കോള ഒഴിച്ചു അത് കൊണ്ട് ആദ്യം രണ്ടു പെഗ് വീശി. തീ തൊണ്ടയിൽ നിന്നും എരിഞ്ഞു ഇറങ്ങിയപ്പോൾ ഒരു സുഖം. പിന്നെ സോഡാ ചേർത്തും മറ്റും കഴിച്ചു.
പതുക്കെ പതുക്കെ ലഹരി എന്നെ വിഴുങ്ങി. അതുവരെയും അടക്കി വച്ച സങ്കടം എല്ലാം ഒരു അണ പൊട്ടി ഒഴുകുന്നത് പോലെ ആയിരുന്നു ഒഴുകിയത്. ഞാൻ വീണ്ടും കുടിച്ചു. പൊട്ടി കരഞ്ഞു. ബോധം മറയുന്നത് വരേ കുടിച്ചു.
______________
പിറ്റേന്ന് കണ്ണ് തുറക്കുമ്പോൾ ഒരു ഫാൻ വളരെ പതുക്കെ കറങ്ങുന്നു. തലക്ക് ഒക്കെ വല്ലാത്ത ഭാരവും വേദനയും. കയ്യ് ഉയർത്താൻ നോക്കിയപ്പോൾ ആണ് അതിൽ ഘടിപ്പിച്ച ഐവി ഡ്രിപ് കണ്ടത്.
അപ്പോൾ ആണ് ഞാൻ ഒരു ഹോസ്പിറ്റലിൽ ആണെന്ന് ബോധം വന്നത്. ചുറ്റും നോക്കി ആരുമില്ല. എന്താ ഇന്നലെ സംഭവിച്ചത് എന്ന് ഞാൻ ഓർത്ത് നോക്കി. ബാറിൽ പോയത് വരെ ഓർമ ഉണ്ട്. പിന്നെ എല്ലാം ബ്ലാങ്ക്.
കുറച്ചു നേരം ആരെയും കാണാത്തത് കൊണ്ട് ഞാൻ കണ്ണടച്ച് കിടന്നു. ആ കിടപ്പിൽ വീണ്ടും മയങ്ങിപോയി. എന്തോ നനവ് മുഖത്തു വീണപ്പോൾ ആണ് വീണ്ടും ഉണർന്നത്.
കണ്ണു തുറക്കാൻ ശ്രമിച്ചപ്പോൾ ബുദ്ധിമുട്ട് തോന്നി, വലിച്ചു തുറന്നപ്പോൾ ഒരു മഞ്ഞ ചുരിദാർ ഇട്ട പെൺകുട്ടി ഓടി പോകുന്നു. റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങുമ്പോൾ ആ രൂപം ഒന്ന് തിരിഞ്ഞു നോക്കി.
” ശ്രീ…. ”
ഞാൻ മനസ്സിൽ പറഞ്ഞു. ശ്രീയെ പോലെ ഒരു രൂപം ആയിരുന്നു അത്.
അല്പം കഴിഞ്ഞു വിഷ്ണു അവിടേക്കു വന്നു. കൂടെ അടുത്ത കൂട്ടുകാർ ആയ പ്രണവ്, അഭിനവും ഉണ്ട്.
വിഷ്ണു – ” ആഹാ… എണീറ്റോ മച്ചാൻ… ”
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????