വിഷ്ണുവും ശ്രീ അത് ചെയ്തു എന്ന് വിശ്വസിക്കുന്നില്ല എന്ന് അമ്മയോട് പറഞ്ഞു, പക്ഷേ കുരുക്കിയത് ഒരു ഫോട്ടോ ആയിരുന്നു, ശ്രീ കെട്ടിപ്പിടിച്ചു ചുംബിക്കുന്ന ഫോട്ടോ. അത് എങ്ങനെ വന്നു എന്ന് ആർക്കും ഊഹം ഇല്ലായിരുന്നു.
അമ്മ ശ്രീയുടെ അവസ്ഥ ചോദിച്ചു അറിഞ്ഞു വിഷ്ണുവിനോട്.
അമ്മ പിന്നീട് ശ്രീയെ വിളിച്ചു ക്ഷമ ചോദിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്തപ്പോൾ, അവൾ വീണ്ടും പൊട്ടിക്കരഞ്ഞു എല്ലാ വിഷമവും അമ്മയുടെ മുന്നിൽ ഇറക്കി വച്ചു. അത് അവൾക്ക് വലിയ ആശ്വാസം കൊടുത്തു.
___________________
കോളേജ് വീണ്ടും ഓണം അവധിക്ക് ശേഷം തുറന്നു. തലേദിവസം ഞാൻ ഹോസ്റ്റലിൽ എത്തിയിരുന്നു.
ഞാനും ശ്രീയും തമ്മിൽ ഉള്ള ഫോട്ടോസ് ഇതിനോട് അകം തന്നെ എല്ലാവരിലും എത്തിയിരുന്നു, കൂടാതെ ആമി ഇതറിഞ്ഞാണ് ബ്രേക്ക് അപ്പ് ആയത് എന്നും. അത് കൊണ്ട് തന്നെ കുറെ കളിയാക്കലും പുച്ഛിക്കലും ലഭിച്ചു. സഹിക്കുക അല്ലാതെ വേറെ നിവർത്തി ഇല്ലായിരുന്നു.
പിറ്റേന്ന് അവസാനമായി ആമിയെ ഒന്ന് കാണാൻ തീരുമാനിച്ചു. വിഷ്ണുവിനെ കൊണ്ട് കൂടി അവളോട് സംസാരിപ്പിച്ചു നോക്കാം എന്ന ഉദ്ദേശം ആയിരുന്നു. ഒരു ഫൈനൽ അറ്റംപ്റ്റ്. അവളുടെ ക്ലാസ്സിൽ ഉള്ള ചില ബന്ധങ്ങൾ വച്ചു ആമിയെ കാര്യം അറിയിച്ചു.
അന്നേ ദിവസം ശ്രീയെ കണ്ടപ്പോൾ എനിക്ക് ദേഷ്യം വീണ്ടും എവിടുന്നൊക്കയോ ഇരച്ചു കയറി. അവൾ പക്ഷേ എന്നെ ഒന്ന് മൈൻഡ് കൂടെ ചെയ്തില്ല.
ഉച്ച കഴിഞ്ഞ് ക്യാന്റീനിൽ ഇരുന്നപ്പോൾ ശ്രീയോട് എന്തോ സംസാരിക്കാൻ ആയി സീനിയർ ബാച്ചിലെ അവളുടെ പിന്നാലെ നടക്കുന്ന പയ്യൻ വന്നു. അവർ തമ്മിൽ എന്തോ സംസാരിച്ചതിന് ശേഷം അവൻ പോയി.
എങ്ങനെ എങ്കിലും വൈകുന്നേരമായി ആമിയെ കണ്ടാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ.
___________________
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????