“അത്… ഈ ഫോട്ടോ ശ്രീ കൊടുത്തത് ആണ് എന്ന് ജഗൻ വിശ്വസിക്കും എന്ന് എനിക്ക് തോന്നി… അപ്പോൾ ശ്രീയോട് ദേഷ്യം തോന്നും… ഈ പ്രോബ്ലം കാരണം ഇവനും വേറെ പെണ്ണ് കിട്ടില്ലലോ… അപ്പോൾ ഞാൻ അതിന് തയ്യാർ ആകും… ”
അവൾ പറഞ്ഞു തീർന്നതും വിഷ്ണു ചെകിട്ടത്തു ഒന്ന് കൊടുത്തു. എന്നിട്ടു പറഞ്ഞു –
” കഴുവേറ മോളെ… ആ പെണ്ണിന്റെ ഭാവിയെ പറ്റി നീ ഓർത്തോ… അവടെ ഒരു ഒണക്ക പ്രേമം… ഇത് പ്രേമം അല്ല… വട്ടാണ്… എന്നാലും കൂടെ നിന്ന് നീ കോൺക്രീറ്റ് ഇട്ടല്ലോടി സാമദ്രോഹി… ”
അവൾ മുഖം താത്തി കരഞ്ഞു. ഞാനും കരഞ്ഞു പോയി, അത് മറ്റൊന്നിനും അല്ല. ശ്രീയെ മനസ്സിലാക്കാത്ത കുറ്റബോധം, അത് അണപൊട്ടി കണ്ണീരായി ഒലിച്ചിറങ്ങി.
ആ സമയം അവളോട് ഇത് വരേ തോന്നാത്ത പ്രണയം ആയിരുന്നു, ( അതോ ഇല്ല എന്ന് ഞാൻ നടിച്ചിരുന്നതോ… ). അവളെ കെട്ടിപിടിച്ചു ആ മുഖം ചുബനം കൊണ്ട് മൂടാൻ തോന്നി എനിക്ക്. കാലേ വീണ് എങ്കിലും അവളെ കൊണ്ട് ” ക്ഷമിച്ചു ” എന്ന് പറയിക്കാൻ എനിക്ക് തോന്നി.
എനിക്ക് ഒന്ന് പറഞ്ഞാൽ രേഷ്മയോട് ആ നിമിഷം നന്ദി തോന്നി. അത് രണ്ടു കാര്യത്തിനാണ്,
ഒന്ന് ആമി പോയി എന്റെ ശ്രീയെ, അവളുടെ സ്നേഹത്തെ എനിക്ക് മനസ്സിലാക്കാൻ ആയി.
രണ്ടു അതോടെ ശ്രീയുടെ പിന്നാലെ നടന്ന ശല്യങ്ങൾ എല്ലാം തീർന്നു.
വേഗം അവളോട് മിണ്ടാൻ എന്റെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു. വിഷ്ണു നടന്നത് എല്ലാം ശ്രീയോട് ഏറ്റു പറഞ്ഞു ക്ഷമ ചോദിക്കാൻ രേഷ്മയോട് പറഞ്ഞു. അവളേയും കൊണ്ട് ഞങ്ങൾ ഹോസ്റ്റലിലേക്ക് തിരിച്ചു.
________________

ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????