ഈ കഴിഞ്ഞ 2 വർഷം പിന്നെ ഓരോ ദിവസവും വിഷ്ണുവിനേയും അമ്മെയും വിളിച്ചു നിന്റെ കാര്യം തിരക്കും. വിഷ്ണു നീ പോലും അറിയാതെ നിന്റെ മനസ്സിൽ ഞാൻ ഉണ്ടോ എന്ന് അറിയാൻ നോക്കിയിരുന്നു.
അതിന് അവനു വല്യ കഷ്ടപ്പെടേണ്ട വന്നില്ല. അപ്പോളേക്കും ഈ ഹൃദയം ശ്രീ ശ്രീ എന്ന് ഇടിച്ചു തുടങ്ങിയിരുന്നു.
അങ്ങനെ ഞാൻ കഷ്ടപ്പെട്ട അതെ 3.5 വർഷം എന്റെ പൊന്നുമോനും കഷ്ടപെട്ടപ്പോൾ ആണ് അമ്മ ഈ പെണ്ണുകാണൽ നാടകം കൊണ്ട് വന്നത്…
എങ്ങനെ ഉണ്ട്… ”
ഇതെല്ലാം കേട്ടു എന്റെ കിളി പോയിരുന്നു. എനിക്ക് സന്തോഷത്തിനു അതിരില്ലായിരുന്നു. എന്റെ അമ്മ ചിന്തിച്ചത് 100% ശരിയാണ് എന്ന് എനിക്ക് തോന്നി.
“അപ്പോൾ ഇന്ന് ചായ കൊണ്ട് തന്നത് ആരാണ്… “ഞാൻ ചോദിച്ചു.
“എന്താ മാഷേ…ഇനി അവളെ കെട്ടാൻ പ്ലാൻ ഉണ്ടോ… എന്റെ ഇളയച്ഛന്റെ മകൾ ആണ്… ”
“എല്ലാരും കൂടെ വെൽ പ്ലാൻഡ് ആയിരുന്നോ… ”
അവൾ ഒരു കുസൃതി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു, എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.
ഒരുപാട് കിട്ടാൻ ആഗ്രഹിച്ച ഒന്ന് എന്റെ അമ്മ എനിക്ക് ഞാൻ അറിയാതെ സമ്മാനം ആയി സൂക്ഷിച്ചിരുന്നു. എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം തോന്നി.
ഞാൻ ശ്രീയുടെ മുഖം എന്റെ കൈ കുമ്പിളിൽ കോരി എടുത്തു ആ കണ്ണിലും നെറ്റിയിലും ഉമ്മ കൊടുത്തു. അവളുടെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു. എന്റെ കൈയിൽ നിന്നും വിട്ടു മാറി ജനലിന്റെ അടുത്തു പോയി നിന്ന് താഴേക്കു നോക്കി അശ്രു കണങ്ങൾ പൊഴിച്ചു.
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????