അനാമിക 6 [Jeevan] [CLIMAX] 407

” എന്താ ഒരു പിന്നെ… പറഞ്ഞേ…”

 

“അത്… പിന്നെ എന്റെ അമ്മായി അമ്മയും… ”

 

“എന്താ… അമ്മയോ… എനിക്ക് ഒന്നും മനസ്സിലാകുന്നില്ല… ”

 

” അത്… അന്ന് എന്നെ തല്ലിയില്ലേ… അതിന് ശേഷം അമ്മ എന്നെ വിളിച്ചു… ഞാൻ കുറേ കരഞ്ഞു… അമ്മയാ എന്നോട് ബോൾഡ് ആയി ഇരിക്കാൻ പറഞ്ഞത്…

 

അതിന് ശേഷം രേഷ്മ ആണെന്ന് അറിഞ്ഞപ്പോളും ഞാൻ  അമ്മയെ വിളിച്ചു പറഞ്ഞു. അപ്പോൾ ആണ് നീ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു നടക്കാൻ തുടങ്ങിയത്.

 

അതും ഞാൻ അമ്മയോട് പറഞ്ഞു. നീ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം രണ്ടു ദിവസം വെയ്റ്റ് ഇട്ടു നടന്നു പിന്നെ സമ്മതിക്കാം എന്ന ഞാൻ വിചാരിച്ചേ.

 

പക്ഷേ അമ്മ സമ്മതിച്ചില്ല. മൈൻഡ് ചെയ്യണ്ട എന്ന് പറഞ്ഞു. ഈ സഹതാപത്തിന്റെ പുറത്തുള്ള ഇഷ്ടം ആണോ എന്ന് ഒക്കെ സംശയം പറഞ്ഞത് അമ്മയാണ്. പിന്നെ നീ വിഷ്ണുവിനോടു പറയുന്നതും ലീവിന് ഒക്കെ നാട്ടിൽ പോയപ്പോൾ നിന്റെ അവസ്ഥ കണ്ടും നിനക്ക് എന്നെ ശരിക്കും ഇഷ്ടം ആണെന്ന് അമ്മക്ക് മനസ്സിലായിരുന്നു.

 

അപ്പോൾ ഞാൻ സമ്മതിക്കാം എന്ന് വച്ചു. എന്നിട്ടും അമ്മ വേണ്ട എന്ന് പറഞ്ഞു. ഇപ്പോൾ ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞാൽ നിനക്കൊരു വില എന്നെ കാണില്ല എന്ന്.

 

ഞാൻ കുറെ കഷ്ടപെട്ടില്ലേ…നീയും കഷ്ടപെടട്ടെ എന്ന്… കഷ്ടപ്പെട്ട് നേടിയതിനെ വില ഉണ്ടാകു എന്ന്… ആലോചിച്ചപ്പോൾ എനിക്കും തോന്നി ശരിയാണല്ലോ എന്ന്… ഞാൻ 3.5 വർഷം പിന്നാലെ നടന്നില്ല. അപ്പോൾ എനിക്ക് ഉണ്ടായ വേദന പൊന്നു മോനും കൂടെ അറിയട്ടെ എന്ന് വച്ചു.

 

പിന്നെ എന്നെ വിട്ടു പോകില്ലല്ലോ.

 

അന്ന് കോളേജിലെ അവസാന ദിവസം നീ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ ഞാൻ എത്ര കഷ്ടപ്പെട്ടു എന്നോ എന്റെ സ്നേഹം അടക്കി വക്കാൻ. നിന്നോട് ഇഷ്ടം അല്ല എന്ന് പറയാനാ അമ്മ പറഞ്ഞേ. പക്ഷേ എനിക്ക് അതിന് ആകില്ല. അതാ അന്ന് അങ്ങനെ പറഞ്ഞത്.

 

എങ്കിലും നീ എങ്ങാനും എന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നേൽ ഞാൻ ഉള്ളതെല്ലാം അന്നേ പറഞ്ഞേനെ. അപ്പോൾ മോന്തേം താത്തി മിണ്ടാതെ നിന്നു. പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല. കൂടുതൽ നിന്നാൽ കണ്ട്രോൾ പോകും എന്ന് തോന്നിയത് കൊണ്ട് അവിടെ നിന്നും പോന്നു.

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.