അനാമിക 6 [Jeevan] [CLIMAX] 407

വൈകിട്ട് വിഷ്ണു ശ്രീയെ വിളിച്ചു. എനിക്ക് വിളിക്കാൻ എന്തോ ഒരു കുറ്റബോധം തോന്നി. രേഷ്മ നടന്നത് എല്ലാം പറഞ്ഞു. ശ്രീ കുറച്ചു സമയം മിണ്ടാതെ ഇരുന്നു പിന്നെ അവളെ ആശ്വസിപ്പിച്ചു എന്ന് പറഞ്ഞു.

 

ഏതായാലും ആ പ്രോബ്ലം അവിടെ അവസാനിച്ചു എന്നതിൽ സന്തോഷം തോന്നി. എന്നാൽ പുതിയ പ്രശ്നങ്ങൾ തുടങ്ങുക ആയിരുന്നു.

 

_________________

 

പിറ്റേന്ന് നേരിട്ട് ശ്രീയെ കണ്ടു സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. ഉച്ചക്ക് ശ്രീയെ ക്യാന്റീനിൽ കണ്ടു, അവളെ വിളിച്ചു എങ്കിലും അവൾ മൈൻഡ് ചെയ്യാതെ പോയി. ഞാൻ ആരേലും കണ്ടോ എന്ന് ചുറ്റും നോക്കി നൈസ് ആയി മുങ്ങി.

 

പിന്നെ അവൾ വിളിച്ചിട്ടും എടുക്കുന്നില്ല. പൂർണമായും എന്നെ അവഗണിക്കാൻ തുടങ്ങി. ഇതിന്റെ ഇടയിൽ കുറേ തവണ ഞാൻ സംസാരിക്കാൻ ശ്രമിച്ചു എങ്കിലും എനിക്ക് താല്പര്യമില്ല, എനിക്ക് പോണം എന്ന് പറഞ്ഞു ഒഴിയുക ആയിരുന്നു പതിവ്.

 

എന്നാലും എനിക്ക് ശ്രീയോടുള്ള സ്നേഹം പൂത്തുലഞ്ഞു കൊണ്ടേ ഇരുന്നു. അവളെ ഞാൻ ജീവൻ മറന്നു സ്നേഹിക്കാൻ തുടങ്ങി.

 

കുറേ തവണ ഞാൻ സോറി പറഞ്ഞു എങ്കിലും മറുപടി ഒന്നും കിട്ടിയില്ല. കാലേ വീഴാൻ അവസരം വന്നില്ല അല്ലേൽ അതും ഞാൻ ചെയ്തേനെ. അങ്ങനെ ആ വർഷം അവസാനിച്ചു.

 

ഫൈനൽ ഇയർ ആയപ്പോളും അവളുടെ ആ അവസ്ഥയിൽ ഒരു മാറ്റവും ഇല്ല. അവഗണന തന്നെ. എങ്കിലും മറ്റുള്ളവരുടെ ഒപ്പം ഞാൻ നിൽകുമ്പോൾ ഒക്കെ ഏറു കണ്ണിട്ട് അവളുടെ നോട്ടം എനിക്ക് ഒരുപാട് ആശ്വാസം ആയിരുന്നു.

 

ശ്രീ അസ്സൽ ഒരു നടാൻ കുട്ടിയായി മാറി. അവളെ ഒന്ന് കെട്ടിപിടിക്കാനും ഉമ്മ വക്കാനും ഉള്ള ആഗ്രഹം ഓരോ നോക്കു കാണുമ്പോളും കൂടി കൂടി വന്നു. പക്ഷേ അവൾ ഒന്ന് സംസാരിക്കാൻ എങ്കിലും സമ്മതിക്കണ്ടേ.

 

ദിവസങ്ങൾ പൊക്കോണ്ടിരുന്നു, ഇലകൾ പൊഴിഞ്ഞു പുതിയത് വന്നു, വേനലും വർഷവും വസന്തവും  മാറി വന്നു,   കോളേജിൽ പുതിയ പെയിന്റ് അടിച്ചു,  എന്റെ പ്രണയം പൂത്തുലഞ്ഞു, എന്നിട്ടും  ശ്രീയുടെ എന്നോടുള്ള സമീപനം മാത്രം മാറിയില്ല.

 

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.