” ശ്ശൊ ! അമ്മൂസ് ഒന്ന് പതുക്കെ പറ . അമ്മ കേൾക്കും .” അവൻ പേടിയോടെ പറഞ്ഞു .
“ആ കേൾക്കട്ടെ അമ്മടെ അപ്പുക്കുട്ടന്റെ ലീലാവിലാസങ്ങള്‍ .” ഞാൻ പറഞ്ഞു .
“മിണ്ടാതെ പോയെ അമ്മുസേ ,.. ഇത് ആ തന്ത കാലന്റെ അസൈൻമെന്റാണ് . ഞാൻ എഴുതിയത് മൊത്തം അയാൾ വീണ്ടും എഴുതിക്ക്യാ. ” അവൻ ദയനീയമായി പറഞ്ഞു .
( കാലൻ എന്ന് പറഞ്ഞത് ഞങ്ങളുടെ ഒരു ഡിസ്റ്റന്റ് റിലേറ്റീവും , അപ്പുവിന്റെ സോഷ്യൽ സയൻസിന്റെ മാഷുമാണ് . കെ വി ബാലൻ എന്നാണ് ശെരിക്കുള്ള പേര് . ഭാര്യ വിമലകുമാരിയും ടീച്ചറാണ് . രണ്ടു പെൺമക്കൾ ഒന്ന് വക്കീലും ഒന്ന് ബാങ്ക് മാനേജറും . മൊത്തം കുടുംബവും ഓവർ ജാട ടീമാണ് .)
“ഇതാരടെയാ ഈ നോട് ബുക്ക് ? ” ഞാൻ ചോദിച്ചു .
“അയാൾടെ അനിയന്റെ മോൾടെ ..” ചെക്കൻ കൂസലില്ലാതെ പറഞ്ഞു .
“ആരുടെ , പങ്കുന്റെ ? ഞാൻ ചോദിച്ചതിന് അവൻ അതെ എന്ന് തലകുലുക്കി