ഇവിടെ കിടന്നു കരഞ്ഞു വിളിച്ചു അവന്മാരെ കൂടെ ഇങ്ങോട്ടേക്കു വരുത്താൻ ശ്രമിക്കേണ്ട . അത് നിനക്ക് നല്ലതിന് ആകില്ല . അത് കൊണ്ട് പൊന്നു മോള് ഈ ജിത്തുവിന്റെ അനുസരിക്കുക ആണ് ചെയ്യേണ്ടത് . ”
” ജിത്തു .. വേണ്ട .. നീ പുറത്ത് ഇറങ്ങി പോയെ .. രണ്ടു ദിവസം കഴിഞ്ഞാൽ വിവാഹം ആണ് . മനസ്സിലെങ്കിലും ഞാൻ അത് സമ്മതിച്ചു തന്നത് ആണ് . അത് വരെയും എന്നെ ഒന്ന് വെറുതെ വിട്ടു കൂടെ .. പ്ലീസ്… ഞാൻ കാലു പിടിക്കാം . നീ ഇപ്പൊ പോകു . ” എന്ന് പറഞ്ഞു കരഞ്ഞു കൈകൂപ്പി അപേക്ഷിച്ച് നോക്കി .
എന്നെ അന്ന് സംരക്ഷിക്കേണ്ടത് എന്റെ മാത്രം ആവശ്യം ആയിരുന്നു . അത് കൊണ്ടാണ് അങ്ങനെ ഒരു അപേക്ഷ നടത്തി നോക്കിയത് . പക്ഷേ….
” ഹ ഹ ഹാ… അയ്യോ ധൈര്യശാലി ആയ എന്റെ പത്നി എന്നോട് അപേക്ഷിക്കുന്നോ . നിനക്ക് ഈ ഭാഷ ഒക്കെ വശമുണ്ടോ .. പക്ഷേ അതിലൊന്നും അലിയുന്നത് അല്ല എന്റെ മനസ്സ് . ഞാൻ ഒന്ന് മോഹിച്ചിട്ടുണ്ട് എങ്കിൽ അത് ഞാൻ സ്വന്തം ആകിയിരിക്കും . പിന്നെ നിനക്ക് ഒരു കാര്യം അറിയുമോ .. അറിയാൻ വഴിയില്ല . അത് കൊണ്ട് അത് കൂടെ നീ കേൾക്കണം . നിന്നെ ഇവിടെ ഒറ്റക്ക് പറഞ്ഞു വിട്ടത് എന്റെ അമ്മ അല്ലേ . അത് ഞാൻ പറഞ്ഞിട്ടാണ് . എനിക്ക് വീടിന്റെ ഒരു കീ തന്നിട്ട് പോയതും അമ്മയാണ് . എന്തിനാ എന്നോ … നീ ഈ വിവാഹത്തിൽ താൽപര്യം ഇല്ലാതെയാണ് സമ്മതിച്ചത് എന്ന് ഞങ്ങൾക്ക് അറിയാം . അത് കൊണ്ട് ഒരു വഴിയും ഇല്ലെങ്കിൽ നീ ഇവിടുന്ന് അവസാന നിമിഷം ഇറങ്ങി പോകും . അത് പാടില്ല . അതിനു മുന്നേ എനിക്ക് നിന്നെ വേണം . പിന്നെ എന്റെ ഉപയോഗം കഴിഞ്ഞു നീ ഇറങ്ങി പോയാൽ നിന്നെ ഓർത്തു ഞാൻ കരഞ്ഞു നടക്കാൻ ഒന്നും പോകുന്നില്ല . കാരണം .. എന്റെ ജീവിതത്തിൽ മണിക്കൂറുകൾ മാത്രം പങ്കിട്ടു കടന്നു പോയ എത്രയോ പേരിൽ ഒരാൾ മാത്രം ആയിട്ട് നീയും മാറും . സോ.. നീ ഇന്ന് ഇറങ്ങി പോയാലും നഷ്ടം നിനക്ക് മാത്രം ആണ് . ”
സത്യത്തിൽ ഇതൊക്കെ കേട്ട് നിൽക്കുമ്പോൾ എനിക്ക് ദേഷ്യം ആണ് തോന്നിയത് . ഇനിയും അപേക്ഷിച്ച് നിൽക്കാൻ എന്റെ സ്ത്രീത്വം എന്നെ അനുവദിച്ചില്ല . ഒന്നും ഇല്ലേലും അവരും ഒരു അമ്മയല്ലേ .
അതിലുപരി ഒരു പെണ്ണ് അല്ലേ . എങ്ങനെയാണ് എന്നോട് ഇങ്ങനെ ചെയ്യാൻ കഴിഞ്ഞത് എന്ന് ഓർത്തു ഞാൻ . എന്നെ അവിടെ പിടിച്ചു നിർത്തേണ്ടതിന്റെ ആവശ്യം എന്തായിരുന്നു.
” പിന്നെ ഞാൻ നിന്നെ സ്വീകരിക്കാൻ തീരുമാനിച്ചത് നിന്നോടുള്ള അടങ്ങാനാകാത്ത മോഹം കൊണ്ടൊന്നും അല്ല . നിന്റെ പണം മോഹിച്ചു മാത്രം ആണ് ” എന്ന ജിത്തുവിന്റെ ഈ വാക്കുകൾ… ഇത് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല .
കാരണം എന്റെ കൈയിൽ ഒന്നും ഇല്ലായിരുന്നു . എന്റെ ഏറ്റവും വല്യ സമ്പാദ്യം ആയിരുന്നു എന്റെ കുടുംബം . അതു നഷ്ടമായപ്പോൾ ഞാൻ പിന്നെ മറ്റൊന്നിനും പിന്നാലെ പോയില്ല . അത് കൊണ്ട് തന്നെ ഒന്നും ഇല്ലായിരുന്നു എനിക്ക് . പക്ഷേ അവന് ഞാൻ ഒരിക്കലും കീഴടങ്ങില്ല എന്നത് എന്റെയും വാശി ആയിരുന്നു .
ജയിച്ചു എന്ന അർത്ഥത്തിൽ ഉള്ള ഒരു ചിരിയും ആയി എന്റെ അടുത്തേക്ക് അടുത്ത അവനെ ഞാൻ തള്ളി മാറ്റി ഞാൻ പുറകിലേക്ക് അകന്നു . അപ്പോളും അവന്റെ മുഖത്ത് ചിരി ആണ് . വിജയിച്ചു എന്നതിന്റെ ചിരി .
❤️❤️❤️ ഇഷ്ട്ടം ബ്രോ
Jeeevaaa മുത്തേ…. സുഖമാണോ….. തിരക്കിലായ്പോയ്… തൽക്കാലം കമൻ്റും ലൈക്കും അഭിപ്രായവും വായനയും പിന്നീട് തരാം…❤️❤️❤️❤️❤️❤️❤️❤️❤️❤️
Mj… എവിടെ ആരുന്നു… സുഖാണോ.. കേട്ട് ഓക്കെ കഴിഞ്ഞല്ലേ കള്ളൻ ???? all തെ best daa… എനിക്കും സുഖം ❤️… nee പറ്റുമ്പോൾ വായിക്കെട… ???
നിന്റെ എല്ല കഥയും പോലെ പൊളിച്ചു
Thanks daa???
മനോഹരം ❤️
സയ്ദ് ? നന്ദി മുത്തേ ❤️
Super!!!!
നന്ദി സുജിത് ബ്രോ ?❤️
♥️♥️♥️♥️♥️♥️
?❤️❤️