❤️സിന്ദൂരം❤️ [Jeevan] 234

 

എന്റെ മനസ്സും നല്ലൊരു മാറ്റത്തിന്റെ പാതയിലേക്ക് വന്നു കൊണ്ടിരുന്നു . ജീവിതത്തിൽ കടന്നു വന്ന ആ പുതിയ നിറക്കൂട്ടുകൾ എന്റെ സ്വപ്നങ്ങളിൽ എനിക്ക് ഒരു താങ്ങായി മാറി . പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ ആകില്ല , ആ ഷോപ്പിൽ നിന്നുമാണ് എന്റെ ജീവിതം ആകെ മാറി തുടങ്ങിയത് .

 

ജോലിയിൽ തുടർന്ന് പോയിക്കൊണ്ടിരുന്നു . ചിലരുമായി നല്ലൊരു സൗഹൃദം ലഭിച്ചു . അതൊക്കെ എന്നിലെ സങ്കടങ്ങളെ താത്കാലികം ആയെങ്കിലും മാറ്റി നിർത്താൻ സഹായിച്ചിരുന്നു .

 

അവിടെ ഷോപ്പിങ്ങിന് ആയി സ്ഥിരം വരുന്ന കുറച്ചുപേർ ഉണ്ടായിരുന്നു .. അതിൽ ഒരു ഫാമിലി . ഒരു അമ്മയും മകനും .. വരുമ്പോൾ ഓക്കേ എന്റെ നന്ദു ഏട്ടൻ.. അല്ല പുള്ളിക്കാരൻ എന്നോട് ഓരോന്നും സംസാരിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു .

 

ഞാൻ അതൊക്കെ ഒഴിവാക്കി വിടുകയും . പക്ഷേ ഒരു വിധത്തിലും വിടില്ല എന്ന് ഉറപ്പിച്ചത് പോലെയായിരുന്നു . ഒരിക്കൽ വന്നപ്പോൾ എന്നോട് ചോദിച്ചു , “ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് . എവിടെയാ എന്ന് ഒരു വിധത്തിലും ഓർക്കാൻ ആകുന്നില്ല … ”

 

” സർ , ഇതൊരു സ്ഥാപനം ആണ് .. താങ്കളെ പോലെ ഇവിടെ വരുന്ന പലർക്കും ഇത് പോലെ ഒക്കെയുള്ള സംശയങ്ങൾ തോന്നി എന്ന് വരാം . എങ്കിലും ഒരു കാര്യം ഓർക്കണം , ഇവിടെ ജോലിക്ക് നിൽക്കുന്ന ഓരോരുത്തരും ജീവിതം അധ്വാനിച്ച് ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുന്നവർ ആയിരിക്കും .

 

അത് ഇവിടെ കുറച്ചു നേരത്തേക്ക് ഷോപ്പിംഗിനായി വരുന്ന നിങ്ങൾ നശിപ്പിച്ചു തരരുത് . ജോലി ചെയ്യേണ്ട സമയം ഇതുപോലെ മറ്റുള്ളവരുടെ നേരം പോക്കിന് മറുപടി കൊടുക്കാൻ നിന്നാൽ അത് എന്നെ മാത്രം ആണ് ബാധിക്കുക . അത് കൊണ്ട് ഞങ്ങളുടെ ജോലി നഷ്ടമാക്കരുത് . ഞങ്ങളെ പോലുള്ളവരുടെ സ്വപ്നങ്ങളെ ആണ് അത് തകർക്കുന്നത് . അത് കൂടെ ഓർക്കണം, പ്ലീസ് സർ.. ”

 

ഇത്രയും ഞാൻ പറയുമ്പോൾ ആ മുഖത്ത് ഒരു വിഷമം മിന്നി മറഞ്ഞു . എന്ത് കൊണ്ടോ , പിന്നെ ആയാളും ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല . അത് ഞാൻ ശ്രദ്ധിക്കാൻ ശ്രമിച്ചതും ഇല്ല .

 

കാരണം എന്റെ സ്വപ്നങ്ങളെക്കാൾ അച്ഛന്റെ സ്വപ്നം ആണ് എന്റെ മനസ്സിനെ നോവിച്ചു കൊണ്ടിരുന്നത് . അത് നേടിയെടുക്കാൻ കരഞ്ഞു കാലു പിടിച്ചു പറഞ്ഞത് കൊണ്ടാണ് സന്ത്വനത്തിലെ അമ്മ ഇങ്ങനൊരു ജോലി സമ്മതിച്ചത് പോലും . അത് കൈവിട്ടു കളയാൻ എനിക്ക് ആകില്ലല്ലോ . അങ്ങനെ ആ ദിവസം കടന്നു പോയി .

64 Comments

  1. ❤️❤️❤️ ഇഷ്ട്ടം ബ്രോ

  2. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???

  3. നിന്റെ എല്ല കഥയും പോലെ പൊളിച്ചു

  4. മനോഹരം ❤️

    1. സയ്ദ് ? നന്ദി മുത്തേ ❤️

  5. Super!!!!

    1. നന്ദി സുജിത് ബ്രോ ?❤️

  6. ♥️♥️♥️♥️♥️♥️

Comments are closed.