അനാമിക 6 [Jeevan] [CLIMAX] 407

അല്പം കഴിഞ്ഞു രണ്ടു പേരും കൂടെ കൈ കോർത്തു പുറത്തേക്കു വന്നു. അവരെ കണ്ടു ഞങ്ങൾ ഒന്ന് പതുങ്ങി നിന്നു.

പുറത്ത് ഇറങ്ങി അവിനാഷ് അവന്റെ പൾസർ 220യിൽ കയറി അവളും കയറി വണ്ടി മുന്നോട്ടു എടുക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ രണ്ടും വണ്ടിയുടെ മുന്നിൽ ചെന്നു നിന്നു. ഞാൻ എൻജിൻ ഓഫ്‌ ആക്കി ചാവി ഊരി എടുത്തു.

 

ഞങ്ങളെ കണ്ടു ആമിയും അവിനാഷും ഭയന്നു. ഞാനും വിഷ്ണുവും രണ്ടെണ്ണത്തിന്റെയും ഭാവം കണ്ടു മുഖത്തോട് മുഖം നോക്കി ചിരിച്ചു.

 

വിഷ്ണു – “രണ്ടെണ്ണവും പറയുന്നത് കേട്ടില്ലേ ഇവിടെ ഇട്ടു പൊട്ടിക്കും… നീ ഒക്കെ സംസാരിച്ചത് ഞങ്ങൾ കേട്ടു…”

 

രണ്ടു പേരും അത് കേട്ടു ഞെട്ടി. ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു. ഞാനും ഒന്നും മിണ്ടി ഇല്ല, ദേഷ്യം കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുക ആയിരുന്നു.

 

വിഷ്ണു – ” എന്താ… രണ്ടെണ്ണത്തിന്റെയും അണ്ണാക്കിൽ പിരിവെട്ടിയോ…പറയുന്നത് കേട്ടില്ലേ… മിണ്ടാതെ പറയുന്നത് കേൾക്കാമോ… ”

 

അവിനാഷ് – ” കേട്ടു… കേട്ടു ചേട്ടാ…ഞങ്ങൾ അനുസരിച്ചോളാം…  ”

 

ഞാൻ – ” ചേട്ടനോ… മണ്ടൻ… ബാധ… അങ്ങനെ ഒക്കെ അല്ലാരുന്നോ… ”

 

അവൻ വീണ്ടും മുഖം കുനിച്ചു ഒന്നും മിണ്ടാതെ നിന്നു.

 

വിഷ്ണു- ” നീ എന്തുവാടേ കള്ളനോ…മോന്തേം താത്തി നിൽക്കുന്നു… ജഗ്ഗു രണ്ടും കൂടെ ബീച്ചിൽ പോയി ചില്ല് ചെയ്യാൻ ഇരുന്നത് അല്ലേ… ബീച്ചിൽ പോകാം… ”

 

ഞാൻ – ” ഇന്നാ നിന്റെ കീ… നേരെ ബീച്ചിൽ വടക്കേ അറ്റം ഉള്ള മണ്ഡപത്തിൽ വിട്ടോ… ഞങ്ങൾ അവിടെ വന്നോളാം… പിന്നെ മുങ്ങാൻ ആണ് പ്ലാൻ എങ്കിൽ അറിയാമല്ലോ ജഗനെ… നീയൊക്കെ കോളേജിലേക്ക് തന്നെയാ വരുന്നേ… മറക്കണ്ട… ” ആമിയെ നോക്കിയാണ് പറഞ്ഞത്, അവൾ പെട്ടന്ന് പേടിച്ചു നോക്കി വേഗം മുഖം താഴ്ത്തി.

 

അവർ ബൈക്ക് എടുത്തു ഇറങ്ങി. ഞങ്ങൾ കഴുകാൻ കൊടുത്ത വണ്ടി തിരികെ വാങ്ങി ബീച്ചിലേക്ക് വിട്ടു.

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.