അനാമിക 6 [Jeevan] [CLIMAX] 407

___________________

 

ബീച്ചിൽ പറഞ്ഞത് പോലെ മണ്ഡപത്തിൽ അവർ എത്തിയിരുന്നു. ഞങ്ങൾ അങ്ങോട്ട്‌ ചെന്നപ്പോൾ രണ്ടും പേടിച്ചു വിറച്ചു ഇരിക്കുന്നുണ്ട്.

 

ഞങ്ങളെ കണ്ടു അവർ എഴുന്നേറ്റു, അവിനാഷ് സംസാരിച്ചു തുടങ്ങി –

 

” ചേട്ടാ… ഒരു അബദ്ധം… ”

 

ഠപ്പേ !!!!!!!!!!!!!!!

 

പറഞ്ഞു തീരുന്നതിനു മുൻപ് ഞാൻ ഒരെണ്ണം അവന്റെ കവിളിൽ പൊട്ടിച്ചു. അവൻ അടികൊണ്ടു കവിളും പൊത്തി എന്താ എന്ന അർത്ഥത്തിൽ നോക്കി.  ആമി പേടിച്ചു കരയാൻ തുടങ്ങി.

 

ഞാൻ- ” ഈ കിട്ടിയത് മക്കക്ക് എന്തിനാ എന്ന് അറിയുമോ… സ്നേഹിക്കുന്ന പെണ്ണിനെ എന്തിന്റെ പുറത്ത് ആണേലും കൂട്ടിക്കൊടുപ്പിനു തുല്യമായ പണി ചെയ്യിച്ചതിനു… ഇനി നീ അങ്ങോട്ട്‌ മാറി നിക്ക്… ”

 

ഞാൻ ആമിയുടെ അടുത്തേക് നീങ്ങി. അവളോട്‌ ഒരുപാട് ദേഷ്യം തോന്നി എങ്കിലും കരഞ്ഞു കലങ്ങിയ ആ നോട്ടം എന്നെ ഒന്ന് പിന്നിലേക്ക് വലിച്ചു, ഹൃദയത്തിൽ ഒരു ഭാരമുണ്ടാക്കി… ”

 

ഞാൻ വിഷ്ണുവിനെ നോക്കി അവളോട്‌ ചോദിക്കാൻ കണ്ണു കാട്ടി മാറി നിന്നു.

 

വിഷ്ണു അടുത്തേക് വന്ന് എന്റെ തോളിൽ ഒരു കൈ വച്ചു ചാരി നിന്ന് പറഞ്ഞു –

 

” ഇപ്പോൾ അവനു കിട്ടിയതിന്റെ ഇരട്ടി നിനക്ക് അർഹതയുണ്ട്… പക്ഷേ ചെയ്യുന്നില്ല… എന്തു കിട്ടിയെടി നിനക്ക് ഇവനെ പറ്റിച്ചപ്പോൾ… അല്ലേലും നിന്നെ പോലെ ഒരു ശവത്തിനെ എന്റെ ചെക്കന് വേണ്ട… അവൻ തങ്കം ആണ്…

 

നീ അവന്റെ സ്നേഹം മുതലാക്കിയില്ലേ… പക്ഷേ നിന്റെ അഭിനയം ഇല്ലാതെ സത്യം പറഞ്ഞിരുന്നേലും അവൻ നിന്നെ പൊന്നു പോലെ നോക്കും… ഒരു റാഗിങ്ങും നിനക്ക് കിട്ടില്ലാരുന്നു… അത് പോട്ടെ… വേറെ കാര്യമാ അറിയണ്ടേ…

 

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.