❤️സിന്ദൂരം❤️ [Jeevan] 234

” കാവ്യാ.. ഇപ്പോളും എന്നോട് സംസാരിക്കാൻ പേടിയാണോ ? അവിടെ വച്ച് സംസാരിക്കുമ്പോൾ അല്ലേ തന്റെ ജോലി നഷ്ടമാകും എന്ന് പേടിക്കണം . അത് ഒക്കെ ശരിയാണെന്ന്  വിചാരിക്കാം .

 

അന്ന് വഴിയിൽ വച്ച് വിളിക്കുമ്പോൾ എന്തിനായിരുന്നു ഓടിയത്. ഒന്നുമില്ലെങ്കിലും കണ്ട് പരിചയമായൊരു മുഖം . അപ്പോ കാര്യം എന്താണെന്ന് ഒന്ന് ചോദിക്കാമായിരുന്നു . ഇത് ഇയാളെ ഞാൻ എന്തോ ഉപദ്രവിക്കാൻ വന്നത് പോലെയാ പെരുമാറിയത് . ”

 

” അത് .. എന്റെ ജീവിതം എനിക്ക് ഒരു പരാജയം ആയി നിൽക്കുക ആണ് . ആദ്യം മുതൽ തുടങ്ങി . എവിടെ എത്തുമെന്ന് ഇപ്പോളും അറിയില്ല . എങ്കിലും പരിശ്രമിച്ചു നോക്കണം. അതിനു ഇടയിൽ മറ്റൊന്നിനും എനിക്ക് ശ്രദ്ധ കൊടുക്കാൻ ആകില്ല. ”

 

” എന്തായാലും ഒരു സോറി ഞാൻ പ്രതീക്ഷിച്ചു . എന്നെക്കുറിച്ച് ഇയാൾ മനസ്സിൽ വിചാരിച്ചു വചേക്കുന്നത് എല്ലാം തെറ്റ് ആണെന്ന് അമ്മ പറഞ്ഞു തന്നില്ലേ. ഞാൻ ഇയാൾ വിചാരിക്കുന്നത് പോലെ പെൺകുട്ടികളെ പിന്നാലെ ശല്യം ചെയ്തു നടക്കുന്ന ടൈപ്പ് ഒന്നും അല്ല . ”

 

” ഞാൻ ആ രീതിയിൽ ചിന്തിച്ചു തന്നെയാണ് സംസാരിച്ചത് . അതിനു സോറി . ”

 

” അതൊന്നും വേണ്ടടോ. ഞാൻ അത് വെറുതെ ചോദിച്ചത് ആണ് . എനിക്ക് പറയാൻ ഉള്ളത് കേൾക്കുന്നതിൽ ഇനി തനിക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ. ”

 

” ഇല്ല . പറഞ്ഞോളൂ.. ”

 

” ആദ്യം ഞാൻ ആരാണെന്ന് പറയാം. തനിക്ക് എന്നെ അറിയില്ലല്ലോ. ഞാൻ നന്ദു. വീട്ടിൽ ആകെയുള്ള ഒരേ ഒരു സന്തതി. അച്ഛൻ മൂന്ന് വർഷം മുമ്പ് ഒരു അറ്റാക്ക് വന്നു മരിച്ചു . ഇപ്പൊ വീട്ടിൽ അമ്മയും ഞാനും മാത്രം..

 

കുഞ്ഞുനാൾ മുതൽ ഞങ്ങൾ മൂന്ന് പേരും ഇവിടെ വരുമായിരുന്നു . അച്ഛൻ മരിച്ചു കഴിഞ്ഞിട്ടും ഞാനും അമ്മയും ആ ശീലം നിർത്തിയിട്ടില്ല. ആകുന്ന സഹായങ്ങൾ ഇവിടെ ചെയ്തു കൊടുക്കാറും ഉണ്ട്.

 

അച്ഛൻ ഇവിടെ വരുമ്പോൾ പറയുമായിരുന്നു , ആരുമില്ലാതിവിടെ ഉപേക്ഷിക്കപ്പെട്ട എല്ലാർക്കും ഒരു ജീവിതം കൊടുക്കാൻ നിനക്ക് കഴിയില്ല. പക്ഷേ ഒരാൾക്ക് എങ്കിലും കഴിഞ്ഞാൽ അതിലും വലിയൊരു നന്മ മറ്റൊന്നും ഇല്ല എന്ന് . അമ്മയും അച്ഛനും എന്നും വില കൊടുത്തിരുന്നത് പെൺകുട്ടികളുടെ ജീവിതത്തിനും അവരുടെ സ്വഭാവത്തിനും ആയിരുന്നു .

 

അമ്മക്ക് ഇപ്പോളും അതിൽ ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പൊ എനിക്ക് അമ്മ വിവാഹം നോക്കുന്നുണ്ട്. അതിനുള്ള പ്രായം ആയോ എന്ന് ചോദിച്ചാൽ.. പഠിച്ചു, ഇപ്പൊ ഒരു ജോലി കൈവശമുണ്ട്. ഞാൻ ജോലിക്ക് പോയി കഴിഞ്ഞാൽ അമ്മ വീട്ടിൽ ഒറ്റക്ക് ആകും അപ്പോ ഒരു കൂട്ട് വേണം എന്ന് ആഗ്രഹിക്കുന്നുണ്ട്.

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.