പക്ഷേ അടുത്ത ദിവസം ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ഉണ്ടായി . ഉച്ചക്ക് കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെയുള്ള ഒരു സ്റ്റാഫ് വന്നു എന്നെ ഒരാൾ തിരക്കി വന്നു എന്ന് പറഞ്ഞു . ഒരു നിമിഷം ഞാൻ ഭയന്നുപോയിരുന്നു .
ജിത്തുവോ ആന്റിയോ ആകുമോ എന്ന് ഓർത്ത് . വേറെ ആരാണ് എന്നെ തിരക്കി വരാൻ ഉള്ളത് . പോകാൻ മടിച്ചു എങ്കിലും ഉള്ളിൽ ഉണർന്ന ഭയത്തോടെ ഞാൻ അയാളെ കാണാൻ പോയി .
പോയി നോക്കുമ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി എന്നാൽ ഉള്ളിൽ ഭയം അകന്നു . പക്ഷേ ദേഷ്യവും വന്നിരുന്നു . കാരണം കഴിഞ്ഞ ദിവസം എന്നോട് സംസാരിക്കാൻ വന്ന അയാൾ ആയിരുന്നു അത് . ഇയാൾക്ക് ഇതെന്തിന്റെ കുഴപ്പം ആണെന്ന് ചിന്തിച്ചു കൊണ്ട് എന്താ കാര്യം എന്ന് അറിയാൻ അടുത്തേക്ക് പോയി .
” എന്താ കാര്യം . ഇയാൾ എന്തിനാ എന്നെ തിരക്കി വരുന്നത് . ”
” കാവ്യ .. ഞാൻ ഒരു കാര്യം പറഞ്ഞിട്ട് പോകാൻ വന്നത് ആണ് . ഒരു 10 മിനിറ്റ്. പറഞ്ഞിട്ട് പോകാം . അത് കേൾക്കാൻ ഉള്ള മനസ്സ് എങ്കിലും കാട്ടണം . പ്ലീസ് . ”
” എന്റെ പേര് എവിടുന്നു കണ്ടുപിടിച്ചു . ”
” എനിക്ക് പറയാൻ ഉള്ളൊരു അവസരം തരൂ.. പറയട്ടെ .അതിൽ ഇന്നലെ ചോദിച്ചതിനും ഇന്നും ചോദിച്ചതിനും ഉള്ള ഉത്തരം ഉണ്ട് . ”
” പറയാൻ ഉള്ളത് എന്താ എന്ന് വെച്ചാൽ വേഗം പറയൂ ”
” ഇന്നലെ ഇയാൾ പെട്ടന്ന് അങ്ങനൊക്കെ പറഞ്ഞു കേട്ടപ്പോൾ എന്റെ ഭാഗം ശരി ആയിരുന്നു എന്ന് തെളിയിക്കാൻ എനിക്ക് ആകില്ലായിരുന്നു . ഒരിക്കലും ഞാൻ തന്റെ ജോലി നഷ്ടപ്പെടുത്താൻ ആയിട്ടോ അല്ലെങ്കിൽ വെറുമൊരു ശല്യകാരൻ ആയിട്ടോ അല്ല ഇയാളോട് ഇന്നലെ സംസാരിക്കാൻ വന്നത് .
അത് തികച്ചും എന്നിൽ ഉണ്ടായ സംശയം ആയിരുന്നു . പക്ഷേ പെട്ടന്നുള്ള തന്റെ മറുപടി എനിക്ക് … അത് പോട്ടെടോ . ഞാൻ അത് ഒന്നും മനസ്സിൽ വെച്ചിട്ടില്ല . ഇയാളെ ഞാൻ കണ്ടിട്ടുള്ളത് , ഇയാളുടെ പേര് ഞാൻ അറിഞ്ഞത് അത് എവിടുന്നു ആണെന്നോ . സാന്ത്വനം.. അവിടെയാണ് ഈ മുഖം ഞാൻ ആദ്യം ആയി കാണുന്നത് .
ഇന്നലെയുള്ള തന്റെ മറുപടി , അത് എന്നെ ഇന്നലെ ഉറക്കിയിട്ടില്ല , എവിടെയോ ഒരു തവണ കണ്ട് മറന്ന മുഖം , ആ ഓർമ്മകളെ എന്നിലേക്ക് തിരികെ കൊണ്ടുവരാൻ തന്റെ നിമിഷങ്ങൾ മാത്രം ദൈർഘ്യം ഉള്ള മറുപടിക്ക് കഴിഞ്ഞു . ഞാൻ ചോദിച്ചതിനു ഉള്ള മറുപടി ഞാൻ സ്വയം കണ്ടെത്തി . ഇത് പറയാൻ ആണ് വന്നത് . ശരി ഞാൻ ഇറങ്ങുന്നു . ”
” ഒരു നിമിഷം ..എന്റെ പേര് എങ്ങനെ അറിയാം . ”
❤️❤️❤️ ഇഷ്ട്ടം ബ്രോ
Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️
Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???
നിന്റെ എല്ല കഥയും പോലെ പൊളിച്ചു
Thanks daa???
മനോഹരം ❤️
സയ്ദ് ? നന്ദി മുത്തേ ❤️
Super!!!!
നന്ദി സുജിത് ബ്രോ ?❤️
♥️♥️♥️♥️♥️♥️
?❤️❤️