അമ്മ എന്നെ ആശ്വസിപ്പിച്ചു, പക്ഷേ ശ്രീയെ തല്ലിയത് അമ്മക്ക് ഒട്ടും ഇഷ്ടം ആയില്ല.
“നീ എന്റെ കൊച്ചിനെ തല്ലി കൊന്നോ…”
ഇത് പറഞ്ഞു അമ്മ നെഞ്ചത്ത് കൈവച്ചു.
ഞാൻ വീണ്ടും അവൾ ആണ് ഫോട്ടോ കൊടുത്തത് എന്ന് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു –
“മോനെ… ശ്രീയെ എനിക്ക് അറിയാം… അവൾ അങ്ങനെ ചെയ്യില്ല എന്നാ അമ്മയുടെ മനസ്സ് പറയുന്നത്… ”
ഞാൻ അമ്മയെ നോക്കി ഒന്ന് വെറുതെ ചിരിച്ചത് അല്ലാതെ ഒന്നും പറഞ്ഞില്ല. മനസ്സ് ഫ്രീ ആകാൻ ഒരു യാത്ര പോകാൻ അമ്മ അഭിപ്രായം പറഞ്ഞു.
അമ്മ പറഞ്ഞത് ശരിയാ എന്ന് തോന്നിയത് കൊണ്ടു, അമ്മേ തറവാട്ടിൽ ആക്കി ഞാൻ ചെറിയ ഒരു ട്രിപ്പ് പുറപ്പെട്ടു. നടന്ന സംഭവം എല്ലാം കുഞ്ഞുവിനോടും പറഞ്ഞു. അവൾക്കും ശ്രീ അങ്ങനെ ചെയ്തു എന്ന് വിശ്വസിക്കാൻ ആകുന്നില്ലായിരുന്നു.
ഒരു ആഴ്ച്ച നീണ്ട യാത്ര. വിശാഖപട്ടണം അടുത്തുള്ള ആറാക്കു വാലിയിലേക്ക് ആയിരുന്നു ആ ട്രിപ്പ്. അവിടെ റേഞ്ച് കുറവായതു കൊണ്ട് മൊത്തത്തിൽ ഒരു വിട്ടു നിക്കൽ ആയിരുന്നു.
മനസ്സിൽ ഒരുപാട് ആശ്വാസം തന്ന ഒരു യാത്ര. പാവപെട്ട ആദിവാസി കുടുംബങ്ങളോട് ഒത്തു കുറേ സമയം ചിലവഴിച്ചു, അവരുടെ ജീവിതം അറിഞ്ഞു , ഭക്ഷണവും മറ്റും കഴിച്ചു, ഇങ്ങനെയുള്ള ജീവിതവും ഉണ്ട് എന്ന് കണ്ടപ്പോൾ മനസ്സിന് കുളിർമ വന്നു ഞാൻ തിരികെ നാട്ടിൽ എത്തി.
നാട്ടിൽ എത്തി വീണ്ടും ഓർമ്മകൾ അലട്ടി തുടങ്ങി. എങ്കിലും വലിയ കുഴപ്പം ഇല്ലാതെ പോയി.
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????