?❤️❤️