” ഒരു പെണ്ണ് കാണൽ… ”
ഞാൻ അമ്പിനും വില്ലിനും അടുത്തില്ല. പക്ഷേ അമ്മ അവസാന അടവായ സെന്റി അടിച്ചു വീഴ്ത്തി. അങ്ങനെ അവരുടെ നിർബന്ധത്തിനു പെണ്ണ് കാണാം എന്ന് സമ്മതിച്ചു.
ശ്രീ മാത്രം മനസ്സിൽ ഉള്ളത് കൊണ്ട് ഇത് വെറുതെ ഒരു പ്രഹസനം പോലെ നടക്കുകയുള്ളൂ എന്ന് എനിക്ക് അറിയാം. അത് കൊണ്ട് ആണ് ജസ്റ്റ് കാണം എന്ന് സമ്മതിച്ചത്.
എന്റെ സങ്കല്പം ഒന്നും ഇപ്പോൾ മനസ്സിൽ ഇല്ല, എങ്കിലും അതും പറഞ്ഞു ഊരാം എന്ന പ്ലാനിൽ ആയിരുന്നു ഞാൻ. അങ്ങനെ ഇരുന്നപ്പോൾ ആണ് അമ്മ വേറെ ഒരു ഷോക്ക് തന്നത് –
” നിന്റെ ഒണക്ക സങ്കൽപം ഒത്തു വന്ന കുട്ടി ആണ്… സമ്മതിച്ചില്ല എങ്കിൽ മുട്ടുകാൽ ഞാൻ തല്ലി ഓടിക്കും…”
പിന്നെ എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ഞാൻ നൈസ് ആയി പ്ലാൻ ബി ഓപ്പറേറ്റ് ചെയ്യാൻ തീരുമാനിച്ചു, പ്ലാൻ എ പെണ്ണിനെ ഇഷ്ടം അല്ല എന്ന് പറയിക്കാൻ ആയിരുന്നു എങ്കിൽ പ്ലാൻ ബി പെണ്ണിനെ കൊണ്ട് ഇഷ്ടം അല്ല എന്ന് പറയിക്കാൻ ആയിരുന്നു.
അതിനായി പെണ്ണ് കാണാൻ പോകുന്ന ദിവസം ഇടാനായി ഞാൻ ഒരു കൂറ ടി ഷർട്ടും പാന്റും എടുത്തു വച്ചു.
അങ്ങനെ ആ ദുർദിനം വന്നെത്തി. രാവിലെ കുളിച്ചു ഡ്രെസ്സ് ഇടാൻ നോക്കിയപ്പോൾ ഞാൻ വച്ചതു ഇല്ല. പകരം ഒരു സോളിഡ് നേവി ബ്ലൂ ഷർട്ട്, നേവി ബ്ലൂ കരയുള്ള മുണ്ട്.
” അമ്മ രണ്ടും കൽപ്പിച്ചാണ്… ” ഞാൻ ആത്മഗതം പറഞ്ഞു കൊണ്ട് അത് എടുത്തിട്ട്.
ഒരു വഴിയും ഇല്ലാതെ ഞാൻ വിഷണ്ണൻ ആയി കാറിന്റെ ബാക്കിൽ പോയി ഇരുന്നു. പെണ്ണ് കാണാൻ പോകുവല്ലേ എന്ന് കരുതി കുഞ്ഞുവിനേയും കൂട്ടിയിരുന്നു. അവൾ എന്നെ കണ്ടപ്പോൾ തന്നെ ആക്കി ഒരു ചിരി പാസ്സ് ആക്കി. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????