അനാമിക 6 [Jeevan] [CLIMAX] 407

രേഷ്മ ഓടി വന്നു ശ്രീയെ പിടിച്ചു എണീപ്പിച്ചു. അവൾ അടികൊണ്ട കവിൾ പൊത്തിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.

എനിക്ക് ദേഷ്യം കയ്യിലേക്കും കാലിലേക്കും ഇരച്ചു കയറുക ആയിരുന്നു. ഞാൻ വീണ്ടും അവളെ അടിക്കാൻ വേണ്ടി മുന്നോട്ടു ആഞ്ഞു.

 

വിഷ്ണു ഇടയ്ക്കു കയറി വട്ടം പിടിച്ചു, എന്താ കാര്യം എന്ന് ചോദിച്ചു കൊണ്ടിരുന്നു.

 

ഞാൻ എന്റെ ഫോൺ എടുത്തു അവനേയും രേഷ്മയേയും ഫോൺ കാണിച്ചു. ഫോട്ടോ കണ്ടു അവനും ഞെട്ടി. എങ്കിലും അവൻ ചോദിച്ചു,

 

” എടാ ഈ പിക്ക് ഞാൻ എടുത്തത് അല്ലേ… ഇപ്പോൾ ഇത് എന്തിനാ കാണിക്കുന്നേ… ”

 

” എന്തിനാ എന്ന് നീ അവളോട്‌ ചോദിക്ക്… എല്ലാം തകർത്തിട്ടു നിക്കുവല്ലേ… ”

 

അത് പറഞ്ഞു ഞാൻ വീണ്ടും തല്ലാൻ കൈ ഓങ്ങി മുന്നോട്ട് അടുത്തു , പേടിച്ചു ശ്രീ മുഖം  രേഷ്മയുടെ മാറിലേക്ക് ചേർത്ത് വച്ചു കരയാൻ തുടങ്ങി. വിഷ്ണു എന്നെ നിയന്ത്രിക്കാൻ ശ്രമിച്ചു.

 

രേഷ്മ എന്താ കാര്യം എന്ന് ശ്രീയോട് ചോദിക്കുന്നുണ്ടായിരുന്നു. അവൾ കരഞ്ഞു കൊണ്ട് ഇരുന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല.

 

അത് കണ്ടു എനിക്ക് ഒന്ന് കൂടെ ദേഷ്യം വന്നു, വിഷ്ണുവിനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു,

 

” കിടന്നു മോങ്ങുന്നോ… പറയെടി… പറഞ്ഞു കൊടുക്ക് നീ എന്താ ചെയ്തത് എന്ന്… ”

 

വിഷ്ണു – ” ഡാ… മതി… നീ കാര്യം പറ… ”

 

” ഇവൾ ആമിക്ക്… ആമിക്ക് ഈ ഫോട്ടോ അയച്ചു കൊടുത്തു… അവൾ തെറ്റിദ്ധരിച്ചു… ബ്രേക്ക്‌ അപ്പ്‌ ആയി…”

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.