അനാമിക 6 [Jeevan] [CLIMAX] 407

________________

വെളുപ്പിനെ ഇറങ്ങിയത്  കൊണ്ട് അത്യാവശ്യം ദൂരം ഉണ്ടായിട്ടും  രാവിലെ 10.30 ആയപ്പോളേക്കും ഞങ്ങൾ പെണ്ണിന്റ വീട്ടിൽ എത്തി.

 

വലിയ ഒരു വീട്. ഫ്രോന്റിൽ ഫുൾ ഗാർഡൻ ടൈൽ ഇട്ടു, നല്ല സുന്ദരമായ ഒരു ലോണും പൂന്തോട്ടവും ഉണ്ട്.

 

ഞങ്ങൾ ഇറങ്ങിയപ്പോൾ പെൺകുട്ടിയുടെ അച്ഛനും ഇളയച്ഛനും ആണ് വന്നു ക്ഷണിച്ചത് അകത്തേക്ക്. ഞാൻ എല്ലാരേയും നോക്കി ചിരിച്ചു എന്ന് വരുത്തി അകത്തു കയറി.

 

അകത്തും നല്ല സൗകര്യം, ഇമ്പോർട്ടഡ് സോഫ ആണ്. ഞങ്ങൾ അവിടെ ഇരുന്നു. ഇത് ഞാൻ ഉദ്ദേശിച്ച അനാമിക ആകരുതേ എന്നായിരുന്നു പ്രാർത്ഥന.

 

കുറച്ചു കഴിഞ്ഞു പെണ്ണിന്റെ അമ്മയാണ് എന്നു പറഞ്ഞു ഒരു ആന്റി വന്നു. സുമംഗല ആന്റി അല്ല. ഭാഗ്യം എന്റെ ശ്വാസം അപ്പോളാണ് നേരെ വീണത്.

 

കുറച്ചു കഴിഞ്ഞു ഒരു പച്ച നല്ല ആർട്ട്‌ വർക്കും സ്റ്റോൺ വർക്കും ഉള്ള സാരീ ഉടുത്ത ഒരു കുട്ടി വന്നു ചായ തന്നു. ഞാൻ ജസ്റ്റ്‌ അതിന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു ചായ എടുത്തു.

 

കാരണവന്മാർ എന്തൊക്കയോ സംസാരിച്ചു. അപ്പോൾ ആണ് ഇളയച്ഛൻ പെൺകുട്ടിയും ആയി സംസാരിക്കാൻ പറഞ്ഞു വിട്ടത് എന്നെ. മുകളിൽ ആണ് പെണ്ണിന്റെ റൂം. ഞാൻ അവിടേക്കു നടന്നു.

 

എന്റെ മനസ്സിൽ ശ്രീയെ ഇഷ്ടം ആണ് അവളെ മാത്രമേ കേട്ടു എന്ന് പെണ്ണിനോട് പറയാം എന്ന പ്ലാൻ ആയിരുന്നു. സ്റ്റെപ് കയറി റൂമിനു മുന്നിൽ എത്തിയ ഞാൻ പാതി ചാരിയിരുന്നു ആ റൂം തള്ളി തുറന്നു ഉള്ളിൽ കയറി.

 

സുന്ദരമായ റൂം, ഇളം പച്ച പെയിന്റ് ഒരു വാളിൽ, ഒരു സൈഡിൽ ചന്ദന കളർ, അടുത്ത സൈഡ് ഇളം നീല. ഒരു കിങ് സൈസ് ബെഡും വെളുത്ത ബ്ലാന്കെറ്റ് കൊണ്ട് ബെഡ് വിരിച്ചു ഇട്ടിരിക്കുന്നു. മൊത്തത്തിൽ ഒരു പോഷ് സ്റ്റൈൽ. ഒരു മേശ, അതിൽ ലാപ്ടോപ് ഉണ്ട്.

 

ഞാൻ പതിയെ “ഹലോ !!!” എന്ന് വിളിച്ചു ഉള്ളിൽ കടന്നു. ആരെയും കാണാൻ ആയില്ല. പെട്ടന്ന് എന്റെ പിന്നിൽ വാതിൽ അടഞ്ഞു. ഞെട്ടി പിന്നോട്ടു നോക്കിയ ഞാൻ ഷോക്ക് ഏറ്റത് പോലെ നിന്നു പോയി.

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.